Sections

ഇതാ സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണയുമായി ഒരു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതി

Thursday, Oct 21, 2021
Reported By Aswathi Nurichan
food processing unit

അടിസ്ഥാന സൗകര്യ വികസനം, ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ് എന്നിവയ്ക്ക് ഭക്ഷ്യ- സംസ്‌കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കും
 

ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ഭക്ഷ്യ സംസ്‌കരണ മേഖല. കുടുംബശ്രീ പോലുള്ള നിരവധി ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ കേരളത്തിലുണ്ട്. ഇത്തരത്തില്‍ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ഉറപ്പുവരുത്തുന്ന ഒരു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പരിചയപ്പെടാം.

പിഎം എഫ്എംഇ എന്നാണ് പദ്ധതിയുടെ പേര്. ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ഉന്നമനത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി (പി.എം. എഫ്.എം.ഇ. പദ്ധതി) രൂപീകരിച്ചിട്ടുണ്ട്. വ്യത്യസ്ത രുചികളും വിഭവങ്ങളുമുള്ള കേരളത്തിലെ ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് ലോകത്തിന് മുമ്പില്‍ പ്രധാനം സ്ഥാനം ലഭിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

ഒരു ജില്ല ഒരു ഉല്‍പ്പന്നം

ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പദ്ധതി പ്രകാരം ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉത്പന്നം തിരഞ്ഞെടുത്ത് അതിനെ വളര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുക, ഉല്പാദനത്തിന് പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുക, വിപണനം കാര്യക്ഷമമാക്കുക എന്നിവ വഴി ആ ഉത്പന്നത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ് എന്നിവയ്ക്ക് ഭക്ഷ്യ- സംസ്‌കരണ മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കും.

ധനസഹായം

പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളിലെ  അംഗങ്ങള്‍ക്ക് ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭ്യമാകും. ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു എസ്.എച്ച്.ജി അംഗത്തിന് 35% വായ്പാനുബന്ധ മൂലധന സബ്സിഡി പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. എസ്.എച്ച്.ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടി 35% സബ്സിഡി ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.