- Trending Now:
രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് വമ്പന്മാരായ ഫ്‌ളിപ് കാര്‍ട്ട് ദീന്‍ ദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയില്‍ പങ്കാളികളാകുന്നു.പ്രാദേശിക സംരംഭങ്ങളില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയിലേക്കുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം.ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിലെവിടെയും വില്‍പ്പന നടത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.സ്ത്രീ സംരംഭകരെ പദ്ധതി കൂടുതല്‍ സഹായിച്ചേക്കും.
ഫ്‌ളിപ് കാര്‍ട്ടുമായി പുതിയ പദ്ധതിക്ക് ഗ്രാമവികസന മന്ത്രാലയം കരാര്‍ ഒപ്പിട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിന് ശക്തിപകരുന്നതാകും ഫ്‌ളിപ്കാര്‍ട്ടുമായി കൂടിച്ചേര്‍ന്നുള്ള ദീന്‍ ദയാല്‍ ഉപാധ്യായ അന്ത്യോദയ യോജനയുടെ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു.
ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ യോജന പദ്ധതിയുടെ കീഴില്‍ രാജ്യത്തെ 71 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.7.84 കോടി സ്ത്രീകളാണ് ഈ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.കരകൗശല വിദഗ്ധര്‍,നെയ്ത്തുകാര്‍,കൈത്തൊഴിലാളികള്‍ പോലുള്ള പരമ്പരാഗത തൊഴിലാളികലുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് സമര്‍ത്ഥ് എന്നൊരു പദ്ധതി ആവിശ്കരിച്ചിരുന്നു.നിലവില്‍ ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ യോജന പദ്ധതിക്ക് കീഴില്‍ 950000ല് അധികം കരകൗശന തൊഴിലാളികളെയും നെയ്ത്തുകാരെയും സഹായിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്.
ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ യോജന പദ്ധതി ശരിക്കും എന്താണെന്ന് നോക്കാം.
രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒന്നിലധികം ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള കേന്ദ്ര പദ്ധതിയാണ് ദീനദയാല്‍ അന്ത്യോദയ യോജന- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം.ഡിഎവൈ-എന്‍ആര്‍എല്‍എം. ഗ്രാമങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി 2011 ജൂണിലാണ് ഡിഎവൈ-എന്‍ആര്‍എല്‍എം ആരംഭിച്ചത്.
ഡിഎവൈ-എന്‍ആര്‍എല്‍എം ഗ്രാമപ്രദേശങ്ങളിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും പ്രയോജനപ്രദമാകാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ്. ഏകദേശം 10 കോടി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നാണ് കണക്കാക്കുന്നത്. ഒപ്പം വനിതാ ശാക്തീകരണവും ലക്ഷ്യമിടുന്നു. ഓരോ ഗ്രാമീണ ദരിദ്ര കുടുംബത്തില്‍ നിന്നും ഒരു വനിതയെ സ്വയം സഹായ സംഘങ്ങളില്‍ അംഗമാക്കുന്നു. തുടര്‍ന്ന് വിവിധ പരിശീലനങ്ങള്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, മൈക്രോ-ലൈവ്‌ലിഹുഡ് പദ്ധതികളുടെ സുഗമമായ നടത്തിപ്പ്,എന്നിവയിലൂടെ വനിതകളെ ഉപജീവനത്തിനായി പ്രാപ്തരാക്കുന്നു
സ്ത്രീകളെ മാത്രമല്ല യുവാക്കള്‍ക്കും നൈപുണ്യ പരിശീലനം ഒരുക്കുന്നു
പദ്ധതിക്ക് കീഴില്‍ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സഹായം ലഭ്യമാണ്. നഗര പ്രദേശങ്ങളില്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴിലും ഗ്രാമീണ മേഖലയില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിലുമാണ് ഈ പദ്ധതി വരുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി കണ്ടെത്താന്‍ പദ്ധതി യുവാക്കളെ സഹായിക്കുന്നു. 15നും 35നും ഇടയിലുള്ള യുവാക്കള്‍ക്ക്
പ്രത്യേക കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലനം ലഭിയ്ക്കും. സംരംഭം തുടങ്ങാനും സഹായം ലഭ്യമാണ്. പ്രത്യേക സ്വയം സഹായ സംഘംങ്ങള്‍ക്ക് കീഴിലും പരിശിലനം ലഭ്യമാണ് എന്നാണ് സൂചന . ചെറുകിട സംരംഭകരുടെ വിപണി ശക്തമാക്കുന്നതോടൊപ്പംസംരഭക നൈപുണ്യവികസനവും പദ്ധതിയ്ക്ക് കീഴില്‍ പ്രോത്സാഹിപ്പിക്കും.
വ്യക്തികളുടെ നൈപുണ്യ വികസനത്തിനുവേണ്ടി 150,00 രൂപ മുതല്‍ 18000 രൂപ വരെ പദ്ധതിയ്ക്ക് കീഴില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ചെലവഴിയ്ക്കും. മൈക്രോ സംരംഭങ്ങള്‍, സഹകരണ സംഘ സംരംഭങ്ങള്‍ വഴി സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കും. മൈക്രോ സംരംഭങ്ങള്‍ക്ക് 2 ലക്ഷം രൂപയും, സഹകരണ സംഘ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപയും വായ്പ നല്‍കും. 7 ശതമാനമാണ് പലിശയിനത്തില്‍ സബ്‌സിഡി ലഭിക്കുന്നത്.വിശദ വിവരങ്ങള്‍ക്ക് പഞ്ചായത്ത്/ബ്ലോക്ക് കാര്യാലയം, ജില്ലാ ആര്‍എസ്ഇറ്റിഐ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.