Sections

കിടിലന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 17 മുതല്‍

Wednesday, Oct 13, 2021
Reported By Admin
flipkart

ഒക്ടോബര്‍ 16 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് നേരത്തേ ആക്‌സസ് ലഭിക്കും


ഇ- കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ അവസാനിച്ചെങ്കിലും അടുത്ത സെയില്‍ ഉടന്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കും. ഈ വില്‍പ്പന ഒക്ടോബര്‍ 23 വരെ നീണ്ടുനില്‍ക്കും. ഈ സെയില്‍ സമയത്ത് മൊബൈല്‍, ടാബ്ലെറ്റ്, ടിവി, മറ്റ് ഇലക്ട്രോണിക് ഇനങ്ങള്‍ എന്നിവയ്ക്ക് ആവേശകരമായ ഡീലുകളും കിഴിവുകളും ലഭിക്കും.

ഒക്ടോബര്‍ 17 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ ആരംഭിക്കുമെങ്കിലും ഒക്ടോബര്‍ 16 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് നേരത്തേ ആക്‌സസ് ലഭിക്കും. ഈ സെയിലില്‍, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ആക്‌സിസ് ബാങ്ക് ഉപയോക്താക്കള്‍ക്കും 10 ശതമാനം  കിഴിവ് ലഭിക്കും.

ഫ്‌ളിപ്പ്കാര്‍ട്ട് ഇതുവരെ ഡീലുകളുടെ പ്രിവ്യൂ പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, പ്ലാറ്റ്‌ഫോം സൂചന തീര്‍ച്ചയായും നല്‍കിയിരിക്കുന്നു. ബി-ദീപാവലി സെയില്‍ സമയത്ത് ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 80 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതോടൊപ്പം, ഇലക്ട്രോണിക്‌സ്, ആക്സസറികള്‍ എന്നിവയില്‍ 80 ശതമാനം വരെ കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഫ്‌ളിപ്പകാര്‍ട്ടില്‍ റിലീസ് ചെയ്ത പേജില്‍, എല്ലാ ദിവസവും 12 AM, 8 AM, 4 PM എന്നീ സമയങ്ങളിലെ സെയില്‍ സമയത്ത്, മികച്ച ഡീലുകള്‍ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ വരാനിരിക്കുന്ന സെയിലില്‍, ഉപഭോക്താക്കള്‍ക്ക് ഹെഡ്ഫോണുകളിലും സ്പീക്കറുകളിലും 70 ശതമാനം വരെ കിഴിവ് ലഭിക്കും. അതുപോലെ, ഉപഭോക്താക്കള്‍ക്കും ദിവസേനയുള്ള  ഡീലുകള്‍ കാണാനാകും.

ഫ്‌ളിപ്പ്കാര്‍ട്ടിലെ ഡീലുകളെക്കുറിച്ച് നിലവില്‍ കൂടുതല്‍ പറഞ്ഞിട്ടില്ല. സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമായ ഡീലുകളെക്കുറിച്ച് കമ്പനി ഉടന്‍ തന്നെ പറയുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍ക്കും ഇലക്ട്രോണിക്സിനും പുറമേ, ഉപഭോക്താക്കള്‍ക്ക്  മറ്റ് വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള കിഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.