Sections

സംരംഭകര്‍ക്ക് വാട്‌സ്ആപ്പിലൂടെ പത്തു മിനിറ്റിനുള്ളില്‍ പത്തു ലക്ഷം വരെ വായ്പ

Wednesday, Oct 27, 2021
Reported By Admin
whatsapp loan

വാട്സാപ്പിലൂടെ ഇന്‍സ്റ്റന്റ് ബിസിനസ് വായ്പ സേവനം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ്

 

പലപ്പോഴും ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നോ ഒരു വായ്പ അനുവദിച്ചു കിട്ടണമെങ്കില്‍ ഏറെ നൂലാമാലകളും കടമ്പകളുമുണ്ട്. പല പ്രാവശ്യം ഇതിനായി സ്ഥാപനത്തില്‍ കയറിയിറങ്ങേണ്ടതായും വരും. സാങ്കേതിക വിദ്യ വേഗം വളരുന്ന ഈ ആധുനിക കാലത്തും സങ്കീര്‍ണവു ഉപയോക്താവിനെ മടുപ്പിക്കുന്നതുമായി ഈ പ്രക്രിയയ്ക്ക് മാറ്റമില്ല എന്ന് വേണം പറയുവാന്‍.

ഈ ഭാരം ഒഴിവാക്കുവാനും വായ്പാ പ്രക്രിയകള്‍ വളരെ ലളിതമാക്കുന്നതിനും വേണ്ടി ഐഐഎഫ്എല്‍ പുതിയൊരു വായ്പാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. വാട്സാപ്പിലൂടെയുള്ള തത്സമയ വായ്പാ വിതരണ പദ്ധതിയാണ് ഐഐഎഫ്എല്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പുതിയ പദ്ധതി പ്രകാരം ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഉപയോക്താക്കള്‍ക്ക് ഐഐഎഫ്എല്‍ നിന്നും ലഭ്യമാകും.

ഇന്നത്തെ ലോകം ടെക്സ്റ്റുകളുടേയും, ചാറ്റുകളുടേയും, ട്വീറ്റുകളുടേയും ലോകമാണ്. മെര്‍ച്ചന്റുകളും അവരുടെ ബിസിനസ് ഇതേ രീതി ഉപയോഗപ്പെടുത്തിക്കൊണ്ട് വളര്‍ത്തുവാനുള്ള ശ്രമം നടത്തുന്നു. എങ്ങനെയാണോ സുഹൃത്തുക്കളോടും ബന്ധുക്കളോടും എളുപ്പത്തിലും വേഗത്തിലും ബന്ധപ്പെടുവാന്‍ സാധിക്കുന്നത് അതുപോലെ ബിസിനസ് കാര്യങ്ങളും വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാം. വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്നത് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ കാര്യമാണ്. ഇത് എളുപ്പമാണ്, സൗകര്യപ്രദമാണ് ഒപ്പം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും ലഭ്യമാകും. ഐഐഎഫ്എല്‍ ഫിനാന്‍സ് പറഞ്ഞു.

വാട്സാപ്പിലൂടെ ഇന്‍സ്റ്റന്റ് ബിസിനസ് വായ്പ സേവനം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് തങ്ങളെന്നും ചുരുങ്ങിയ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ 5 മിനുട്ടിനുള്ളില്‍ 10 ലക്ഷം രൂപ വരെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ 450 മില്യണിലേറെ വാട്സാപ്പ് ഉപയോക്താക്കളുണ്ട്. അവര്‍ക്ക് 24x7 വായ്പാ സേവനം 10 മിനുട്ടില്‍ വായ്പ ലഭിക്കുന്നതിനായി ഉപയോഗിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഐഐഎഫ്എല്‍ ഇ സംവിധാനം നടപ്പില്‍ വരുത്തുന്നത്.

ഇന്ത്യയിലെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഐഐഎഫ്എല്‍. പല തരത്തിലുള്ള വായ്പകള്‍ ഐഐഎഫ്എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഭവന വായ്പകള്‍, സ്വര്‍ണ വായ്പ, ബിസിനസ് വായ്പ, മൈക്രോ ഫിനാന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഫിനാന്‍സ മറ്റ് സേവനങ്ങള്‍ തുടങ്ങിയ അതില്‍ ഉള്‍പ്പെടും.

വാട്സാപ്പിലൂടെ ഐഐഎഫ്എല്‍ വായ്പ ലഭിക്കുന്നതിനായി 9019702184 എന്ന നമ്പറിലേക്ക് ഉപയോക്താക്കള്‍ക്ക് Hi അയക്കേണ്ടതുണ്ട്. ശേഷം അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കാം. വായ്പ അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവ് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പൂര്‍ത്തിയാക്കണം. ഒപ്പം രജിസ്ട്രേഷനും. ബാങ്ക് ട്രാന്‍സ്ഫര്‍ വിവരങ്ങളും നല്‍കാം. ഇവയെല്ലാം വാട്സാപ്പിലൂടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അക്കൗണ്ടിലേക്ക് വായ്പാ തുകയെത്തും.

രാജ്യത്തെ എല്ലാ ചെറുകിട, ഇടത്തര സംരഭകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ പ്രയാസങ്ങളൊന്നുമില്ലാതെ ഇതുവഴി വായ്പ കണ്ടെത്തുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.