Sections

നിങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് ഒരു മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുന്നത് എങ്ങനെ ?

Wednesday, Nov 17, 2021
Reported By admin
MUTUAL FUND

നിങ്ങളുടെ സാഹചര്യത്തിനും സമയത്തിനും അടിസ്ഥാനമാക്കി ആകണം ഏത് മ്യൂച്വല്‍ ഫണ്ട് വേണം എന്ന് തീരുമാനിക്കാന്‍

 

നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നവര്‍ കുറവല്ല.ഒരു മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കാനുള്ള തീരുമാനം എടുക്കുന്നത് അത്ര ആയാസരഹതിമായ ഒരു ജോലിയല്ല.എങ്ങനെ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കാമെന്ന് നോക്കിയാലോ ?

നിങ്ങളുടെ സാഹചര്യത്തിനും സമയത്തിനും അടിസ്ഥാനമാക്കി ആകണം ഏത് മ്യൂച്വല്‍ ഫണ്ട് വേണം എന്ന് തീരുമാനിക്കാന്‍.മ്യൂച്വല്‍ ഫണ്ടില്‍ ഏതു തരം നിക്ഷേപം നടത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കണം. ഫിക്‌സഡ് ഇന്‍കം ഫണ്ട്, ഇക്വിറ്റി ഫണ്ട് തുടങ്ങി ഏത് അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് വരെ നിങ്ങള്‍ തീരുമാനമെടുക്കേണ്ടതുണ്ട്. 

എപ്പോഴും ഒരു മികച്ച വിദഗ്ധനുമായി നിങ്ങളുടെ ആവശ്യം എന്താണെന്ന് ഒരു തുറന്ന ചര്‍ച്ച നടത്തുക തന്നെയാണ്.അവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏത് ഫണ്ടിലാകണം നിക്ഷേപിക്കണം എന്നതിനെ കുറിച്ച് ഒരു തീരുമാനം എടുക്കാനുള്ള നില കൈവരും.

നിങ്ങള്‍ സ്ഥിരമായ വരുമാനം ഉണ്ടാക്കാന്‍ ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഒരു പ്രതിമാസ വരുമാന ഫണ്ട് ആകും നിങ്ങള്‍ക്ക് വിദഗ്ധര്‍ റെക്കമെന്റ് ചെയ്യുക.ഹ്രസ്വകാല നിക്ഷേപം താല്‍പര്യപ്പെടുന്നെങ്കില്‍ ലിക്വിഡ് ഫണ്ടുകളാകും അനുയോജ്യം.

എന്തിന് വേണ്ടിയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത് എന്ന കാര്യത്തില്‍ ഉറച്ച ഒരു മറുപടി ഉണ്ടായിരിക്കും.ഒരു പക്ഷെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ,വസ്തു വാങ്ങുന്നതിനോ ഒക്കെ വേണ്ടിയാകും.മറ്റേത് സ്ഥിര നിക്ഷേപത്തെക്കാളും മികച്ച വരുമാനം ലഭിക്കാന്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് വളരെ നല്ലതായിരിക്കും.

എത്രകാലത്തേക്കാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞിരിക്കണം.ദീര്‍ഘകാല അടിസ്ഥാനത്തിലാണോ അതോ കുറഞ്ഞ കാലയളവിലേക്കാണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം.മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുമ്പോള്‍ അത് എത്ര വര്‍ഷത്തേക്കാണ് എന്ന് കൂടി പ്രാധാന്യത്തോടെ ശ്രദ്ധിക്കണം.ശരിയായ സ്‌കീമുകള്‍ തെരഞ്ഞെടുക്കാന്‍ ഗൂഗിളിലടക്കം തെരയുന്നതും വിവരശേഖരണം നടത്തുന്നതും നല്ലതാണ്.

സാധാരണ രീതിയില്‍ നഷ്ടം വരാന്‍ സാധ്യത ഇല്ലാത്ത നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കുറവായിരിക്കും എന്നതാണ്. എന്നാല്‍ നഷ്ടം വരാന്‍ സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും കൂടുതലായിരിക്കും. ഇത് മ്യുച്വല്‍ ഫണ്ടുകള്‍ക്കും ബാധകമാണ്. നിങ്ങള്‍ ഒരു നിക്ഷേപം തുടങ്ങുന്നതിനു മുന്നേ ഈ നിക്ഷേപത്തില്‍ എന്തു മാത്രം നഷ്ടം വരാന്‍ സാധ്യതയുണ്ട് എന്നുള്ളതും മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ നിക്ഷേപത്തിന്റെ മൊത്തത്തിലുള്ള വിജയത്തിനും നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത് നിര്‍ണ്ണായകമാണ്. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുമെങ്കിലും, ഇവയെക്കുറിച്ച് ഒരു ചെറിയ ഗവേഷണം നടത്തുന്നതും നിങ്ങളുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നതും കാര്യങ്ങള്‍ എളുപ്പമാക്കും. ധാരാളം ഓപ്ഷനുകള്‍ കൈവശമുള്ളതിനാല്‍, നിങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കിയാല്‍ മികച്ച ഫണ്ട് സ്‌കീം തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയും.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ്.നിക്ഷേപ നടപടികള്‍ അവസാനിപ്പിക്കുന്നതും.നിക്ഷേപ കമ്പനികളുടെ ഓഫറുകളെ കുറിച്ച് മനസിലാക്കുക അതിനായി അവരുടെ വെബ്‌സൈറ്റിലോ പോളിയുടെ അപേക്ഷ ഫോമിലോ പരിശോധിക്കാം.നിക്ഷേപ നടപടിക്രമങ്ങളെ കുറിച്ചും വ്യക്തമായി മനസിലാക്കിയിരിക്കണം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.