- Trending Now:
ഡല്‍ഹി ഐഐടി ബിരുദധാരികള്‍ 2015ല്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പാണ് മീഷോ
ഇ-കൊമേഴ്സ് മേഖലയില്‍ അടുത്തയിടെ പ്രശസ്തമായ മീഷോയില്‍ ഗൂഗിള്‍ 500 കോടി രൂപയുടെ നിക്ഷപം നടത്തിയേക്കും. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത്. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍കൊണ്ടുവരാന്‍ ഇതിനകം മീഷോക്ക് കഴിഞ്ഞിട്ടുണ്ട്.
10 കോടി ചെറുകിട ബിസിനസുകളെ ഉള്‍പ്പെടുത്തി ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഐഐടി ബിരുദധാരികള്‍ 2015ല്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പാണ് മീഷോ. ബെംഗളുരുവിലാണ് ആസ്ഥാനം.
ഫേസ്ബുക്ക്, സോഫ്റ്റ്ബാങ്ക്, സെക്വേയ ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനകം മീഷോയില്‍ നിക്ഷേപംനടത്തിയിട്ടുണ്ട്. ഏപ്രിലില്‍ 2,200 കോടിയിലേറെ രൂപയുടെ നിക്ഷേപം മീഷോ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 2.1 ബില്യണ്‍ ഡോളറായി.
രാജ്യത്തെ 4,800 നഗരങ്ങളിലായി 26,000ത്തിലധികം പിന്‍കോഡുകളില്‍ ഉത്പന്നങ്ങള്‍ ഇതിനകം വിതരണംചെയ്യാനായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതിലൂടെ വ്യക്തിഗത സംരംഭകര്‍ക്ക് 500 കോടി രൂപയുടെ വരുമാനംനേടാനായി. രാജ്യത്ത് 1000 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്ന ഗൂഗിള്‍, ഗ്ലാന്‍സ് ഉള്‍പ്പടെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഇതിനകം നിക്ഷേപംനടത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.