- Trending Now:
ആവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗുണമേന്മയുള്ളവ വാങ്ങുക. അല്ലെങ്കില്‍ അത് ബിസിനസിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കും
മിക്ക വീടുകളില്‍ ഉപയോഗിക്കുന്ന ഒന്നാണ് എല്‍ഇഡി ബള്‍ബുകള്‍. വലിയൊരു ബിസിനസ് സാധ്യത എല്‍ഇഡി ബള്‍ബു നിര്‍മ്മാണത്തിനുണ്ട്. നിലവില്‍ മാര്‍ക്കറ്റില്‍ നിരവധി എല്‍ഇഡി ലൈറ്റ് ബ്രാന്‍ഡ് ഉണ്ടെങ്കിലും എപ്പോഴും സാധ്യതയുള്ള ഒരു ബിസിനസാണ് എല്‍ഇഡി ബല്‍ബ് നിര്‍മ്മാണ ബിസിനസ്. എല്‍ഇഡി ലൈറ്റ്, എല്‍ഇഡി ബള്‍ബ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വലിയ ഇന്‍വെസ്റ്റ്‌മെന്റ് വരുന്ന ഒരു ബിസിനസ്സ് ആണ് എന്ന് പലപ്പോഴും ആളുകള്‍ ചിന്തിക്കാറുണ്ട്. പക്ഷേ ആ ചിന്ത തെറ്റാണ്. ചെറിയ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന ബിസിനസാണ് ഇത്. എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ ബിസിനസ് എങ്ങനെ ആരംഭിക്കാം എന്നും മനസിലാക്കാം.
ആവശ്യമായ സാധനങ്ങള്‍
1.ബള്‍ബ് കവര്‍
2.ലാമ്പ് ബോഡി
3.RC ഡ്രൈവര്‍
4.LED pcb
5.ബേസ് B22
മെഷീനുകള്‍
1. സിങ്ക് പ്രസ് മെഷീന്‍ (ഏകദേശം 3999 രൂപ)
2. എല്‍ഇഡി ഹോള്‍ഡര്‍ പഞ്ചിങ് മെഷീന്‍ ( ഏകദേശം 1499 രൂപ)
3. സോള്‍ഡറിങ് സെറ്റ് ( ഏകദേശം 500 രൂപ )
ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ ഇന്‍വെസ്റ്റ്‌മെന്റ് നോക്കുകയാണെങ്കില്‍ മെഷീനുകള്‍ക്ക് 6000 രൂപയും, മറ്റു ചിലവുകള്‍ക്ക് 4000രൂപയും കണക്കാക്കിയാല്‍ ആകെ ചിലവായി വരുന്നത് 10,000 രൂപയാണ്.
ബള്‍ബ് നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങളും മെഷീനുകളും ഓണ്‍ലൈന്‍ സെറ്റുകളായ ഇന്ത്യമാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്. ബള്‍ബ് നിര്‍മ്മാണത്തിനുള്ള പരിശീലനം പഞ്ചായത്ത് തലത്തില്‍ സാധാരണയായി നടത്താറുണ്ട്. ഇന്ത്യ മാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ബള്‍ബുകള്‍ എങ്ങിനെ നിര്‍മിക്കണം എന്നതിനുള്ള ട്രെയിനിങ് സെല്ലേഴ്സ് തന്നെ പ്രൊവൈഡ് ചെയ്യുന്നുണ്ട്. നിങ്ങള്‍ അവരുടെ പ്രൊഡക്ട് പര്‍ച്ചേസ് ചെയ്യണം എന്നത് മാത്രമാണ് ഡിമാന്‍ഡ്. കൂടാതെ ബള്‍ബ് നിര്‍മ്മാണ സംരംഭങ്ങള്‍ സന്ദര്‍ശിച്ച് കൃത്യമായ അറിവ് നേടുക.
