Sections

കയര്‍ വ്യവസായത്തെ പൊലിപ്പിക്കാന്‍; ഹൈടെക് കയര്‍ ഡീ ഫൈബറിങ് യൂണിറ്റ്‌

Monday, Sep 13, 2021
Reported By admin
Defibering unit

പുതുക്കൈയില്‍ ഹൈടെക് കയര്‍ ഡീ ഫൈബറിങ് യൂണിറ്റ്‌

 

വ്യാവസായ വകുപ്പിന് കീഴില്‍ കയര്‍ മേഖലയെ ഊര്‍ജ്ജസ്വലമാക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.ഇപ്പോഴിതാ കാസര്‍ഗോഡ് പുതുക്കൈയില്‍ ഹൈടെക് കയര്‍ ഡീ ഫൈബറിങ് യൂണിറ്റും.

കേരള വ്യാവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിലാണ് കാഞ്ഞങ്ങാട് പുതുക്കൈയില്‍ കേരള സ്റ്റേറ്റ് കയര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ സഹകരണത്തോടെ ഹൈടെക് കയര്‍ ഡീ ഫൈബറിങ് യൂണിറ്റ് വരുന്നത്.സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം പൂര്‍ത്തിയാക്കിയത്.

പഴയങ്ങാടിയില്‍ നേരത്തെ ഈ പദ്ധതിയുടെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.ആകെ 3.30 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ആവശ്യമായ സാങ്കേതിക സഹായം സ്റ്റേറ്റ് കയര്‍ മാനുഫാക്ചറിംഗ് കമ്പനിയില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്.

പ്രതിദിനം ഒരു ഷിഫ്റ്റില്‍ 30000 തൊണ്ട് അടിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് കൂടി പ്രയോജനപ്പെടുത്തിയാണ് യൂണിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ഇവിടെഉത്പാദിപ്പിക്കുന്ന മുഴുവന്‍ ഫൈബറും കയര്‍ഫെഡ് മൊത്തമായി എടുക്കാനുള്ള കരാറും ഒപ്പിട്ടിട്ടുണ്ട്.

കര്‍ഷകര്‍,വിവിധ ക്ഷേമ സംഘം,കുടുംബശ്രീ യൂണിറ്റുകള്‍,സഹകരണ സ്ഥാപനങ്ങള്‍ എന്നീ സംവിധാനങ്ങളിലൂടെ ആകും പദ്ധതിക്ക് ആവശ്യമായ തൊണ്ട് സംഭരിക്കുന്നത്.

നിലവില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് തൊണ്ട് ചുരുങ്ങിയ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങി അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്.പുതിയ പദ്ധതി പ്രകാരം കേരള കര്‍ഷകര്‍ക്കും,കുടുംബശ്രീ അംഗങ്ങള്‍ക്കും വലിയ സഹായം ലഭിക്കും.

ഹൈടെക് കയര്‍ ഡീ ഫൈബറിങ് യൂണിറ്റ് ഭാവിയില്‍ മലബാര്‍ മേഖലയിലെ നാളികേര കര്‍ഷകര്‍ക്കും,ചെറുകിട കയര്‍ സംരംഭകര്‍ക്കും,സഹകരണ സ്ഥാപനങ്ങള്‍ക്കും സഹായകമായ ഇടമാക്കി മാറ്റാനാണ് അധികൃതരുടെ ശ്രമം.കേരളത്തില്‍ കാസര്‍ഗോഡിനെ കൂടാതെ കായംകുളം ആലപ്പുഴ ജില്ലകലില്‍ പ്രൊജക്ട് ഓഫീസുകളുടെ കീഴില്‍ ഡീ ഫൈബറിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ പ്രതാപം മങ്ങിപ്പോയ കയര്‍ ഉത്പന്നങ്ങളെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നത്.കയറുല്‍പ്പന്നങ്ങളുടെ ആകെ കയറ്റുമതി വരുമാനത്തിന്റെ പകുതിയിലേറെയും ചകിരിച്ചോറില്‍ നിന്നാണ് അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയര്‍ബോര്‍ഡ് ചകിരിച്ചോറ് കയറ്റുമതിയിലൂടെ 1919.74 കോടി രൂപയുടെ വരുമാനം ആണ് നേടിയത്.പ്രകൃതിദത്തവും ഈടുള്ളതു വിലകുറവുമായതിനാലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ചകിരിച്ചോറിന് ഡിമാന്റ് ഏറുന്നത്.

ഇന്ത്യയില്‍ ആന്ധ്രാ,തമിഴ്‌നാട്,ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്നാണ് കയറ്റുമതിയെങ്കിലും കേരളത്തില്‍ വന്‍തോതില്‍ ആഭ്യന്തര ഉത്പാദം നടക്കുന്നുമുണ്ട്.മണ്ണിന്റെ ലവാണാംശം കേരളത്തില്‍ ചകിരിച്ചോറിന്റെ ഗുണമേന്മയെ കാര്യമായി ബാധിക്കുന്നുണ്ട്.മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശം ആയതിനാല്‍ ഈര്‍പ്പം കാരണം ഉണങ്ങാനും സമയമെടുക്കുന്നു.അതുകൊണ്ട് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ചകിരിച്ചോറ് അധികവും സംസ്ഥാനത്തിനുള്ളില്‍ തന്നെ ഉപയോഗിക്കുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.