- Trending Now:
സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന മറ്റു ഉപജീവനമാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്ത അമ്മമാര്‍ക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ഫ്രീ ഇലക്ട്രിക് ഓട്ടോ സ്‌കീം. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് അമ്മമാര്‍ക്ക് ആണ് ഇലക്ട്രിക് ഓട്ടോ സൗജന്യമായി ലഭിക്കുക.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി മാത്രം നിരവധി വായ്പാ സഹായ പദ്ധതികളും നല്‍കി വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേനയും അല്ലാതെയും ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ ആനുകൂല്യം നിരവധി സ്ത്രീകളാണ് ഉപയോഗപ്പെടുത്തുന്നത്.
ഇത്തരത്തില്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന മറ്റു ഉപജീവനമാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്ത സംസ്ഥാനത്തെ അമ്മമാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഫ്രീ ഇലക്ട്രിക് ഓട്ടോ സ്‌കീം. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ അമ്മമാര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ചിട്ടുള്ള 'സ്‌നേഹയാനം ' എന്ന പദ്ധതിപ്രകാരം നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഓട്ടിസം,ബുദ്ധി മാന്ദ്യം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് ആണ് സൗജന്യമായി ഇലക്ട്രിക് ഓട്ടോ ലഭിക്കുക.
ഈ ഒരു പദ്ധതിപ്രകാരം ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് അമ്മമാര്‍ക്ക് ആണ് ഇലക്ട്രിക് ഓട്ടോ സൗജന്യമായി ലഭിക്കുക. അപേക്ഷ നല്‍കുന്നവരുടെ മുന്‍ഗണന അടിസ്ഥാനത്തിലാണ് രണ്ടു പേരെ തിരഞ്ഞെടുക്കുക. ഇലക്ട്രിക് ഓട്ടോയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവരായിരിക്കണം.
കൂടാതെ ഭര്‍ത്താവ് ഉപേക്ഷിച്ച വരോ, മറ്റ് വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തവരോ ആയിരിക്കണം. അപേക്ഷിക്കുന്ന ആള്‍ക്ക് ത്രീ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ചുവില്‍ക്കാനോ, പണയം വെക്കാനോ, കൈമാറ്റം ചെയ്യാനോ പാടുള്ളതല്ല.
മുകളില്‍ പറഞ്ഞ ഏതെങ്കിലും പ്രവര്‍ത്തി ചെയ്തതായി കണ്ടെത്തുകയാണെങ്കില്‍ വാഹനം തിരിച്ച് എടുക്കുന്നത് ആയിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് ഓഗസ്റ്റ് 31നകം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ കരുതലുകള്‍ എത്രയും പെട്ടെന്ന് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.