- Trending Now:
എല്ലാ ബിസിനസ് മാര്‍ക്കറ്റിങിലും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ബിസിനസ് പെട്ടെന്ന് ജനങ്ങളിലേക്ക് എത്താനും മികച്ച വരുമാനം ഉണ്ടാക്കാനും സാധിക്കും
ബിസിനസ് ചെയ്യാനുള്ള ആഗ്രഹം ഉള്ളവരോ ജോലിയില്‍ നിന്ന് മതിയായ വരുമാനം ലഭിക്കാത്തവരോ ആണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ജോലിയുടെ കൂടെ ചെയ്യാന്‍ സാധിക്കുന്ന 3 ബിസിനസ് ആശയങ്ങള്‍ ഇതാ
ട്രേഡിംഗ്
എല്ലാത്തിന്റെയും ട്രേഡിംഗ് സാധ്യമാണെങ്കിലും ടൈല്‍സിന്റെയും സാനിറ്ററി ഐറ്റംസിന്റെയും ട്രേഡിംഗ് ജോലിയുടെ കൂടെ ചെയ്യാന്‍ സാധിക്കുന്ന നല്ലൊരു ബിസിനസ് ആണ്. വലിയ ഒരു നിക്ഷേപം ഇല്ലാതെ നമ്മുക്ക് ഈ ബിസിനസ് ആരംഭിക്കാം. ബന്ധങ്ങള്‍ ഉണ്ടാക്കിയാല്‍ വില കുറച്ച്് ഉത്തരേന്ത്യയയില്‍ നിന്നൊക്കെ ടൈല്‍സും സാനിറ്ററി ഐറ്റംസും വാങ്ങാന്‍ സാധിക്കും. മാത്രമല്ല ഈ മേഖലയിലെ കണ്‍സള്‍ട്ടന്റ് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകാം.
ഹോമ്‌ലി ഫുഡ്
വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എല്ലാവര്‍ക്കും താല്‍പര്യമുള്ള ഒന്നാണ്. നാടന്‍ വിഭവങ്ങള്‍ക്ക് വലിയ ഡിമാന്റ് ഉണ്ട്. തുടക്കത്തില്‍ പരിസര പ്രദേശങ്ങളില്‍ വില്‍പ്പന നടത്തി പിന്നീട് ബിസിനസ് മെച്ചപ്പെടുത്താവുന്നവയാണ്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ സന്നദ്ധരായി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഭക്ഷണം ഉണ്ടാക്കുകയും നിങ്ങള്‍ മാര്‍ക്കറ്റിങ് ശ്രദ്ധിക്കുകയും ചെയ്താല്‍ മതി.
സെക്കന്റ്ഹാന്റ് സാധനങ്ങള്‍
സെക്കന്റ്ഹാന്റ് സാധനങ്ങളുടെ വില്‍പ്പന വലിയൊരു ബിസിനസ് ആശയമാണ്. കാറുകള്‍, വീടുകള്‍ തുടങ്ങി വലിയ രീതിയിലുള്ള ബിസിനസുകള്‍ ആണെങ്കില്‍ ഏറ്റവും മികച്ചത്. കാരണം ഒന്നോ രണ്ടോ വില്‍പ്പന നടന്നു കഴിഞ്ഞാല്‍ തന്നെ നല്ല ഒരു വരുമാനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ ഈ മേഖലയില്‍ ബ്രോക്കര്‍മാരായും നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.
ഈ ബിസിനസുകള്‍ എല്ലാം ചെയ്യാന്‍ ദിവസവും കുറച്ച് സമയം മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. എല്ലാ ബിസിനസ് മാര്‍ക്കറ്റിങിലും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ബിസിനസ് പെട്ടെന്ന് ജനങ്ങളിലേക്ക് എത്താനും മികച്ച വരുമാനം ഉണ്ടാക്കാനും സാധിക്കും.
ഏതു ബിസിനസ് ചെയ്യുമ്പോഴും ബിസിനസ് ആശയത്തിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് എങ്ങനെ ആ ബിസിനസ് ചെയ്യുന്നു എന്നതാണ്. അപ്പോള്‍ മാത്രമേ വിജയം ഉണ്ടാകുകയുള്ളൂ. ഏറ്റവും ആത്മാര്‍ത്ഥതയോടെ ദിവസത്തില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ ഈ ബിസിനസുകളില്‍ ചെലവഴിച്ച് കഴിഞ്ഞാല്‍ മികച്ച രീതിയിലുള്ള വളര്‍ച്ച ഉണ്ടാകുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.