- Trending Now:
വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ഇത്തരം ഒരു ബിസിനസ് ആരംഭിക്കാവുന്നതാണ്
ബിസിനസില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാര്‍ക്കറ്റ് സ്റ്റഡി. മാര്‍ക്കറ്റില്‍ വളരെ ഏറെ ആവശ്യകതയുള്ള വസ്തുക്കള്‍ ഏതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് വലിയ വിജയം കൈവരിക്കുന്നതാണ്. ഇത്തരത്തില്‍ വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന സ്ലിപ്പര്‍ നിര്‍മ്മാണ ബിസിനസിനെ കുറിച്ച് മനസിലാക്കാം.
പ്രധാനമായും മൂന്നു തരത്തിലുള്ള മെഷീനുകളാണ് സ്ലിപ്പര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. മാന്വല്‍, ഹൈഡ്രോളിക്, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ അവയെ തരം തിരിച്ചിരിക്കുന്നു. ഇതില്‍ ചിലവ് കുറഞ്ഞ രീതിയിലും എളുപ്പത്തിലും സ്ലിപ്പര്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്നത് മിനി ഹൈഡ്രോളിക് മെഷീന്‍ ഉപയോഗിച്ചു കൊണ്ടാണ്. ഒരു മിനി ഹൈഡ്രോളിക് മെഷീന്‍ ഉപയോഗിച്ച് കൊണ്ട് എങ്ങിനെ സ്ലിപ്പര്‍ നിര്‍മ്മിക്കാം എന്ന് നോക്കാം.
50,000 രൂപ മുതല്‍ ഹൈഡ്രോളിക് മെഷീനുകള്‍ ലഭിക്കുന്നതാണ്. ഷീറ്റുകള്‍ ആയിട്ടാണ് ചപ്പല്‍ സോള്‍ നിര്‍മ്മിക്കുന്നതിനുള്ള മെറ്റീരിയല്‍ ലഭിക്കുക. വ്യത്യസ്ത കമ്പനികള്‍ വ്യത്യസ്ത അളവുകളില്‍ ആണ് ഇത്തരം ഷീറ്റുകള്‍ പുറത്തിറക്കുന്നത്.
ഇത്തരം ഷീറ്റുകളെ ഡൈ ഉപയോഗിച്ച് ചെരുപ്പുകളുടെ അളവില്‍ മുറിച്ച് എടുക്കുകയാണ് ചെയ്യുന്നത്. വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ഇത്തരം ഒരു ബിസിനസ് ആരംഭിക്കാവുന്നതാണ്. ചെരുപ്പിന്റെ ഷേപ് മുറിച്ചെടുത്തതിനുശേഷം ചപ്പലില്‍ സ്ട്രാപ്പ് ഇടുന്നതിനുള്ള ഹോളുകള്‍ ഇടേണ്ടി വരുന്നുണ്ട്. ഇതോടൊപ്പം തന്നെ കട്ടിങ്ങില്‍ വരുന്ന പാകപ്പിഴകള്‍ കറക്റ്റ് ചെയ്യാനും സാധിക്കുന്നതാണ്.
ശേഷം സോളിലേക്ക് സ്ട്രാപ്പ് ഇട്ടു നല്‍കുകയാണ് ചെയ്യുന്നത്. അതിനുശേഷം ചപ്പലില്‍ ആവശ്യമുള്ള സ്‌ക്രീന്‍ പ്രിന്റിങ് ചെയ്യാവുന്നതാണ്. ഇത് കൂടുതല്‍ ഭംഗിയുള്ള ചപ്പലുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്നതാണ്. ഇത്തരത്തില്‍ വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരു സ്ലിപ്പര്‍ ബിസിനസ് തുടങ്ങാവുന്നതാണ്.
കേരളത്തിലെ ടൗണുകളില്‍ നിരവധി സ്ലിപ്പര്‍ കടകള്‍ നാം കാണാറുണ്ട്. അവയൊക്കെ മികച്ച വരുമാനം നേടുന്നവയാണ്. വില കുറവിലും ഗുണമേന്മയിലും ആകര്‍ഷകമായ രീതിയില്‍ സ്ലിപ്പറുകള്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ സാധിച്ചാല്‍ ആവശ്യക്കാര്‍ നിങ്ങളെ തേടി വരുന്നതാണ്. മിതമായ രീതിയില്‍ മുതല്‍ മുടക്ക് ആവശ്യമാണെങ്കിലും മാര്‍ക്കറ്റ് ലഭിക്കുകയാണെങ്കില്‍ മികച്ച വരുമാനം നേടാന്‍ സാധിക്കുന്നവയാണ് സ്ലിപ്പര്‍ നിര്‍മ്മാണ ബിസിനസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.