Sections

ആശ്വാസം; ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

Saturday, Sep 11, 2021
Reported By admin
income-tax

ഐടിആര്‍ സമര്‍പ്പിക്കാനുള്ള സാവകാശം നികുതിദായകര്‍ക്ക് നല്‍കി കേന്ദ്രം
 

കേന്ദ്ര ഇടപെട്ടതോടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സാവകാശം ലഭിച്ച സന്തോഷത്തിലാണ് നികുതിദായകര്‍.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയിരിക്കുന്നത്.നേരത്തെ സെപ്തംബര്‍ 31ന് അകം റിട്ടേണ്‍ സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.ഇത് ഡിസംബര്‍ 31ലേക്ക് ആണ് നീട്ടിയിരിക്കുന്നത്.


ആദായ നികുതി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ പ്രകാരം 2020-21 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ സമപര്‍പ്പിക്കേണ്ടവരുടെ അവസാന തിയതിയും നീട്ടിയിട്ടുള്ളതയായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇത് 2022 ജനുവരി 15 വരെയാണ് നീട്ടിയിരിക്കുന്നത്.

ആദായ നികുതി നിയമത്തിലെ 92 ഇ വകുപ്പ് പ്രകാരം, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അന്താരാഷ്ട്ര, ആഭ്യന്തര ഇടപാടുകള്‍ നടത്തിയവരുടെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തിയതിയും നീട്ടി. നവംബര്‍ 30 നകം ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇത് 2022 ജനുവരി 31 വരെ നീട്ടി.പുതുക്കിയതോ ആയ വരുമാന റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്, അവസാന തീയതി രണ്ട് മാസം കൂടി നീട്ടി 2022 മാര്‍ച്ച് 31 വരെയാക്കിയിട്ടുണ്ട്.

2021-22 വര്‍ഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്നതില്‍ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതെന്ന് കേന്ദ്രം അറിയിച്ചു. പുതിയ ടാക്സ് പോര്‍ട്ടല്‍ അവതരിപ്പിച്ചതിന് പിന്നാലെ നിരവധി കോണില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയേക്കുമെന്നുള്ള വിവരങ്ങളും ഉണ്ടായിരുന്നു
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.