- Trending Now:
നമ്മുടെ കേരളത്തിലും ഭക്ഷണ രീതിയില്‍ വലിയ വ്യത്യാസം കൊണ്ടുവരാന്‍ കോവിഡിനെ തുടര്‍ന്നുള്ള ബോധവത്കരണങ്ങളിലൂടെ സാധിച്ചു.പൂര്‍ണമായും മികച്ച ആരോഗ്യമുള്ള ഭക്ഷണ ശീലത്തിലേക്കുള്ള മടങ്ങിപ്പോക്കിന് മലയാളികള്‍ ശ്രമിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷിയൊക്കെ സജീവമാക്കിയവരുടെ എണ്ണം ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ട്.
പഴം-പച്ചക്കറികളിലെ വിഷാംശം വലിയ വെല്ലുവിളിയാണ്.കേരളീയര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. അന്യസംസ്ഥാനങ്ങളുടെ കുത്തകയായ ഈ രംഗത്ത് ഒരു സ്വയം പര്യാപ്തത മലയാളിക്ക് ഒരു അകലത്തിലുള്ള സ്വപ്നമാണ്. കേരളത്തില്‍ പഴം-പച്ചക്കറികളുടെ ഉത്പാദനം പല കാരണങ്ങള്‍ കൊണ്ടും ലാഭകരമാവുന്നില്ല. പാരമ്പര്യ കര്‍ഷകര്‍ പോലും നഷ്ടം താങ്ങാനാകില്ലെന്ന് കാരണം ചൂണ്ടിക്കാട്ടി ഈ രംഗം വിടുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്. ഉയര്‍ന്ന കൂലി,തൊഴലാളി ക്ഷാമം,കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് അങ്ങനെ പലതും.
ഹൈഡ്രോപോണിക്‌സ് , അക്വാപോണിക്‌സ് ഹൈടെക്ക് ഫാര്‍മിംഗ് തുടങ്ങി ആധുനിക കൃഷി രീതികള്‍ പ്രചരിപ്പിക്കുകയും കൂടുതല്‍ ആളുകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്ന തരത്തിലേക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നുള്ളതാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി. നിരവധി സംരംഭക സാധ്യതകള്‍ ഈ രംഗത്തുണ്ട്. ഇത്തരത്തിലുള്ള ഒരു സംരംഭമാണ് ഹൈഡ്രോപോണിക്സ് സംവിധാനത്തിലൂടെ നിര്‍മ്മിച്ചിരിക്കുന്ന പച്ചിലക്കറികള്‍.
മുള പൊട്ടി ഏഴ് ദിവസം വരെ വളരുന്നതിന് ആവശ്യമായ ഘടകങ്ങള്‍ എല്ലാ വിത്തുകളിലും ഉണ്ട്. ഈ സാധ്യതയെ പ്രയോജനപ്പെടുത്തി മണ്ണില്‍ തൊടാതെ ആവശ്യത്തിന് വെള്ളവും വായുവും നല്‍കി വളര്‍ത്തിയെടുക്കുന്നതാണ് ഹൈഡ്രോപോണിക്‌സ് കൃഷിരീതിയിലൂടെ നടപ്പിലാക്കുന്നത്.ധാന്യങ്ങള്‍ മുളപ്പിച്ച് ഭക്ഷിച്ചാല്‍ മനുഷ്യ ശരീരത്തിന് ആവശ്യമുള്ള ധാരാളം വൈറ്റമിനുകളും പ്രോട്ടീനും ലഭിക്കും.
ഹൈഡ്രോപോണിക്‌സ് രീതിയില്‍ വളര്‍ത്തിയെടുക്കുന്ന പച്ചിലസസ്യങ്ങള്‍ക്ക് 30cm വരെ നീളം വരും. രണ്ട് ഇലകള്‍ മാത്രമാണ് ഉണ്ടാവുക. ഇവ നിര്‍മ്മിക്കുന്നത് പൂര്‍ണ്ണമായും ജൈവ രീതിയിയിലാണ്. 200 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ സ്ഥലസൗകര്യം മതി. എല്ലാ ദിവസവും വിപണിയില്‍ ആവശ്യമുള്ള ഉല്പന്നം ലഭ്യമാകുകയും ചെയ്യും.
