- Trending Now:
പ്രതിസന്ധികളെ മുന്‍കൂട്ടി മനസിലാക്കി മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ആ പ്രതിസന്ധിയെ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും
നിലവില്‍ നമ്മള്‍ അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് കോവിഡ്. അതുപോലെ ജീവിതത്തില്‍ നമ്മുക്ക് നിരവധി പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. അതിനെയെല്ലാം തരണം ചെയ്ത് നമ്മള്‍ മുന്നോട്ട് പോകാറുമുണ്ട്. എന്നാല്‍ ബിസിനസില്‍ പ്രതിസന്ധികള്‍ സംഭവിച്ചാലോ? അത് നമ്മുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കും. ബിസിനസിന്റെ അകത്തും പുറത്തും പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. പ്രതിസന്ധികളെ മുന്‍കൂട്ടി മനസിലാക്കി മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ആ പ്രതിസന്ധിയെ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസില്‍ ഉണ്ടായേക്കാവുന്ന 6 പ്രതിസന്ധികള്‍ ഇതാ.
സാമ്പത്തിക പ്രതിസന്ധി
സാമ്പത്തിക അച്ചടക്കമില്ലായ്മ കാരണം സ്ഥാപനത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നമാണ് സാമ്പത്തിക പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി എന്നത് ബിസിനസില്‍ ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. പൊതുവേ സാമ്പത്തിക പ്രതസന്ധി ബിസിനസിന് അകത്ത് സംഭവിക്കുന്നതാണ്. പക്ഷേ ചിലപ്പോള്‍ ആ പ്രതിസന്ധി ബിസിനസിന് പുറത്തേക്കും ബാധിച്ചേക്കാം. 2008 ല്‍ സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ സാമ്പത്തിക അച്ചടക്കമില്ലാത്ത സ്ഥാപനങ്ങളെ അത് സാരമായി ബാധിച്ചു. കോവിഡിന് മുമ്പ് സാമ്പത്തിക അച്ചടക്കമില്ലാതിരുന്ന സ്ഥാപനങ്ങളെ ഈ പ്രതിസന്ധി കാര്യമായി ബാധിച്ചിരുന്നു. വേറൊരു പ്രതിസന്ധി കാരണവും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാറുണ്ട്. സാമ്പത്തിക അച്ചടക്കമാണ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗം.
ഹ്യൂമണ്‍ റിസോഴ്‌സ് പ്രതിസന്ധി
ജീവനക്കാര്‍ സമരം ചെയ്യുക, ജീവനക്കാരെ പിരിച്ചു വിടേണ്ടി വരിക, ജീവനക്കാര്‍ പ്രശ്‌നമുണ്ടാക്കുക ഇവയൊക്കെയാണ് ഹ്യൂമണ്‍ റിസോഴ്‌സ് പ്രതിസന്ധി. പ്രശ്‌നങ്ങള്‍ ഒഴിവാക്കി ചര്‍ച്ചകളിലൂടെ രണ്ട് വിഭാഗത്തിനും ഗുണമുണ്ടാകുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെയാണ് ഹ്യൂമണ്‍ റിസോഴ്‌സ് പ്രതിസന്ധി ഒഴിവാക്കാന്‍ സാധിക്കുക.
മാര്‍ക്കറ്റ് പ്രതിസന്ധി
ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന പ്രതിസന്ധിയാണ് മാര്‍ക്കറ്റ് പ്രതിസന്ധി. ഏതെങ്കിലും എതിരാളിയുടെ ഇടപെടല്‍ കാരണമോ മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തയോ വീഡിയയോ കാരണമോ ആ ഉല്‍പന്നത്തിന്റെ ആവശ്യക്കാര്‍ കുറയുകയും മാര്‍ക്കറ്റ് പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുന്നു. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ മൂലമോ തെറ്റിദ്ധാരണ മൂലമോ മാര്‍ക്കറ്റ് പ്രതിസന്ധി ഉണ്ടാകാറുണ്ട്. നല്ല രീതിയിലുള്ള മാര്‍ക്കറ്റിങ് ആശയവിനിമയത്തിലൂടെ ഇതിനെ മറികടക്കാന്‍ സാധിക്കും.
നിയമ പ്രതിസന്ധി
നിയമപരമായി കമ്പനിക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധിയാണ് നിയമ പ്രതിസന്ധി. നോട്ട് നിരോധനം പല കൂറ്റന്‍ കമ്പനികളെ അടക്കം പ്രതികൂലമായി ബാധിച്ചിരുന്നു. പിന്നീട് പല കമ്പനികളും മെച്ചപ്പെട്ടു. നിയമത്തിന് അനുസരിച്ച് ബിസിനസില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നാല്‍ മാത്രമേ നിയമ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.
സാങ്കേതിക പ്രതിസന്ധി
സാങ്കേതിക വിദ്യയെ വലിയ രീതിയില്‍ ആശ്രയിക്കുന്ന മേഖലയാണ് ബിസിനസ്. അതിനാല്‍ തന്നെ സാങ്കേതിക മേഖലയില്‍ ഉണ്ടാകുന്ന പ്രശ്്‌നങ്ങള്‍ ബിസിനസിനെ വലിയ രീതിയില്‍ ബാധിക്കും. സാങ്കേതിക വിദ്യയെ മെച്ചപ്പെട്ടതായി ഉയര്‍ത്തുകയാണ് സാങ്കേതിക പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗം.
പ്രകൃതിപരമായ പ്രതിസന്ധി
പ്രകൃതി മൂലമുണ്ടാകുന്ന പെട്ടെന്ന് സംഭവിച്ചേക്കാവുന്ന പ്രതിസന്ധിയാണ് പ്രകൃതിപരമായ പ്രതിസന്ധി. നിലവില്‍ നമ്മള്‍ അനുഭവിക്കുന്ന കോവിഡും പ്രകൃതി ക്ഷോഭങ്ങളുമെല്ലാം പ്രകൃതിപരമായ പ്രതിസന്ധിയാണ്. ബിസിനസില്‍ മത്സരം നടത്താതെ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.
ബിസിനസിനെ പ്രധാനമായും ബാധിക്കുന്ന പ്രതിസന്ധികളാണ് ഇവ. പ്രതിസന്ധികളെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കാനും പ്രതിസന്ധികള്‍ ഉണ്ടായാല്‍ അതിനെ തരണം ചെയ്തുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കും എന്നുമുള്ള ആത്മവിശ്വാസം ഉള്ളവര്‍ക്ക് മാത്രമേ മികച്ച സംരംഭകന്‍ ആകാനും ബിസിനസില്‍ വിജയം ഉണ്ടാക്കാനും സാധിക്കുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.