- Trending Now:
ഇങ്ങനെ നിരന്തരം കാര്‍ഡില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുമ്പോള്‍ ഒരോന്നിനും ഉപഭോക്താവിന്റെ അധിക അനുമതി ചോദിക്കുന്നതാണ് എഎഫ്എ
ആര്‍ബിഐയുടെ പുതിയ ഓട്ടോ ഡെബിറ്റ് ചട്ടം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുകയാണ്. വായ്പകളുടെ ഇഎംഐ, ഇന്‍ഷൂറന്‍സ് പ്രീമിയം, കറണ്ട്-ഫോണ്‍ ബില്ലുകള്‍ അടക്കമുള്ളവ ഓട്ടോ ഡെബിറ്റ് സംവിധാനം വഴി അടയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി ജാഗ്രത വേണം. ഈ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇഎംഐ അടവ് നടക്കാതെയിരിക്കാനും ഇടപാടുകള്‍ തടസപ്പെടാനും സാധ്യതയുണ്ട്.
ഓട്ടോ ഡെബിറ്റ്
മാസം അടവുകളുള്ള വിവിധ വായ്പകളുടെ ഇഎംഐ, എസ്‌ഐപി, ഇന്‍ഷുറന്‍സ് പ്രീമിയം കൂടാതെ കൃത്യതീയതികളില്‍ ജനറേറ്റ് ചെയ്യുന്ന യുട്ടിലിറ്റി ബില്ലുകള്‍ എല്ലാം ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവരാകും നല്ലൊരു ശതമാനവും. ഇങ്ങനെ പലവിധ പേയ്മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഒഥന്റിക്കേഷന്‍( എഎഫ്എ) ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.
നിങ്ങളുടെ ലോണ്‍ അപേക്ഷ തള്ളിയോ; കാരണങ്ങള്‍ ഇതാകാം ?
... Read More
അധിക സുരക്ഷ
ഇങ്ങനെ നിരന്തരം കാര്‍ഡില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുമ്പോള്‍ ഒരോന്നിനും ഉപഭോക്താവിന്റെ അധിക അനുമതി ചോദിക്കുന്നതാണ് എഎഫ്എ. ഇതാണ് ഒക്ടോബര്‍ ഒന്നു മുതല്‍ കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ അവരുടെ അക്കൗണ്ടുടമകള്‍ക്ക് അറിയിപ്പുകള്‍ അയച്ചു തുടങ്ങി. ആക്സിസ് ബാങ്ക് ആണ് ഇടപാടുകാര്‍ക്ക് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. തടസമില്ലാത്ത പണമിടപാട് ഉറപ്പ് വരുത്താന്‍ കാര്‍ഡില്‍ നിന്ന് നേരിട്ട് പണമടയ്ക്കണമെന്നാണ് മുന്നറിയിപ്പ്.
ഓരോ ഇടപാടിനും അനുമതി
ഒക്ടോബര്‍ ഒന്നു മുതല്‍ ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് ആര്‍ബിഐ വരുത്തുന്ന മാറ്റങ്ങള്‍ ഇവയാണ്. സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷനെ തുടര്‍ന്ന് കാര്‍ഡുകളില്‍ ഉള്ള തുടര്‍ച്ചയായ പണം കൈമാറ്റത്തിന് എഎഫ്എ ബാധകമാക്കും. അതായത് ഒക്ടോബര്‍ ഒന്നു മുതല്‍ കാര്‍ഡിലൂടെ നടത്തുന്ന ഓട്ടോ ഡെബിറ്റ് പണം കൈമാറ്റത്തിന് ഒരോന്നിനും അക്കൗണ്ടുടമകള്‍ പ്രത്യേകമായി അനുമതി നല്‍കണം.
സേവിംഗ്സ് അക്കൗണ്ട് എടുത്താല്‍ ലഭിക്കുമോ നല്ലൊരു ശതമാനം പലിശ നിരക്ക്..?... Read More
ഒടിപി നിര്‍ബന്ധം
5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ അധിക സുരക്ഷ എന്ന നിലയില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നിര്‍ബന്ധമായിരിക്കും. പണം കൈമാറ്റത്തിന്റെ 24 മണിക്കൂറിന് മുമ്പ് അക്കൗണ്ടുടമകള്‍ക്ക് അനുമതിക്കായി ബാങ്കുകള്‍ എസ്എംഎസ് അയക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അനുമതി നല്‍കുകയോ നിരസിക്കുകയോ ആകാം.
സന്ദേശങ്ങള്‍ അവഗണിക്കരുത്
ഇങ്ങനെ ബാങ്കുകളില്‍ നിന്ന് സുരക്ഷിതമായി, തടസമില്ലാതെ ഇത്തരം അറിയിപ്പുകള്‍ ലഭിക്കുന്നു എന്ന ഉറപ്പ് വരുത്താന്‍ എസ്എംഎസ്, ഇ മെയില്‍ തുടങ്ങിയ സാധ്യതകള്‍ അക്കൗണ്ടുടമകള്‍ക്ക് തിരഞ്ഞെടുക്കാം. ഇങ്ങനെ ഇഷ്ടപ്പെട്ട അറിയിപ്പ് സാധ്യത തിരഞ്ഞെടുക്കാന്‍ അക്കൗണ്ടുടമകള്‍ക്ക് ബാങ്കുകള്‍ സ്വാതന്ത്ര്യം നല്‍കണം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഓട്ടോ ഡെബിറ്റ് നടത്തുന്ന എല്ലാ ഇടപാടുകാര്‍ക്കും ഇത് ബാധകമാണ്.
ബാങ്ക് അക്കൗണ്ട് തുടങ്ങാം..പക്ഷേ രഹസ്യമായി... Read More
ഇതുവരെ നിയന്ത്രണങ്ങളില്ലാതെ ഓട്ടോ ഡെബിറ്റ് പ്രക്രിയയിലൂടെ പണമിടപാട് നടത്തിയ പലര്‍ക്കും ഇതൊരു വലിയ പ്രശ്‌നമായി മാറിയേക്കാം. തിരക്കുകളോ മറ്റു പല കാരണങ്ങളോ കാരണം ബാങ്ക് സന്ദേശങ്ങളെ അവഗണിക്കുന്നവരാണ് നമ്മള്‍ പലരും. എന്നാല്‍ ഇനി അത് പാടില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന എഎഫ്എ യില്‍ ഉപഭോക്താക്കള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.