പ്രധാനമായും പയര്‍ തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്.വിപണിയില്‍ നിന്നും വാങ്ങുന്ന പയര്‍ കഴുകി ശുദ്ധിയാക്കുന്നു. വീണ്ടും പയര്‍ മണികള്‍ പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ മുക്കി വയ്ക്കുന്നു. അരമണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം ഈ വെള്ളം മാറ്റി പുതിയ വെള്ളം വാര്‍ത്തുകളഞ്ഞ് എടുക്കുന്ന പയര്‍മണി വീണ്ടും വെള്ളം കടത്തി അണുവിമുക്തമാക്കുന്നു. മുളപൊട്ടിയ പയര്‍മണികള്‍ ട്രേകളില്‍ അടുക്കി ഹൈഡ്രോപോണിക്സ് ഫുഡര്‍ യന്ത്രത്തില്‍ സൂക്ഷിക്കുന്നു.ഓരോ ദിവസവും 24 ട്രേകളിലാണ് പുതിയ വിത്തുകള്‍ നിറയ്ക്കുന്നത്. ഈ വിത്തുകളില്‍ രാത്രിയും പകലും ആവശ്യമുള്ള അളവില്‍ വെള്ളവും വായുവും മൈക്രോസ്പിഗ്ലര്‍ ഉപയോഗിച്ച് സ്പ്രെ ചെയ്താണ് അച്ചിങ്ങ ചീര വളര്‍ത്തിയെടുക്കുന്നത്. മുളയ്ക്കാത്ത പയര്‍ മണികള്‍ ചീഞ്ഞുപോകാതെ യഥാസമയം ട്രേഡിയില്‍ നിന്ന് നീക്കം ചെയ്യാന്‍ മറക്കരുത്.
പൂര്‍ണ്ണമായും വിത്തിലുള്ള അന്നജം ഉപയോഗിച്ചാണ് ഈ ചെടി വളരുന്നത് പുറമെ നിന്ന് യാതൊരു തരത്തിലുള്ള വളവും ഇതിനായി നല്‍കേണ്ടതില്ല. അങ്ങനെ പയര്‍ വിത്ത് രണ്ട് ഇലകളോടുകൂടിയ അച്ചിങ്ങ ചീരയായി ഏഴ് ദിവസം കൊണ്ട് ഭക്ഷ്യയോഗ്യമായ അവസ്ഥയിലെത്തും. എല്ലാ വിത്തുകളും ഒരേ രീതിയില്‍ മുളയ്ക്കുന്നതും വളരുന്നതും നിമിത്തം ഒന്നിച്ച് വിളവെടുക്കുന്നതിനും സാധിക്കുന്നു. തുടര്‍ന്ന് 250 ഗ്രാമിന്റെ പായ്ക്കുകളിലാക്കി വില്‍പന കേന്ദ്രങ്ങളില്‍ എത്തിച്ച് നല്‍കാം. ചെറുപയര്‍, മുതിര, കടല തുടങ്ങിയ ധാന്യങ്ങള്‍ എല്ലാ ഇത്തരത്തില്‍ മുളപ്പിച്ച് എടുക്കാവുന്നതാണ്.ആവശ്യത്തിന് വെള്ളവും വളവും യഥാസമയം നല്‍കുന്നതിനായി പ്രോഗ്രാം ചെയ്ത ഓട്ടോ മെഷീനുകളാണ് ഉപയോഗിക്കുന്നത്.
ഓരോ ദിവസവും പാകമാകുന്ന ഉത്പന്നം നേരിട്ട് വില്പനകേന്ദ്രങ്ങളില്‍ എത്തിച്ച് നല്‍കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെ മാര്‍ക്കറ്റിംഗ് വിജയകരമാകുന്നത്.വിറ്റഴിക്കാന്‍ ഓര്‍ഗാനിക് ഷോപ്പുകളൂം സൂപ്പര്‍ മാര്‍ക്കറ്റുകളും നല്ല വെജിറ്റബിള്‍ ഷോപ്പുകളും അടക്കം വില്പന കേന്ദ്രങ്ങളുമായി കരാറുണ്ടാക്കുന്നതാണ് ഉചിതം.
ഹൈഡ്രോപോണിക്സ് ഫുഡര്‍,ടാങ്ക് പൈപ്പ് ലൈന്‍,പായ്ക്കിംഗ് ചെലവ് തുടങ്ങി അത്യാവശ്യം 3 ലക്ഷം രൂപയോളം ഈ സംരംഭം തുടങ്ങാന്‍ ആവശ്യമായി വന്നേക്കാം.ഒരു ദിവസം 60 കിലോ എ്ന്ന നിരക്കില്‍ ഉത്പാദനം നടത്താന്‍ ആയാല്‍ അരലക്ഷത്തിലേറെ രൂപ പ്രതിമാസം ലാഭ ഇനത്തില്‍ മാത്രം നേടാന്‍ സാധിക്കും.
ചേന്ദമംഗലം സ്വദേശിയായ രതീഷ് കുമാര്‍ ഈ രംഗത്ത് സാങ്കേതിക സഹായവും അതോടൊപ്പം പരിശീലനവും നവസംരംഭകര്‍ക്ക് നല്‍കുന്നുണ്ട്.ബന്ധപ്പെടേണ്ട നമ്പര്‍ 9495992586.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.