Sections

മ്യൂച്വല്‍ ഫണ്ടുകളും പദ്ധതികളും നല്ലത് തന്നെ പക്ഷെ ? അബദ്ധങ്ങളില്‍ വീഴാതിരിക്കാന്‍

Monday, Sep 27, 2021
Reported By admin
low risk investment

മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേപ പദ്ധതികള്‍ ജനപ്രിയമാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലത്‌
 


കുറച്ചുകാലമായി മ്യൂച്വല്‍ ഫണ്ടുകളിലുള്ള നിക്ഷേപത്തിന് നമ്മുടെ നാട്ടില്‍ ജനപ്രീതി വര്‍ദ്ധിച്ചു വരുകയാണ്.കഴിഞ്ഞ 10 വര്‍ഷക്കാലയളവിനുള്ളില്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഈ രംഗത്ത് 5 മടങ്ങ് വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.ഓഹരികളെക്കുറിച്ചും, മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചും മറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഉത്പ്പന്നങ്ങളെക്കുറിച്ചും അറിവുണ്ടാക്കാനും അതിനൊപ്പം നിയമ വിരുദ്ധവുമായ നിക്ഷേപ തന്ത്രങ്ങളില്‍ നിന്ന് നിക്ഷേപരെ രക്ഷിക്കാനും സെബിയുടെ ഭാഗത്ത് നിന്ന് ചില ക്യാപെയിനുകള്‍ക്ക് അതേസമയം തുടക്കമിട്ടിട്ടുണ്ട്.

മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും അതുപോലുള്ള വന്‍ ലാഭം നേടിത്തരുന്ന ഇന്‍ഷുറന്‍സ് പോളിസികളുടേയും അടിസ്ഥാന വസ്തുകള്‍ നമ്മളില്‍ പലര്‍ക്കും അത്ര പരിചിതമായിരിക്കണമെന്നില്ല. അവയെക്കുറിച്ച് അറിവുണ്ടെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപത്തില്‍ ശോഭിക്കുവാന്‍ സാധിക്കൂ എന്നതും മറക്കാതിരിക്കുക.


നമുക്ക് പൂര്‍ണമായും ബോധ്യമില്ലാത്ത ഒരു കാര്യത്തെക്കറിച്ച് നമ്മളെ തെറ്റിദ്ധരിപ്പിച്ച് ആ ഉത്പ്പന്നങ്ങള്‍ നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുവാന്‍ ചിലര്‍ക്ക് സാധിക്കും. ഇതുവഴി നമ്മള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച പണം നമുക്ക് ഗുണപ്രദമാകാതെ പോവുകയും ചെയ്യുകയും. ഇത്തരത്തില്‍ ഇടനിലക്കാരോ മറ്റ് സാമ്പത്തീക ഉപദേഷ്ടാക്കളുടെ വാക്കുകളില്‍ മയങ്ങി അബദ്ധങ്ങളില്‍ വീഴരുത്.

പോയവര്‍ഷത്തിലെ വമ്പന്‍ നേട്ടങ്ങളെ പരസ്യമാക്കി സമീപിക്കുന്ന ഇടനിലക്കാരെ ശ്രദ്ധിക്കേണ്ടതില്ല.കാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയുകയാണെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആകര്‍ഷകമായ ആദായം തന്നെയാണ് ലഭിച്ചിരുന്നത്. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും പ്രത്യേകിച്ചും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇക്വിറ്റി വിപണിയിലുണ്ടായ റാലിയുടെ ഫലമാണിത്.നിക്ഷേപത്തിന്റെ സ്ഥിരത മനസ്സിലാക്കണമെങ്കില്‍ ചുരുങ്ങിയത് 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലെ ഫണ്ടിന്റെ പ്രകടനമെങ്കിലും വിലയിരുത്തേണം. ഒരു വര്‍ഷത്തെ മാത്രം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനം പലപ്പോഴും ശരിയാകണമെന്നില്ല. 

എപ്പോഴും ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നത് റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ താത്പര്യത്തെ അടിസ്ഥാനമാക്കിയായിരിക്കണം. നിങ്ങളുടെ പ്രായം, വരുമാനം, നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ഏത് പരിധി വരെ നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാം എന്ന് മനസ്സിലാക്കാം.

മ്യൂച്വല്‍ ഫണ്ടില്‍ സ്ഥിരമായി കേള്‍ക്കുന്ന എന്‍എഫ്ഒ.ഒരു അസറ്റ് മാനേജ് മാനേജ്മെന്റ് കമ്പനി മൂലധന സമാഹരണത്തിനായി പുതിയ സ്‌കീം അവതരിപ്പിക്കുകയും നിക്ഷേപകര്‍ക്ക് അതിന്റെ ഫണ്ട് യൂണിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് എന്‍എഫ്ഒ. ഇക്വിറ്റികളും ബോണ്ടുകളും പോലുള്ള സെക്യൂരിറ്റികള്‍ വാങ്ങിക്കുവാനാണ് അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (എഎംസികള്‍) ഈ തുക ഉപയോഗപ്പെടുത്തുന്നത്. 

എന്‍എവി ഈ നെറ്റ് അസറ്റ് വാല്യു എന്നത് മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ ഒരു യൂണിറ്റിന്റെ വിലയാണ്. സ്‌കീമിലുള്ള ഓഹരികളോ സെക്യൂരിറ്റികളോ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവി മുകളിലേക്ക് ഉയരും. എന്നാല്‍ ഒരു പ്രത്യേക സ്‌കീമിന്റെ എന്‍എവി അടിസ്ഥാനമാക്കിക്കൊണ്ട് നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ബുദ്ധിപരമായ തീരുമാനമല്ല. .

ഈ മേഖലയില്‍ മുതിര്‍ന്നവര്‍ക്കൊക്കെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വലിയ താല്‍പര്യമുണ്ടാകും. ഉദാഹരണത്തിന് റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് ഒരിക്കലും അവരുടെ നിക്ഷേപം പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് ലോക്ക് ചെയ്യുവാന്‍ ആഗ്രഹമുണ്ടാകില്ല. അവര്‍ക്ക് വേണ്ടത് സ്ഥിരമായ വരുമാനവും ലിക്വിഡിറ്റിയുമാണ്. ഇത് രണ്ടും സ്ഥിര നിക്ഷേപങ്ങളിലൂടെ ലഭിക്കുകയും ചെയ്യും.


മറ്റേതൊരു നിക്ഷേപ രീതിയേക്കാളും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുമുള്ള ആദായം കുറവാണെന്നത് സത്യമാണെങ്കിലും സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിരമായ ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് നിക്ഷേപ പദ്ധതികളില്ലെന്ന് കൂടി മനസില്‍ വെച്ച് റിസ്‌ക് എടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍ നിക്ഷേപിക്കാവുന്ന മേഖല തന്നെയാണ് മ്യൂച്വല്‍ ഫണ്ടുകളും മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളും ഒക്കെ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.