- Trending Now:
സാമ്പത്തികമായി കൈയൊതുക്കത്തിന് വീടോ സ്ഥലമോ സ്വന്തമാക്കുന്ന ശീലം മലയാളികള്‍ക്കിടയിലുണ്ട്.ഇത് താമസത്തിനോ സ്വന്തം ആവശ്യങ്ങള്‍ക്കോ വേണ്ടിയാകണം എന്നില്ല.പകരം മറിച്ചു വില്‍ക്കാനുമാകാം.ഇക്കൂട്ടത്തില്‍ വായ്പ ബാധ്യതയുള്ള സ്ഥലമോ വീടോ വാങ്ങുന്നവരുണ്ട്.ഇത്തരത്തിലുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ ?
ഒന്നുകില്‍ മുഴുവന്‍ പണവും നല്‍കി പ്രോപ്പര്‍ട്ടി വാങ്ങുന്നു അല്ലെങ്കില്‍ ബാങ്കില്‍ നിന്ന് ലോണിലൂടെ തന്നെ ഇത്തരത്തിലുള്ള സ്ഥലമോ വീടോ സ്വന്തമാക്കുന്നവരുമുണ്ട്.പൊതുവെ ബാധ്യതകളില്ലാത്തെ വീടോ സ്ഥലമോ വില്‍ക്കുന്നതിനെക്കാള്‍ പ്രയാസമാണ് ബാങ്ക് ലോണുള്ള പ്രോപ്പര്‍ട്ടിയുടെ ഇടപാട്.
ലോണ്‍ ഉള്ള ഒരു വീട് വാങ്ങുന്നെങ്കില്‍ ലോണ്‍ എഗ്രിമെന്റ് വാങ്ങാന്‍ മറക്കരുത്.ഒപ്പം ലോണ്‍ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റും ലഭിക്കും.സെയില്‍ എഗ്രിമെന്റിന്റെ കോപ്പി സമര്‍പ്പിച്ച് നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാം.ഇത് ലഭിക്കുന്നതോടെ ബാങ്ക് ലോണില്‍ ബാക്കി എത്ര തുക അടയ്ക്കാന്‍ ഉണ്ടെന്നത് കൃത്യമായി അറിയാന്‍ സാധിക്കും.ഇതിനു ശേഷം ആകണം മുഴുവന്‍ തുകയും നല്‍കി വാങ്ങണോ,അല്ലെങ്കില്‍ ലോണിലൂടെ തന്നെ വാങ്ങണമോ എന്ന കാര്യം തീരുമാനിക്കാന്‍.
മുഴുന്‍വന്‍ പണവും നല്‍കി ഭൂമി അല്ലെങ്കില്‍ വീട് വാങ്ങുമ്പോള്‍ ഭൂഉടമയ്ക്ക് തുക നല്‍കിയ ശേഷം ബാങ്കിലേക്കുള്ള തുക ഭൂഉടമ മുഖേന നല്‍കി ബാധ്യതകള്‍ തീര്‍ത്തി വസ്തു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഇനി മറിച്ച് ലോണ്‍ ആണ് ആശ്രയിക്കുന്നത് എങ്കില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വായ്പ ബാധ്യതയുള്ള പ്രോപ്പര്‍ട്ടിക്ക് ലോണ്‍ ഏത് ബാങ്കില്‍ ആണോ ഉള്ളത് ആ ബാങ്കില്‍ നിന്ന് തന്നെ ലോണ്‍ നേടാന്‍ സാധിക്കും.ഇതിനായുള്ള ഡോക്യുമെന്റുകള്‍ സമര്‍പ്പിച്ച് ലോണ്‍ വാങ്ങിയ ശേഷം പുതിയ ലോണ്‍ എഗ്രിമെന്റ് സൈന്‍ ചെയ്ത് വസ്തു രജിസ്റ്റര്‍ ചെയ്യാം.ശേഷം ഇഎംഐ അടച്ചു തുടങ്ങാം.വായ്പ ഉള്ള ബാങ്കില്‍ നിന്നു തന്നെ പ്രോപ്പര്ട്ടി വാങ്ങുന്ന ആളും ലോണ്‍ എടുക്കുന്നത് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.വസ്തു വാങ്ങുന്നയാള്‍ക്ക് അനുവദിച്ചു നല്‍കുന്ന വായ്പയില്‍ നിന്ന് വില്‍പ്പനക്കാരന്റെ വായ്പ തീര്‍ക്കാന്‍ ആവശ്യമായ തുക ഈടാക്കിയ ശേഷം ബാക്കി ശേഷിക്കുന്ന തുകയാണ് ബാങ്ക് വില്‍ക്കുന്ന ആളിന് കൈമാറുന്നത്. ഈ വായ്പ നടപടികള്‍ക്കുള്ള പ്രോസസിംഗ് ഫീ പ്രോപ്പര്‍ട്ടി വാങ്ങുന്ന ആള്‍ തന്നെ ബാങ്കില്‍ നല്‍കേണ്ടിവരും.
മറ്റ് ബാങ്കുകള്‍ വഴിയും ലോണ്‍ എടുക്കാന്‍ സാധിക്കും.വസ്തുവിന് ലോണ്‍ ഉള്ള ബാങ്കിന് പകരം മറ്റൊരു ബാങ്കില്‍ ലോണ്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്‍ഒസി കൈമാറിയ ശേഷം ലോണ്‍ എടുത്ത് പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതെയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.