ഒരു ബള്‍ബില്‍ വരുന്ന ചിലവെത്ര
1.ബള്‍ബ് അസ്സംബില്‍ കിറ്റ്-20 രൂപ
2.പാക്കിങ് കവര്‍-3 രൂപ
3.ലേബര്‍-5 രൂപ
4.ഇലക്ട്രിസിറ്റി-1 രൂപ
മൊത്തം ചെലവ് 29 രൂപയാണ്. എന്നാല്‍ 75-100 രൂപ വരെ വിലയില്‍ വിപണിയില്‍ വില്‍ക്കാനാകും. അങ്ങനെയെങ്കില്‍ ഒരു ബള്‍ബിന് 45 രൂപ മുതല്‍ ലാഭം കിട്ടും. 100 ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ആകെ ചിലവ് 2900 രൂപ എന്ന നിരക്കിലാണ്. ഇതില്‍ ലേബര്‍ ചാര്‍ജ്, ഇലക്ട്രിസിറ്റി, പാക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്. 100 ബള്‍ബുകള്‍ 90 രൂപ എംആര്‍പി റൈറ്റിലാണ് കടയില്‍ നല്‍കുന്നത് എങ്കിലും അതില്‍ നിന്ന് ലഭിക്കുന്ന ലാഭം 80 രൂപ എന്ന നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ ചിലവ് 2900 രൂപ കുറച്ച് ലാഭമായി ലഭിക്കുന്നത് 5100 രൂപയാണ്. ഈയൊരു കണക്കില്‍ ഒരു മാസത്തെ ലാഭം 5100*30=15,3000 രൂപയാണ്.
മാര്‍ക്കറ്റിംഗ്
ഇത്തരത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന ബള്‍ബുകള്‍ എങ്ങിനെ മാര്‍ക്കറ്റ് ചെയ്യാം എന്നത് പ്രധാനപ്പെട്ടതാണ്. നല്ല രീതിയില്‍ മാര്‍ക്കറ്റിങ് ചെയ്യുന്നതിന്റെ ഭാഗമായി സാധാരണ എല്‍ഇഡി ബള്‍ബുകള്‍ വില്‍ക്കുന്നതിനേക്കാള്‍ കുറച്ച് വിലകുറച്ച് വില്‍ക്കുകയാണെങ്കില്‍ സാധനത്തിന് പെട്ടെന്നുതന്നെ ഡിമാന്‍ഡ് ലഭിക്കുന്നതാണ്. പ്രൊഡക്റ്റിന്റെ പേര് തിരഞ്ഞെടുക്കുന്നതിലും പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഒരു ബ്രാന്‍ഡ് നെയിം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതേ ബ്രാന്‍ഡില്‍ തന്നെ വിവിധ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഇറക്കാന്‍ സാധിക്കുന്നതാണ്. വാറന്റിയോടു കൂടി മാര്‍ക്കറ്റില്‍ ഇറക്കുകയാണെങ്കില്‍ കൂടുതല്‍ വില്‍പന നടക്കും. കൂടാതെ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകൡലൂടെയും വിപണന സാധ്യതയുണ്ട്.
ലൈസന്‍സ്
തുടക്കത്തില്‍ പഞ്ചായത്തിലെ ലൈസന്‍സ്, ട്രേഡിങ് ലൈസന്‍സ് എന്നിവ മാത്രമാണ് ആവശ്യമായി വരുന്നത്. വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളില്‍ ആയി കഴിഞ്ഞാല്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ കൂടി ആവശ്യമായി വരുന്നതാണ്.
ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗുണമേന്മയുള്ളവ വാങ്ങുക. അല്ലെങ്കില്‍ അത് ബിസിനസിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കും. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ അവയുടെ റേറ്റിംഗ് അടിസ്ഥാനപ്പെടുത്തി വാങ്ങാന്‍ ശ്രമിക്കുക. ആവശ്യ സാധനങ്ങള്‍ മൊത്തമായി വാങ്ങുമ്പോള്‍ തകരാറില്ലാത്തത് നോക്കി വാങ്ങുക.
