- Trending Now:
നമ്മുടെ രാജ്യത്ത് മുട്ട,മീന്‍,മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്.ഉത്സവ സീസണോടെ വിലക്കയറ്റം പ്രതീക്ഷിക്കുന്നതായിട്ടാണ് വിദഗ്ധരുടെ നിരീക്ഷണം.2022 ജനുവരി മാസം വരെ ഉയര്‍ന്ന വില തന്നെ തുടര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.
കോവിഡിനെ തുടര്‍ന്നു രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും വിതരണശൃംഖല തളര്‍ന്നതും രാജ്യത്തെ മുട്ട, ഇറച്ചി, മീന്‍ കച്ചവടങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ കിലോയ്ക്ക് 100 രൂപയില്‍ താഴെയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് നിലവില്‍ കിലോയ്ക്ക് 140 രൂപയ്ക്കു മുകളിലാണ് വില ഈടാക്കുന്നത്.മുട്ട, ഇറച്ചി, മീന്‍ എന്നിവയ്ക്കു പകരമായി വടക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും ഉപയോഗിച്ചുവരുന്ന സോയാബീന്റെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 115 ശതമാനത്തോളം വര്‍ധനയാണു രേഖപ്പെടുത്തിയത് ഇതും മുട്ട-മാസ്യം-മത്സ്യ വിപണിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഹോര്‍ട്ടികോര്‍പ്പിന്റെ വാട്ടു കപ്പ വിപണിയില്‍... Read More
കേരളമടക്കം ഉള്ള സംസ്ഥാനങ്ങളിലേക്ക് കര്‍ണാടകം,തമിഴ്‌നാട്,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് മുട്ടയും ഇറച്ചിക്കോഴികളും ഒക്കെ എത്തുന്നത്.തെലുങ്കാനയില്‍ കര്‍ഷകര്‍ മുട്ടയ്ക്ക് അഞ്ച് രൂപയും,ചോളത്തിന് ടണ്ണിന് 21000രൂപയും സോയാബീന് ടണ്ണിന് 1 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.ഈ കൊല്ലം ആദ്യം മുട്ടയൊന്നിന് നാല് രൂപയും ചോളത്തിന് ടണ്ണിന് 13000 രൂപയും സോയാബീന് ടണ്ണിന് 36000 രൂപയുമായിരുന്നു വില.കര്‍ണാടകടയിലെ കര്‍ഷകരും ജൂലൈ മുതല്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല.പ്രധാനമായും കോവിഡിനെ പ്രതിക്കൂട്ടിലാക്കികൊണ്ടാണ് കര്‍ഷകര്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്.
2025ഓടെ ഇന്ത്യയുടെ ലൈവ് കൊമേഴ്സ് വിപണി 4 മുതല്‍ 5 ബില്യണ്‍ ഡോളറിലെത്തും
... Read More
ലോക്ക്ഡൗണിനു മുമ്പ് ഇറച്ചിക്കോഴികളുടെ ഫാം വില 90 രൂപയില്‍ താഴെയായിരുന്നു. കര്‍ഷകരുടെ ചെലവ് 70 രൂപയും. എന്നാല്‍ തീറ്റയുടെ വില വര്‍ധിച്ചതോടെ ചെലവ് 110 ലേക്ക് ഉയര്‍ന്നു. കോവിഡ് കാലത്ത് ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതോടെ ഫാം വില നിലവില്‍ 125 രൂപയ്ക്ക് അടുത്താണ്. കോവിഡ് കാലത്ത് പ്രതിരോധശേഷിക്കും ആരോഗ്യത്തിനുമായി മാംസവും മീനും മുട്ടയും അധികം കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിദേശിക്കുന്നുണ്ട്. ഇതോടെ മിക്ക ഇടങ്ങളിലും മുട്ടയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഉത്സവസീസണില്‍ പൊതുവേ മുട്ട, മീന്‍, മാംസം എന്നിവയുടെ വില വര്‍ധിക്കാറുണ്ട്. ഉല്‍പ്പാദനം കുറഞ്ഞിരിക്കേ ഇത്തവണ വില കുതിക്കുമെന്നാണു വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.