- Trending Now:
ലോകത്ത് ഇന്ന് സോഷ്യല്‍മീഡിയ സംരംഭത്തിന്റെ അടിസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്.ആളുകളിലേക്ക് കൂടുതല്‍ അടുക്കാനും ലോകത്തെവിടെയും എത്തിച്ചേരാനും ഒക്കെ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുണ്ട്.ഇവ എങ്ങനെ ബിസിനസില്‍ പ്രയോജനപ്പെടുത്താം എന്ന് പലവട്ടം വിശദീകരിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് ഈ ലേഖനത്തിലൂടെ ഇന്‍സ്റ്റഗ്രമിലൂടെ എങ്ങനെ ബിസിനസ് മാര്‍ക്കറ്റ് ചെയ്യാം എന്ന് നോക്കാം.
ദിവസേന നടക്കുന്ന സംഭവങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ അല്ലെങ്കില്‍ ലോകവുമായി പങ്കിടാന്‍ ഉപയോഗിക്കുന്ന ചിത്രങ്ങളും വീഡിയോയും ഒക്കെ പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഇന്‍സ്റ്റഗ്രാം.സംരംഭക ലോകത്തും നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ബിസിനസ് വിപുലപ്പെടുത്താനും ഒക്കെ ഈ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താവുന്നതെയുള്ളു.
നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, സേവനം, ബിസിനസ്സ് എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആളുകള്‍ക്ക് നല്‍കുന്നതിന് നിങ്ങള്‍ക്ക് ഒരു ബിസിനസ്സ് അക്കൗണ്ട് ഉണ്ടാക്കാം.അല്ലെങ്കില്‍ നിലവിലുള്ള നിങ്ങളുടെ അക്കൗണ്ടിനെ ഒരു ബിസിനസ് അക്കൗണ്ടാക്കി മാറ്റാം.
ഇന്‍സ്റ്റഗ്രാം സപ്പോര്‍ട്ട് ലഭിക്കുന്ന വിപണിക്കുള്ളിലുള്ളതാണോ നിങ്ങളുടെ ബിസിനസ് എന്ന് ഉറപ്പിക്കണം.അത് വാണിജ്യനയങ്ങളുമായി പൊരുത്തപ്പെടുന്ന ബിസിനസ് തന്നെയായിരിക്കണം.
ഒരു ബിസിനസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഉത്പന്നം ലഭിക്കുന്നതിനുള്ള അതായത് നിങ്ങളുടെ സംരംഭത്തിലെ പ്രവര്‍ത്തന സമയം,സംരംഭത്തിന്റെ വിലാസം,ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം.വെബ്‌സൈറ്റ് ലിങ്കും മറക്കരുത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പബ്ലിക് ബിസിനസ് ഇന്‍ഫര്‍മേഷന്‍ എന്ന പേജിലൂടെ നിങ്ങള്‍ക്ക് ഈ അക്കൗണ്ട് ഒരു ഫെയ്‌സ്ബുക്ക് പേജുമായി ബന്ധിപ്പിക്കാവുനന്താണ്.
ഇന്‍സ്റ്റഗ്രാം ബിസിനസില്‍ നിങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് നിങ്ങളുടെ ഉത്പന്നങ്ങളുടെ കാറ്റലോഗാണ് അവതരിപ്പിക്കുന്നത്.കാറ്റലോഗ് മാനേജറിലൂടെ ഇത് ചെയ്യാം.ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം പങ്കാളി: ഷോപ്പിഫൈ അല്ലെങ്കില്‍ ബിഗ് കോംപോലുള്ള സാക്ഷ്യപ്പെടുത്തിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം പങ്കാളികളിലൊന്നിലൂടെയുള്ള സംയോജനം നടത്താം
കാറ്റലോഗ് ചേര്‍ത്തശേഷം ചെക്ക് ചെയ്യാന്‍ സമര്‍പ്പിക്കാവുനന്താണ്.അക്കൗണ്ട് അംഗീകരിക്കപ്പെട്ടു കഴഞ്ഞാല്‍ ഷോപ്പിംഗ് സവിശേഷതകള്‍ ഓണ്‍ ചെയ്യാം.ഇന്‍സ്റ്റാഗ്രാം ഷോപ്പിംഗ് പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം സ്റ്റോറികളും, ഫോട്ടോകളും വീഡിയോകളും ഉല്‍പ്പന്നങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതിന് ഷോപ്പിംഗ് ടാഗുകള്‍ ഉപയോഗിക്കാം.മിന്ത്രയൊക്കെ ചെയ്യുന്നത് പോലെ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.