Sections

നിക്ഷേപിക്കുമ്പോള്‍ ഒട്ടും റിസ്‌ക് എടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍...?

Thursday, Aug 26, 2021
Reported By admin
Hybrid Mutual Funds

കുറഞ്ഞ റിസ്‌കില്‍ മികച്ച ആദായം നേടുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഹൈബ്രിഡ് ഫണ്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

 

നിക്ഷേപം എപ്പോഴും സാമ്പത്തിക നേട്ടം ഉണ്ടാക്കി തരണമെന്നില്ല അതിനുള്ളില്‍ ഒരുപാട് സാഹസികത മറഞ്ഞിരിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ നിക്ഷേപത്തിലേക്ക് കടക്കും മുന്‍പ് ആഴത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതിയെ കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ്.നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് എടുക്കാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത്തരം നിക്ഷേപകര്‍ക്കായി ഏറ്റവും അനുയോജ്യം ഹൈബ്രിഡ് ഫണ്ടുകള്‍ തന്നെയാകും.


റിസ്‌ക് സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങളെ മൂന്നായി തരം തിരിക്കാം. ഇക്വിറ്റി, ഡെബ്റ്റ് ഹൈബ്രിഡ് എന്നിവയാണവ. എന്നാല്‍ അതേ സമയം റിസ്‌ക് മാത്രമാകരുത് ഒരു വ്യക്തി നിക്ഷേപം തെരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം എന്നോര്‍ക്കണം. അതിനൊപ്പം നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ വ്യാപ്തി തുടങ്ങിയ ഘടകങ്ങളും വിലയിരുത്തി വേണം നിക്ഷേപം തെരഞ്ഞെടുക്കാന്‍.കുറഞ്ഞ റിസ്‌കില്‍ മികച്ച ആദായം നേടുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഹൈബ്രിഡ് ഫണ്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരം ഫണ്ടുകളില്‍ വിശാലമായി ആസ്തി ഗണങ്ങളിലാണ് നിക്ഷേപകര്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നത്.

ശരിക്കും ഇക്വിറ്റി ഡെബ്റ്റ് ഫണ്ടുകളുടെ മിശ്രണമാണ് ഈ ഹൈബ്രിജ് ഫണ്ടുകള്‍ എന്നത്.ഇത് സമതുലിതമായ റിസ്‌ക്- ആദായ അനുപാത്തോടെ നിക്ഷേപകന് ഇക്വിറ്റി, ഡെബ്റ്റ് വിപണികളില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള മൂലധന വളര്‍ച്ചയ്‌ക്കൊപ്പം നിന്ന് പരമാവധി നേട്ടം നിക്ഷേപകന് നേടിക്കൊടുക്കും.

നിക്ഷേപകന്റെ നിക്ഷേപല ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഫണ്ട് മാനേജര്‍ പോര്‍ട്ട് ഫോളിയോ തയ്യാറാക്കുകയും അതുപ്രകാരം ഇക്വിറ്റി, ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലേക്ക് നിക്ഷേപ തുക വിന്യസിക്കുകയും ചെയ്യും. വിപണിയുടെ നില അനുസരിച്ച് ഫണ്ട് മാനേജരാണ് ആസ്തികള്‍ വില്‍ക്കുന്നതും വാങ്ങിക്കുന്നതും സംബന്ധിച്ച ഓരോ ദിവസത്തേയും തീരുമാനം കൈക്കൊള്ളുന്നത്.


ശരിക്കും ഹൈബ്രിഡ് ഫണ്ടുകള്‍ക്ക് ഡെബ്റ്റ് ഫണ്ടുകളെക്കാള്‍ റിസ്‌ക് സാധ്യത നിലനില്‍ക്കുമ്പോഴും ഇക്വിറ്റി ഫണ്ടുകളെക്കാള്‍ സുരക്ഷിതത്വമുണ്ട്.ചുരുക്കി പറഞ്ഞാല്‍ ചെറിയ അളവില്‍ റിസ്‌ക് എടുക്കുവാന്‍ താത്പര്യമുള്ള പല നിക്ഷേപകരും ഡെബ്റ്റ് ഫണ്ടുകളേക്കാള്‍ ആദായം ലഭിക്കുന്നതിനാല്‍ നിക്ഷേപത്തിനായി ഹൈബ്രിഡ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാറുണ്ട്.

ആദ്യമായി നിക്ഷേപത്തിന് ഒരുങ്ങുന്നവര്‍ക്കും ഹൈബ്രിഡ് മ്യൂച്ചല്‍ ഫണ്ടുകള്‍ മികച്ച ചോയിസാണ്.ഫണ്ട് മാനേജര്‍ തന്നെ നിക്ഷേപ തീരുമമാനങ്ങളൊക്കെ കൈക്കൊള്ളുന്നതിനാല്‍ നിക്ഷേപകന് ഗുണകരമായ നേട്ടങ്ങള്‍ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.