Sections

നിങ്ങള്‍ തുടച്ചു മാറ്റിയ ഈ സാധനം മികച്ച വരുമാനം ഉണ്ടാക്കി തന്നാലോ...?

Tuesday, Oct 12, 2021
Reported By Aswathi Nurichan
tissue paper

നല്ല രീതിയില്‍ പ്രോഡക്റ്റ് മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍ക്കപ്പെടുകയാണെങ്കില്‍ മാസം 50,000 രൂപ വരെ ലാഭം നേടാവുന്നതാണ്


സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്ന ബിസിനസിന് മാര്‍ക്കറ്റില്‍ എത്രമാത്രം ഡിമാന്‍ഡ് ഉണ്ട് എന്നും, നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങിനെ മാര്‍ക്കറ്റില്‍ എത്തിച്ച് ലാഭം നേടാം എന്നതുമാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടിന് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായിരിക്കണം. നമ്മുടെ നാട്ടിലെ മാര്‍ക്കറ്റില്‍ വളരെയധികം ഡിമാന്‍ഡുള്ള ഒരു പ്രോഡക്റ്റ് ആണ് ടിഷ്യൂ പേപ്പര്‍. ഒരു ടിഷ്യൂപേപ്പര്‍ സംരംഭം തുടങ്ങി നല്ല ഒരു ലാഭം അതില്‍ നിന്നും എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇന്ന് നമ്മുടെ നാട്ടില്‍ വളരെയധികം ഡിമാന്‍ഡ് ഉള്ള ഒരു വസ്തുവാണ് ടിഷ്യുപേപ്പര്‍. നിലവില്‍ പ്രധാനമായും അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. ഇവയില്‍ തന്നെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് കൂടുതലായും എല്ലാവരും ഉപയോഗിക്കുന്നത് ഹാര്‍ഡ് ടൈപ്പ് ടിഷ്യൂ പേപ്പറുകള്‍ ആണ്. ഇവയ്ക്ക് നല്ല ഡിമാന്‍ഡ് മാര്‍ക്കറ്റില്‍ ലഭിക്കുകയും കോസ്റ്റ് കുറവുമാണ് .

എന്നാല്‍ സോഫ്റ്റ് ടിഷ്യൂ പേപ്പറുകള്‍ കുറച്ചുകൂടി പണം ചിലവഴിക്കേണ്ടി വരും. ഇവ പ്രധാനമായും ബ്യൂട്ടിപാര്‍ലറുകള്‍, മറ്റ് ഷോപ്പുകള്‍, ഓഫീസുകള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളിലെല്ലാം ആണ് ഉപയോഗപ്പെടുത്തുന്നത്. ടിഷ്യൂ പേപ്പറുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക കാലാവസ്ഥ കണക്കില്‍ ഇല്ലാത്തതുകൊണ്ട് തന്നെ, ഏതുകാലത്തും ഇവയുടെ നിര്‍മ്മാണം ലാഭകരമായ ഒന്ന് തന്നെയാണ്.

ടിഷ്യൂ പേപ്പറുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മെഷീന്‍ ഇന്ത്യ മാര്‍ട്ട് പോലുള്ള വെബ്‌സൈറ്റില്‍ 5 ലക്ഷം രൂപ മുതല്‍ ലഭ്യമാണ്. ഇതില്‍ നിങ്ങളുടെ ആവശ്യാനുസരണം വിലക്ക് അനുയോജ്യമായ രീതിയില്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് ലേബര്‍ കോസ്റ്റ് ആയി മെഷീന്‍ ഓപ്പറേറ്റ് ചെയ്യുന്ന ഒരാളുടെ ആവശ്യം മാത്രമാണ് വരുന്നത്. അതുകൊണ്ടുതന്നെ ഫുള്ളി ഓട്ടോമാറ്റിക് മെഷീന്‍ ഉപയോഗിക്കുകയാണെങ്കില്‍ ലേബര്‍ കോസ്റ്റ് വളരെയധികം കുറയ്ക്കാം.

എന്നാല്‍ സംരംഭം തുടങ്ങുന്നതിന് 500 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഒരു റൂം അത്യാവശ്യമാണ്. ഇത് വീട്ടില്‍ തന്നെ സജ്ജമാക്കാവുന്നതുമാണ്. 5.5ലക്ഷം രൂപ മെഷീനും, ഒന്നര ലക്ഷം രൂപ റൂമിനും, കുറച്ച് തുക ഇലക്ട്രിക്കല്‍ കാര്യങ്ങള്‍ക്കുമായി മാറ്റിവെച്ചാല്‍ ആകെ വരുന്ന മുതല്‍മുടക്ക് 7 ലക്ഷം രൂപ മാത്രമാണ്. ഇതിനാവശ്യമായ റോ മെറ്റീരിയല്‍ ടിഷ്യുപേപ്പര്‍ ജംബോ റോള്‍സ് ആണ്. ഇത് റോളുകളായി ഹോള്‍സെയിലായി വാങ്ങാവുന്നതാണ്. ഇവ നിങ്ങളുടെ ഇഷ്ടാനുസരണം ഉള്ള വിലയില്‍ ആവശ്യമുള്ള മെറ്റീരിയല്‍ വാങ്ങാവുന്നതാണ്.

അതിനുശേഷം നിര്‍മ്മിച്ച ടിഷ്യൂ പേപ്പറുകള്‍ നിങ്ങളുടേതായ ലോഗോ ഉള്ള ബോക്‌സുകളില്‍ പുറത്തിറക്കുകയാണെങ്കില്‍ കൂടുതല്‍ മാര്‍ക്കറ്റ് പിടിച്ചെടുക്കാവുന്നതാണ്. ഇത്തരത്തില്‍ നല്ല രീതിയില്‍ പ്രോഡക്റ്റ് മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍ക്കപ്പെടുകയാണെങ്കില്‍ മാസം 50,000 രൂപ വരെ ലാഭം നേടാവുന്നതാണ്. എന്നാല്‍ ബിസിനസ് ആരംഭിക്കുന്നതിനു മുന്‍പായി ഒരു നല്ല മാര്‍ക്കറ്റ് സ്റ്റഡി നടത്തുന്നത് വളരെ നല്ലതായിരിക്കും.

ചെറുതും വലുതുമായ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴിയെല്ലാം ഇവ നിങ്ങള്‍ക്ക് മാര്‍ക്കറ്റ് ചെയ്യാവുന്നതാണ്. ബിസിനസ് ആരംഭിക്കുന്നതിനായി കെ സ്വിഫ്റ്റ്, എംഎസ്എംഇ രജിസ്‌ട്രേഷന്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തലത്തിലുള്ള ലൈസന്‍സ്, ആദ്യത്തെ മൂന്ന് വര്‍ഷത്തേക്ക് ആവശ്യമായ വരുന്നില്ലെങ്കിലും എടുത്തു വയ്ക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഒരു ടിഷ്യു പേപ്പര്‍ ബിസിനസ് മാര്‍ക്കറ്റില്‍ നല്ല രീതിയില്‍ കൊണ്ടുവന്നാല്‍ തീര്‍ച്ചയായും വളരെയധികം വിജയം നേടാവുന്ന ഒരു ബിസിനസ് തന്നെയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.