- Trending Now:
കോവിഡില്‍ നിന്ന് ചെറിയൊരു ആശ്വാസം നേടിയിട്ടുണ്ടെങ്കിലും കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കര്‍ശന സുരക്ഷ മുന്‍കരുതലുകളോടെയാണ് സംരംഭങ്ങളൊക്കെ തുറന്ന് പ്രവര്‍ത്തിക്കുന്നത്.ചുരുക്കം ചില സംരംഭങ്ങള്‍ക്ക് ഭാഗീക പ്രവര്‍ത്തനാനുമതി മാത്രമെ ലഭിച്ചിട്ടുമുള്ളു.ഈ ഘട്ടത്തില്‍ സംരംഭകര്‍ കൃത്യമായി ശ്രദ്ധിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കുന്നത്.
സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചാണ് ഇപ്പോള്‍ നിങ്ങളുടെയൊക്കെ ബിസിനസുകള്‍ നടന്നു പോകുന്നത്.ചില അവസരങ്ങളില്‍ വില്‍പ്പനയില്‍ പോലും കാര്യമായ പുരോഗതി ഉണ്ടാകാത്ത അവസ്ഥ വരാറുണ്ട്.ശരിയല്ലെ, എന്ന് കരുതി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ശ്രമിക്കരുത്.ഓരോ വ്യക്തിയുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് സംരംഭകരുടെ ഉത്തരവാദിത്തം തന്നെയാണ്.സുരക്ഷിതമായി സംരംഭം മുന്നോട്ട് കൊണ്ട് പോകാന്‍ പ്രതിരോധപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ഉറപ്പുവരുത്തുക.
വില്‍പ്പനയെയും സാഹചര്യങ്ങളെയും സൂക്ഷമമായി വിലയിരുത്തി തന്നെയാകണം നിങ്ങള്‍ നിലവില്‍ സംരംഭത്തിലേക്ക് ഉത്പന്നങ്ങളുടെ സ്റ്റോക്ക് എടുക്കാന്‍.അനാവശ്യമായി സൂക്ഷിക്കുന്ന ചരക്കുകള്‍ സംരംഭത്തിന്റെ പ്രവര്‍ത്തന മൂലധനത്തെ തളര്‍ത്തുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.അടിയന്തര സാഹചര്യങ്ങളില്‍ പണദൗര്‍ലഭ്യത്തിനും ഇത് വഴിയൊരുക്കും.പുതിയ സ്റ്റോക്ക് എടുക്കുന്നതിന് മുന്‍പ് സംരംഭത്തിലെ സ്ഥിതിഗതികള്‍ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം മതി.
വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സേവനങ്ങള്‍ പരമാവധി ആളുകളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുക.ഹോം ഡെലിവറി അടക്കം കോവിഡ് പ്രതികൂല സാഹചര്യത്തില്‍ ആരംഭിച്ച പദ്ധതികള്‍ ഉപേക്ഷിക്കരുത്.കടകളിലൊക്കെ വില്‍പ്പന കുറവാണെങ്കില്‍ ഹോം ഡെലിവറിക്ക് കടകളിലെ അധിക ജീവനക്കാരെ തന്നെ നിയോഗിക്കാവുന്നതാണ്.
വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിക്കുകയും ഉപഭോക്താക്കള്‍ കുറയുകയും ചെയ്യുന്നതായി അനുഭവപ്പെട്ടാല്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി ചെയ്യാനുള്ള സാഹചര്യം തന്നെ നല്‍കുക.വില്‍പ്പന കുറവെങ്കില്‍ നേരത്തെ സ്ഥാപനം അടയ്ക്കാനും ശ്രദ്ധിക്കണം ഇത് വൈദ്യുതി അടക്കമുള്ള അടിസ്ഥാന ചെലവുകള്‍ കുറയ്ക്കാന് പോലും സഹായിക്കും.
കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്നും ലഭിക്കുവാനുള്ള തുക ശേഖരിക്കുവാന്‍ ഈ സമയത്ത് പ്രത്യേക ശ്രദ്ധ നല്‍കണം.കോവിഡ് കാലത്ത് പിടിച്ചു നില്‍ക്കാന്‍ സംരംഭങ്ങളില്‍ പണം അടിയന്തരമായി വേണ്ടിവരുമെന്ന കാര്യം മനസിലാക്കി കൊണ്ട് ലഭിക്കാനുള്ള തുക പരമാവധി സമാഹരിക്കാനും ശ്രദ്ധിക്കണം.കോവിഡ് വ്യാപനം ശക്തമായി തന്നെ നിലനില്‍ക്കെ ഈ കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് സംരംഭകരെ ഒരു പരിധിവരെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകാതെ സഹായിക്കും,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.