Sections

പണം അത്യാവശ്യമുണ്ടോ ? പത്തു മിനിട്ടിനുള്ളില്‍ ഫെഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വായ്പ നല്‍കും

Sunday, Sep 05, 2021
Reported By Aswathi Nurichan
mobile loan

മിക്ക ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കും ഇത്തരത്തില്‍ പ്രീ അപ്രൂവ്ഡ് ലോണുകള്‍ ലഭിക്കുന്നതുമാണ്. പ്രീ അപ്രൂവ്ഡ് ലോണുകള്‍ ബാങ്ക് ഇങ്ങോട്ട് നല്‍കുന്ന ഒരു ഓഫര്‍ ആണ്

 

ഒരു അത്യാവശ്യഘട്ടത്തില്‍ പണം ആവശ്യമായി വരുമ്പോള്‍ നമ്മള്‍ പല മാര്‍ഗങ്ങളും അന്വേഷിക്കാറുണ്ട്. ബാങ്കുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും എന്നുമാത്രമല്ല ഇന്ന് നിരവധി ഓണ്‍ലൈന്‍ ആപ്പുകളും ഇത്തരത്തില്‍ പണം കടം നല്‍കാറുണ്ട്. ഇവയില്‍ പലതും ആര്‍ബിഐ അംഗീകാരത്തോടെ അല്ല പ്രവര്‍ത്തിക്കുന്നത് എന്നുള്ള സത്യം ഇപ്പോഴും പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പല രീതിയിലുള്ള ചതികളില്‍ പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ പൂര്‍ണ്ണ വിശ്വാസത്തോടു കൂടി പണം കടം ലഭിക്കുന്ന ഒരു സംവിധാനത്തെ പറ്റി നമ്മള്‍ പരിചയപ്പെടാം.

ഫെഡറല്‍ ബാങ്കിന്റെ ഫെഡ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഇത്തരത്തില്‍ ലോണ്‍ നേടാവുന്നതാണ്. എന്നുമാത്രമല്ല മിക്ക ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കും ഇത്തരത്തില്‍ പ്രീ അപ്രൂവ്ഡ് ലോണുകള്‍ ലഭിക്കുന്നതുമാണ്. പ്രീ അപ്രൂവ്ഡ് ലോണുകള്‍ ബാങ്ക് ഇങ്ങോട്ട് നല്‍കുന്ന ഒരു ഓഫര്‍ ആണ്. അതു കൊണ്ട് ഡോക്യുമെന്റ്‌സ് ഒന്നും ആവശ്യമില്ലാതെ തന്നെ വെറും അഞ്ചോ പത്തോ മിനിറ്റിനകത്ത് സേവിങ്‌സ് അക്കൗണ്ടില്‍ ലോണ്‍ തുക ലഭിക്കുന്നതാണ്.

സാധാരണയായി ഒരു ലോണിനു വേണ്ടി ബാങ്കുകളെ സമീപിക്കുമ്പോള്‍ അവര്‍ ക്രെഡിറ്റ് ഹിസ്റ്ററി, സിബില്‍ സ്‌കോര്‍, ഡോക്യൂമെന്റഷന്‍ എന്നിവയെല്ലാം കൃത്യമായ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് ലോണ്‍ അപ്രൂവല്‍ നല്‍കുന്നത്. ഇത്തരം ഒരു ലോണ്‍ ഓഫര്‍ നല്‍കുന്നതിനു പുറമേ ഫെഡറല്‍ ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ഉപയോഗിച്ചുള്ള ഇ എം ഐ ഫെസിലിറ്റി പോലുള്ള സംവിധാനങ്ങളും നല്‍കുന്നുണ്ട്. പുതിയ യൂസര്‍ ഇന്റര്‍ഫേസ് ഫീച്ചേഴ്‌സ് നല്‍കിക്കൊണ്ട് മൊബൈലിന്റെ ആപ്പ് ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാണ്. ഇതിലൂടെയാണ് പുതിയ ലോണ്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്.


ഫെഡ് മൊബൈല്‍ ആപ്പ് വഴി പ്രീ അപ്രൂവ്ഡ് ലോണുകള്‍ എങ്ങനെ എടുക്കാം 
 
അപ്‌ഡേറ്റ് ചെയ്ത ഫെഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ തുറക്കുക. പ്രീ അപ്രൂവല്‍ ലോണ്‍ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ LOANS തിരഞ്ഞെടുത്ത ശേഷം പ്രീ അപ്രൂവ്ഡ് ലോണ്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള മെസ്സേജ് കാണാവുന്നതാണ്. അതോടൊപ്പം തന്നെ വാലിഡിറ്റിയും കാണാവുന്നതാണ്. ലോണ്‍ എമൗണ്ട് അപ്രൂവ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്ലിക്ക് ചെയ്താല്‍ തുകയില്‍നിന്ന് എത്രയാണോ ആവശ്യമായിട്ടുള്ളത് അത് ലോണായി തിരഞ്ഞെടുക്കാവുന്നതാണ്. 

മിനിമം ലോണ്‍ എമൗണ്ട് ആയി ഒരു തുക ഉണ്ടാവും. അതു ടൈപ്പ് ചെയ്ത് നല്‍കാവുന്നതാണ്. 12 മാസമാണ് തിരിച്ചടവ് കാലാവധി. ശേഷം PROCEED ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ ഇഎംഐ തുക, ക്രെഡിറ്റ് തുക, തിരിച്ചടവ് കാലാവധി എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാകും. 10 ശതമാനത്തിന് മുകളിലാണ് പലിശയായി നല്‍കേണ്ടി വരിക. ഓരോരുത്തരുടെയും പലിശയിനത്തില്‍ വ്യത്യാസം വരുന്നതാണ്. 

ഒരു നിശ്ചിത തുക പ്രോസസിങ് ഫീയായി നല്‍കേണ്ടി വരുന്നുണ്ട്. Agree ബട്ടണ്‍ ക്ലിക്ക് ചെയ്തു PROCEED ചെയ്താല്‍ കുറച്ചു സമയത്തിനുള്ളില്‍ തന്നെ ലോണ്‍ തുക അക്കൗണ്ടില്‍ ലഭിക്കുന്നതാണ്. യാതൊരു കോപ്ലിക്കേഷനുമില്ലാതെ ലോണ്‍ എടുക്കാന്‍ പ്രീ അപ്പ്രൂവല്‍ ലോണുകള്‍ വഴി സാധിക്കുമെന്ന് ഉറപ്പാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.