പ്രധാന വെല്ലുവിളികള്‍
1. ചില LED ലൈറ്റിംഗ് ഉല്‍പ്പന്നങ്ങള്‍ പ്രശസ്ത ബ്രാന്‍ഡുകള്‍ക്ക് സമാനമായി ഇറങ്ങാറുണ്ട്. ചിലപ്പോള്‍ സമാനമായ പാര്‍ട്ട് നമ്പറുകള്‍, ലോഗോകള്‍, പാക്കേജിംഗ് എന്നിവ ഉപയോഗിച്ചും വ്യാജന്മാര്‍ ഇറങ്ങാറുണ്ട്. പേറ്റന്റുകളോ വ്യാപാരമുദ്രകളോ സുരക്ഷയോ പരിഗണിക്കാതെ വികസിപ്പിച്ചെടുക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ ബിസിനസിന് വെല്ലുവിളിയാകാറുണ്ട്. ഓണ്‍ലൈനിലും ഇത്തരം വ്യാജന്മാര്‍ വിലയുന്നുണ്ട്
2. നിങ്ങള്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചാലും ചിലപ്പോള്‍ കൂടുതല്‍ വില്‍പന ലഭിക്കണമെന്നില്ല. വ്യാജ നിര്‍മ്മാതാക്കളും മറ്റ് ചില വില്‍പനക്കാരും ഗുണനിലവാരമില്ലാത്തതും വില കുറഞ്ഞതുമായ ഉല്‍പന്നങ്ങള്‍ നല്‍കിയാല്‍ മാര്‍ക്കറ്റ് പിടിക്കാന്‍ പ്രയാസം അനുവഭിച്ചേക്കാം. അതും ഒരു പ്രധാന വെല്ലുവിളിയാണ്.
പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ചിലത്
1. ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗം
2. അപര്യാപ്തമായ പരിശോധന
3. താപനില കൂടുന്നത് അല്ലെങ്കില്‍ കുറയുന്നത്
4. വ്യാജ ആവശ്യ സാധനങ്ങള്‍
പരാജയത്തില്‍ നിന്ന് അതിജീവിക്കാന്‍
1. വിപണിയുമായുള്ള നിരന്തര ഇടപെടലുകള്‍ പരാജയത്തില്‍ നിന്ന് കരകയറ്റും.
2. കൃത്യതയോടെയുള്ള പുനപരിശോധനയും ശരിയായ വിലയിരുത്തലുകളും നടത്തുക
3. മുതല്‍മുടക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ മാത്രം വിനിയോഗിക്കുക
4. അനാവശ്യ തൊഴിലാളികളെ ഒഴിവാക്കി സ്വയം തൊഴിലാളിയായി മാറിയാല്‍ ചെലവ് കുറയ്ക്കാനും പരാജയ കാരണ കൂടുതല്‍ മനസിലാക്കാനും സാധിക്കും
5. നിര്‍മ്മാണ സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷ്മത നിലനിര്‍ത്തുക
6. വിപണിയില്‍ ബ്രാന്‍ഡിനെ ഉയര്‍ത്തുകയും സമൂഹത്തില്‍ വിശ്വാസ്യത വളര്‍ത്തുന്നതിനും അത് സഹായിക്കും
7. ആവശ്യമായ പരസ്യ പ്രചരണങ്ങള്‍ നടത്തുക
എല്‍ഇഡി ബള്‍ബിന്റെ നിര്‍മ്മാണത്തിന് വെദ്യുതി അനിവാര്യമാണ്. അതിനാല്‍ തന്നെ അപകടവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. എല്ലാ ബിസിനസുകള്‍ക്കും വിജയം അതിന്റെ വിപണന തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. വന്‍ വിജയങ്ങളെ മാത്രം മുന്നില്‍ കണ്ട് എടുത്തു ചാടാതെ പരാജയ ചിന്ത കൂടി മനസില്‍ വച്ചായിരിക്കണം ബിസിനസ് ആരംഭിക്കേണ്ടത്. എന്നാല്‍ മാത്രമേ സംരംഭത്തില്‍ വൈദഗ്ധ്യം നേടാനും ചെറിയ പരാജയങ്ങളെ നേരിട്ട് വിജയത്തിലേക്ക് എത്താനും സാധിക്കുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.