- Trending Now:
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന സാധ്യതയുള്ള ഒരു വ്യവസായ രംഗമാണ് കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം.കാര്‍ഷിക ഉത്പന്നങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനു അവലംഭിക്കപ്പെട്ടിട്ടുള്ള ഒരു രീതിയായി ഡ്രൈ പ്രോസസ്സിംഗ്. ആരോഗ്യ സംരക്ഷണ രംഗത്ത് ജനങ്ങളുടെ ഇടയിലുണ്ടായ അവബോധം ഈ വ്യവസായത്തിന് വളരെ ഗുണകരമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് . എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളേക്കാള്‍ ഡ്രൈ പ്രോസസ്സിങ്ങിലൂടെ സംസ്‌കരിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി മൂല്യം ഏറെയാണ്.
വിപണി പിടിക്കാനും ബിസിനസ് വളരാനും പരസ്യം ചെയ്യാന്‍ മികച്ച മാധ്യമം ?
... Read More
കേരളത്തില്‍ എല്ലായിടത്തും സുലഭമായി ആവശ്യക്കാര്‍ ഏറെയുള്ളതുമായ ചക്ക, കപ്പ, പാവയ്ക്ക, കൊണ്ടാട്ടം മുളക്, ഏത്തപ്പഴം, മല്‍സ്യങ്ങള്‍ നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നമായ കോകോനട്ട് ചിപ്‌സ്, പൈനാപ്പിള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ എല്ലാം സംസ്‌കരിക്കാന്‍ സാധിക്കും.ആദ്യഘട്ടത്തില്‍ സംരംഭകന്‍ നേരിട്ട് മാര്‍ക്കറ്റ് ചെയ്യുന്ന രീതിയാണ് ഉത്തമം. ഇതിലൂടെ ഉയര്‍ന്ന മാര്‍ജിന്‍ വില്പനകാര്‍ക്ക് നല്‍കുന്നതിനും വില്പനകേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ നേരിട്ടറിയുന്നതിനും സാധിക്കും.
വിപണി പിടിക്കാന്‍ ഇന്‍സ്റ്റഗ്രാം മികച്ച വഴി
... Read More
ഡ്രൈ ചെയ്ത് ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വെക്കുന്നത് ഈര്‍പ്പം കയറാത്ത കണ്ടെയ്‌നറുകളിലാകണം. ചില്ലറ വില്‍പനക്കായി പായ്ക്കിങ്ങുകള്‍ തിരഞ്ഞെടുക്കുമ്പോളും ശ്രദ്ധിക്കേണ്ടതുണ്ട്. മള്‍ട്ടി ലയര്‍ മെറ്റലൈസ്ഡ് കവറുകളോ ഈര്‍പ്പത്തെ ചെറുക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളോ വേണം തിരഞ്ഞെടുക്കാന്‍.പായ്ക്കിംഗ് സമയത്തു വാക്വം ചെയ്ത് അന്തരീക്ഷവായു നീക്കം ചെയ്യുകയും വേണം. ആവശ്യമെങ്കില്‍ പ്യൂരിറ്റിയുള്ള നൈട്രജന്‍ നിറക്കാം. യഥാവിധി ഡ്രൈ ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്യാതിരുന്നാല്‍ പൂപ്പല്‍ ബാധയുണ്ടാകുന്നതിനു കാരണമാകും.
വിപണി പിടിക്കാന്‍ വെബ്സൈറ്റ് കൂടിയേ തീരു; ശ്രദ്ധിക്കേണ്ടത് ???
... Read More
പ്രധാനമായും പായ്ക്കിംഗ് മെഷിന്‍,ഡ്രയര്‍ ഒക്കെയാണ് ആവശ്യമായി വരുന്നത്.ഡ്രൈ ചെയ്യുന്നതിന് ആവശ്യമായ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കാം.ഉദ്യോഗ് ആധാര്‍,ചരക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ അടക്കം നേടി സംരംഭം മുന്നോട്ട് കൊണ്ടുപോകാം.അന്താരാഷ്ട്ര തലത്തില്‍ വരെ കയറ്റുമതി സാധ്യതയുള്ള ഡ്രൈ ഫ്രൂട്ട് പ്രോസസിംഗിന് സര്‍ക്കാര്‍ ഗ്രാന്റുകളും വായ്പ സൗകര്യങ്ങളും ഒക്കെ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.