- Trending Now:
ഫേസ്ബുക്ക് ചെറുകിട ബിസിനസ് വായ്പ പദ്ധതി നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 200 പട്ടണങ്ങളിലും നഗരങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കായി പ്രോഗ്രാം ലഭ്യമാണ്.
ചെറുകിട ഇടത്തരം ബിസിനസുകള്‍ക്കായി ചെറുകിട ബിസിനസ് വായ്പ പദ്ധതി ആരംഭിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ പ്രമുഖ സ്ഥാപകമായ ഫേസ്ബുക്ക്. വായ്പാ ഇടപാടുസ്ഥാപനമായ ഇന്‍ഡിഫൈയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് ഫേസ്ബുക്ക് തുടക്കമിട്ടത്.
ഫേസ്ബുക്കില്‍ പരസ്യം ചെയ്യുന്ന ചെറുകിട ബിസിനസുകള്‍ക്കാണ് വായ്പ ലഭിക്കുക. ഈ പദ്ധതിക്ക് കീഴില്‍ അപേക്ഷിക്കുന്ന ചെറുകിട ബിസിനസുകള്‍ക്ക് ഇന്‍ഡിഫൈ പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല. ചെറുകിട ബിസിനസുകള്‍ക്ക് 5 ലക്ഷം മുതല്‍ 50 ലക്ഷം വരെ വായ്പ ലഭിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഈടുരഹിതമായ വായ്പയ്ക്ക് 17-20 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്.
വനിതകള്‍ക്ക് പലിശനിരക്കില്‍ 0.2 ശതമാനം ഇളവുണ്ട്. ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ ഇന്‍സ്റ്റാഗ്രാമിലോ കുറഞ്ഞത് 180 ദിവസം പരസ്യങ്ങള്‍ നല്‍കിയിട്ടുള്ള സംരംഭങ്ങളാണ് വായ്പയ്ക്ക് അര്‍ഹര്‍. ലോകത്താകെ 20 കോടി ബിസിനസ് സംരംഭങ്ങള്‍ ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നുണ്ട്.
ഫേസ്ബുക്ക് ചെറുകിട ബിസിനസ് വായ്പ പദ്ധതി നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 200 പട്ടണങ്ങളിലും നഗരങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കായി പ്രോഗ്രാം ലഭ്യമാണ്. എംഎസ്എംഇ മേഖലയ്ക്കായുളള പ്രോഗ്രാമുകളും സൊല്യൂഷനും വികസിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്കുമായി സഹകരിക്കുമെന്ന് എഫ്‌ഐസിസിഐ വ്യക്തമാക്കി.
ചെറുകിട ബിസിനസുകള്‍ക്ക് ബിസിനസ് വായ്പകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക, ഇന്ത്യയിലെ എംഎസ്എംഇ മേഖലയിലെ ക്രെഡിറ്റ് ഗ്യാപ് പരമാവധി കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കൊളാറ്ററല്‍ ഫ്രീ ലോണുകള്‍ അഞ്ച് ദിവസങ്ങള്‍ക്കുളളില്‍ വിതരണം ചെയ്യുമെന്ന് ഫേസ്ബുക്ക് ഇന്ത്യ പറഞ്ഞു.
കൂടുതല്‍ വായ്പ പങ്കാളികളെ പ്ലാറ്റ്‌ഫോമിലെത്തിക്കാനുളള ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നിര്‍മ്മിച്ചതെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ 30 രാജ്യങ്ങളിലെ സംരംഭങ്ങള്‍ക്കായി 10 കോടി ഡോളര്‍ (740 കോടി രൂപ) സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.