- Trending Now:
റീടെയ്ല്‍ നിക്ഷേപകര്‍ക്ക് നീക്കിവെച്ച കരുതിവെച്ച ഷെയറുകളുടെ 1.43 മടങ്ങാണ് ഇന്ന് നടന്ന സബ്‌സ്‌ക്രിപ്ഷന്‍
രാജ്യത്തെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫിനോ പേയ്‌മെന്റ്‌സ് ബാങ്കിന്റെ ഐപിഒ ഇന്ന് തുടങ്ങി. ആദ്യ ദിവസമായ ഇന്ന് 51 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ നടന്നു. 1.2 കോടി ഷെയറുകളാണ് കമ്പനി ഓഫര്‍ ചെയ്തത്. 58.1 ലക്ഷം ബിഡുകളാണ് ഇന്ന് മാത്രം എത്തിയത്.
റീടെയ്ല്‍ നിക്ഷേപകര്‍ക്ക് നീക്കിവെച്ച കരുതിവെച്ച ഷെയറുകളുടെ 1.43 മടങ്ങാണ് ഇന്ന് നടന്ന സബ്‌സ്‌ക്രിപ്ഷന്‍. മറ്റ് കാറ്റഗറികളില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേര്‍സ് കാറ്റഗറിയില്‍ ഒറ്റ ബിഡ് പോലും ഉണ്ടായില്ല. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ കാറ്റഗറിയില്‍ ഒരു ശതമാനവും ജീവനക്കാര്‍ക്കുള്ളതില്‍ അഞ്ച് ശതമാനവുമാണ് ഇന്ന് രേഖപ്പെടുത്തിയ സബ്‌സ്‌ക്രിപ്ഷന്‍.
ഐപിഒയ്ക്ക് തൊട്ടുമുന്‍പ് ഇന്നലെ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 539 കോടി സമാഹരിച്ചിരുന്നു. 29 ആങ്കര്‍ നിക്ഷേപകര്‍ക്കായി കമ്പനി 577 രൂപ നിരക്കില്‍ 93.4 ലക്ഷം ഓഹരികള്‍ നല്‍കി 538.8 കോടിയാണ് സമാഹരിച്ചത്. നവംബര്‍ രണ്ടിനാണ് ബിഡിങ് അവസാനിക്കുക. 560 നും 577 നും ഇടയില്‍ വില വരുന്ന ഓഹരികള്‍ 25 ന്റെ ഗുണനങ്ങളായാണ് വാങ്ങേണ്ടത്.
ഇതില്‍ തന്നെ 75 ശതമാനവും നീക്കിവെച്ചിരിക്കുന്നത് ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേര്‍സ് കാറ്റഗറിക്കാണ്. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേര്‍സിനും 10 ശതമാനം റീടെയ്ല്‍ നിക്ഷേപകര്‍ക്കുമാണ്. നവംബര്‍ 12ന് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഭാരത് പെട്രോളിയം, ദി ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്, ഇന്റല്‍, എല്‍ഐസി, ഐഎഫ്‌സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഫിനോ പേയ്മെന്റ്സ്. പുതിയ ഓഹരികളില്‍ നിന്ന് ലഭിക്കുന്ന നിക്ഷേപം ടയര്‍ 1 മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനാകും സ്ഥാപനം ഉപയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.