- Trending Now:
സ്ഥലപരിമിതി വലിയൊരു പ്രശ്‌നമാണ്. ഇത്തരം സാഹചര്യത്തിലാണ് ഗ്രോ ബാഗ് കൃഷികള്‍ക്ക് പ്രാധാന്യമേറുന്നത്
സ്വന്തമായി ഒരു സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ഇന്നത്തെ കാലത്ത് ആരും തന്നെ ഉണ്ടായിരിക്കില്ല. കാരണം ഒരു അധിക വരുമാനം എന്ന നിലയില്‍ എന്തെങ്കിലും ഒരു സംരംഭം ആരംഭിച്ച് അതില്‍നിന്ന് ലാഭം ഉണ്ടാക്കുക എന്നതാണ് പലരും ചിന്തിക്കുന്നത്.
എന്നാല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മൂലധനമാണ് പലപ്പോഴും എല്ലാവരെയും പിന്നോട്ട് വലിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ജോലി ഇല്ലാത്തവര്‍ക്കും, ജോലിയുടെ ഭാഗം ആയിട്ടുള്ളവര്‍ക്കും ആരംഭിക്കാവുന്ന രീതിയിലുള്ള ഒരു ബിസിനസിനെ കുറിച്ച് അറിയാം.
ഇന്ന് മിക്ക ആളുകളും വീടുകളില്‍ കൃഷി ചെയ്യുന്നവരായിരിക്കും. പുറത്തുനിന്നു വാങ്ങുന്ന പച്ചക്കറികള്‍ക്ക് ദിനംപ്രതി വില വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തമായി ഒരു പച്ചക്കറി കൃഷി തോട്ടം തുടങ്ങുക എന്നതാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ സ്ഥലപരിമിതി വലിയൊരു പ്രശ്‌നമാണ്. ഇത്തരം സാഹചര്യത്തിലാണ് ഗ്രോ ബാഗ് കൃഷികള്‍ക്ക് പ്രാധാന്യമേറുന്നത്. ഗ്രോ ബാഗുകള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു ബിസിനസ് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
എന്തെല്ലാമാണ് ഗ്രോബാഗ് ബിസിനസിന് ആവശ്യമായിട്ടുള്ളത്?
ഇതിനായി ആകെ ചിലവ് വരുന്നത് ഗ്രോബാഗുകള്‍ നിര്‍മ്മിക്കാനാവശ്യമായ ഷീറ്റുകള്‍ക്ക് ആണ്. ഒരു റോള്‍ എന്ന കണക്കില്‍ ബള്‍ക്കായി വാങ്ങി ക്കാവുന്നതാണ്. ഇത്തരത്തില്‍ വാങ്ങുന്ന ഷീറ്റ് ഒരു നിശ്ചിത അളവില്‍ മുറിച്ചെടുത്ത് ബാഗുകള്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഗ്രോബാഗിന്റെ നീളം എന്നു പറയുന്നത് 30 സെന്റീമീറ്ററും വീതി 13 സെന്റീമീറ്ററും ആണ്. ഇത്തരത്തില്‍ ഒരു റോള്‍ ഉപയോഗിച്ച് ഏകദേശം പത്ത് ബാഗുകള്‍ വരെ നിങ്ങള്‍ക്ക് നിര്‍മിക്കാവുന്നതാണ്.
ഇങ്ങിനെ നിര്‍മ്മിക്കുന്ന കവറുകളില്‍ സ്‌ക്രീന്‍ പ്രിന്റിംഗ് കൂടി ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ ഭംഗിയാക്കി ഗ്രോ ബാഗുകള്‍ നിര്‍മ്മിച്ച് നല്‍കാം. സാധാരണ വാങ്ങുന്ന ബാഗിനേക്കാള്‍ 10 രൂപ വരെ അധികം ഇത്തരം ബാഗുകള്‍ക്ക് ഈടാക്കാവുന്നതാണ്. ഇതിന് ഒരു കിലോഗ്രാമിന് 90 രൂപ മുതല്‍ 170 രൂപ നിരക്കില്‍ കടയില്‍ നിന്നും ലഭിക്കും.
വലിയ ഫാമുകളിലും മറ്റും ചെന്ന് ഓര്‍ഡറുകള്‍ എടുക്കുകയാണെങ്കില്‍ ഇത് ഒരു സ്ഥിരവരുമാനം എന്ന രീതിയില്‍ നടത്താവുന്നതാണ്. ഇതിനായി ഏതു രീതിയിലുള്ള ചിലവും വരുന്നില്ല എന്നതും പ്രത്യേകതയാണ്. ഇത്തരമൊരു ബിസിനസിന് പ്രത്യേക ലൈസന്‍സിന്റെ ആവശ്യവും വരുന്നില്ല. അതുകൊണ്ട് കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരു സംരംഭം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുത്താവുന്നതാണ് ഗ്രോ ബാഗ് നിര്‍മ്മാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.