Sections

ഉഗ്രന്‍ ഉത്സവകാല ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്

Sunday, Oct 03, 2021
Reported By Admin
icici bank

ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച പ്രത്യേക പദ്ധതി അനുസരിച്ച് ആനുകൂല്യങ്ങള്‍ ഈ ഉത്സവകാലത്തു മുഴുവന്‍ ലഭ്യമാകും

 

ഉഗ്രന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചത്. പ്രീമിയം ബ്രാന്‍ഡുകളില്‍ നിന്നും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ നിരവധി ഉത്പന്നങ്ങള്‍ക്കും മറ്റ് ബാങ്കിംഗ് ഉത്പന്നങ്ങള്‍ക്കും ഐസിഐസിഐ ബാങ്കിന്റെ ഈ പ്രത്യേക ഓഫര്‍ ലഭിക്കും. ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്ക് ഫെസ്റ്റീവ് ബോണാന്‍സ ഓഫറുകള്‍ ലഭ്യമാകും. സൗജന്യ സേവനങ്ങള്‍, ക്യാഷ് ബാക്ക്, കിഴിവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, പേടിഎം, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ്, സുപ്പര്‍ ഡെയ്ലി പെപ്പര്‍ ഫ്രൈ, ജിയോ മാര്‍ട്ട്, മേക്ക് മൈ ട്രിപ്പ്, സാംസങ്, എല്‍ജി, ഡെല്‍, സ്വിഗ്ഗി, സൊമാറ്റോ, ഇസിഡൈനര്‍, ത്രിഭോവന്ദാസ് ഭീംജി സവേരി (ടിബിഇസഡ്) തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ ഉപയോക്താക്കള്‍ക്ക് ബാങ്ക് കിഴിവ് പ്രത്യേക ഓഫര്‍ പ്രകാരം ലഭിക്കും. ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകള്‍, ആഡംബര ബ്രാന്‍ഡുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍, ഫര്‍ണിച്ചര്‍, യാത്ര, ഡൈനിംഗ് തുടങ്ങി പല തരത്തിലും വിഭാഗത്തിലുമുള്ള ഉത്പ്പന്നങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഇളവ് സ്വന്തമാക്കാം.

ഇതോടൊപ്പം ബാങ്കിന്റെ മറ്റ് ഇളവുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച പ്രത്യേക പദ്ധതി അനുസരിച്ച് ആനുകൂല്യങ്ങള്‍ ഈ ഉത്സവകാലത്തു മുഴുവന്‍ ലഭ്യമാകും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, ഐസിഐസിഐ ബാങ്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐസിഐസിഐ ബാങ്ക് കാര്‍ഡ് ലെസ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മേല്‍പ്പറഞ്ഞ ഓഫറുകള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.

ബാങ്കിന്റെ വായ്പാ ഉപഭോക്താക്കള്‍ക്കും പ്രത്യേക ഫെസ്റ്റീവ് ഓഫറുകള്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഐസിഐസിഐ ബാങ്ക് ഭവന വായ്പയുടെ പലിശ നിരക്ക് താഴ്ന്ന നിലയിലാണുള്ളത്. 6.7 ശതമാനം മുതല്‍ ആണ് ബാങ്കിന്റെ ഭവന വായ്പാ പലിശ നിരക്ക്. പ്രോസസിംഗ് ഫീസ് 1,100 രൂപ മുതലാണ്. ഉദാരമായ വാഹന വായ്പ, ഇരുചക്ര വാഹന വായ്പ, തത്സമയ വ്യക്തിഗത വായ്പ, കണ്‍സ്യൂമര്‍ വായ്പ എന്നിവയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ടു വര്‍ഷം വരെയാണ് വായ്പാ കാലാവധി. ഉപയോഗിച്ച കാറുകള്‍ വാങ്ങുന്നതിന് 10.5 ശതമാനം മുതല്‍ ആകര്‍ഷകമായ പലിശ നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവലുള്ള കാര്‍ വായ്പയ്ക്ക് ടോപ്പ് അപ്പ് ലോണ്‍ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപ വരെ ഇന്‍സ്റ്റ ഒഡി എന്റര്‍പ്രൈസസ് വായ്പയും ഐസിഐസിഐ ബാങ്ക് ഇതര ഇടപാടുകാര്‍ക്ക് 15 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ അടച്ചാല്‍ മതി.

കഴിഞ്ഞ മാസമാണ് ഡൊമസ്റ്റിക് സേവിംഗ് അക്കൗണ്ട് ഉടമകളുടെ പണ ഇടപാടുകള്‍, എടിഎം ഇന്റര്‍ചേഞ്ച്, ചെക്ക് ബുക്ക് ചാര്‍ജുകള്‍ ഐസിഐസിഐ ബാങ്ക് പുതുക്കി നിശ്ചയിച്ചത്. ബാങ്കിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്തെ 6 മെട്രോ നഗരങ്ങളില്‍ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് ഒരു മാസം ആദ്യത്തെ 3 ഇടപാടുകള്‍, പണ ഇടപാടുകളും പണ ഇതര ഇടപാടുകളും ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും.

മറ്റെല്ലാ പ്രദേശങ്ങളിലും ഓരോ മാസവും ആദ്യത്തെ 5 ഇടപാടുകള്‍ സൗജന്യമായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ക്ക് 20 രൂപ വീതവും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും ബാങ്ക് ഈടാക്കും. ഒരു മാസം ആകെ 4 സൗജന്യ പണ ഇടപാടുകളാണ് ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

സൗജന്യ പരിധിയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഓരോന്നിനും 150 രൂപ വീതം ഈടാക്കും. ഐസിഐസി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഹോം ബ്രാഞ്ചില്‍ (അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ശാഖ) നിന്നും ഒരു മാസം സൗജന്യമായി പിന്‍വലിക്കാവുന്ന തുക 1 ലക്ഷം രൂപ വരെയാണ്.

1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് ഓരോ 1,000 രൂപയ്ക്കും 5 രൂപ വീതം ചാര്‍ജായി ഈടാക്കും. ഏറ്റവും ചുരുങ്ങിയത് 150 രൂപ. നോണ്‍ ഹോം ബ്രാഞ്ചുകളില്‍ ഒരു ദിവസം 25,000 രൂപ വരെയുള്ള പണ ഇടപാടുകള്‍ സൗജന്യമാണ്. 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഓരോ 1,000 രൂപയ്ക്കും 5 രൂപ വീതം ചുരുങ്ങിയത് 150 രൂപ നിരക്കില്‍ ഈടാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.