- Trending Now:
ലോകം മൊത്തത്തില്‍ ഡിജിറ്റലിലേക്ക് മാറുന്ന കാഴ്ചയാണ് കോവിഡിന് പിന്നാലെ നാം കണ്ടത്.ഉപഭോക്തൃ രീതികളിലും ഇതിന്റെ ചില മാറ്റങ്ങള്‍ ദൃശ്യമാണ്.ഉപഭോക്താക്കളുമായി വെര്‍ച്വല്‍ ലോകത്ത് ഇടപെടേണ്ടി വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.
നിലവിലെ ഉപഭോക്താക്കള്‍ എല്ലാം തന്നെ ഏത് ഉത്പന്നം വാങ്ങുന്നതിന് മുന്‍പും അതുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ ശേഖരിച്ച് അത് വിശകലനം ചെയ്തിട്ടാകും വാങ്ങലിലേക്ക് കടക്കുക.അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ സംരംഭകര്‍ക്ക് സാധിച്ചെന്ന് വരില്ല.ഓണ്‍ലൈന്‍ വഴി എങ്ങനെ ഉപഭോക്താക്കളുടെ വിശ്വാസം ഉറപ്പിക്കാം ?
ഒരു സംരംഭത്തിന്റെ ബിസിനസ് മെയില്‍ സംരംഭകരോട് ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന മെയില്‍ ഐഡി ആണ്.സന്ദേശങ്ങള്‍ വരുന്നത് സംരംഭത്തില്‍ നിന്നാണെന്ന് ഉറപ്പിക്കാന്‍ ഗൂഗിളിന്റെ ഈ സേവനം സൗകര്യമൊരുക്കുന്നു.
അതുപോലെ തന്നെ കൈകാര്യം ചെയ്യാന്‍ ഈസിയായ വെബ്‌സൈറ്റുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള മറ്റൊരു വസ്തു.ആദ്യ നോട്ടത്തില്‍ തന്നെ പ്രൊഫഷണല്‍ എന്ന് പ്രതിച്ഛായ ഉണ്ടാക്കി എടുക്കാന്‍കഴിയുന്ന സുതാര്യമായ ഡിസൈന്‍ ആകണം വെബ്‌സൈറ്റുകള്‍ക്ക്.സംരംഭകന് തന്നെ ഓണ്‍ലൈനായി ഡിസൈന്‍ ചെയ്യാന്‍ സാധിക്കുന്ന വെബ്‌സൈറ്റ് സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്.എങ്കിലും വിദഗ്ധരെ സമീപിച്ച് പവര്‍ഫുള്ളായ വെബ്‌പേജ് ക്രിയേറ്റ് ചെയ്യുന്നത് തന്നെയാകും നല്ലത്.സൈറ്റില്‍ സംരംഭത്തിന് ലഭിച്ച റിവ്യൂസ്,അവാര്‍ഡുകള്‍ എന്നിവ ചേര്‍ക്കാന്‍ മടിക്കരുത്.
മറ്റൊരു വിശ്വാസത്തിന്റെ ചിഹ്നമാണ് വെരിഫൈഡ് അക്കൗണ്ടുകള്‍.സംരംഭത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ ആധികാരികതയ്ക്ക് വേണ്ടിയാണ് വെരിഫിക്കേഷന്‍.പേരിനൊപ്പം ബ്ലൂ ടിക് മാര്‍ക്ക് കൂടി ആണ് അക്കൗണ്ട് ദൃശ്യമാകുക.ഇതു കണ്ട് വെരിഫൈഡ് ആണെന്ന് യഥാര്‍ത്ഥ സംരംഭത്തിന്റെ പേജ് ആണെന്നും ഉപഭോക്താക്കള്‍ മനസിലാക്കുന്നു.
ഓണ്‍ലൈനിലൂടെ സ്ഥാപനവുമായി ബന്ധപ്പെടുന്ന ഉപഭോക്താവിന് സമഴബന്ധിതമായി മറുപടികള്‍ നല്‍കാന്‍ കഴിയണം.പരാതികളായാലും അതോടൊപ്പം അനുമോദനം ആയാലും തന്മയത്വത്തോട് കൂടി വേണം ഇടപെടേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.