- Trending Now:
പുറത്തിറങ്ങുന്ന തിയതി സിസ്റ്റത്തില്‍ ചേര്‍ക്കുവാന്‍ ഇനി തൊഴില്‍ ദാതാവോ കമ്പനിയോ വേണ്ട
സ്ഥാന കയറ്റം മൂലമോ ജോലിയിലെ വിരക്തി കാരണമോ പലരും ഒരു കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാറുണ്ട്. അത്തരത്തില്‍ ജോലി മാറുമ്പോള്‍ പലരും പ്രൊവിഡന്റ് ഫണ്ടിന്റെ കാര്യത്തില്‍ ആശങ്കപ്പെടാറുണ്ട്. എന്നാല്‍ ഇനി അങ്ങനെയുള്ള ആശങ്കയുടെ ആവിശ്യമില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അഥവാ ഇപിഎഫ്ഒ അക്കൗണ്ട് കൈമാറല്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി മാറ്റിയിരിക്കുന്നു.
ഒരു കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് ജോലി മാറുമ്പോള്‍ നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തുകയും മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റേണ്ടതായി വരും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പിഎഫ് ബാലന്‍സ് തുക മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറുന്നതിന് പലപ്പോഴും ജീവനക്കാര്‍ വലിയ പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. മുന്‍പ് തൊഴില്‍ ദാതാവിന് മാത്രമായിരുന്നു ഇപിഎഫ്ഒ സിസ്റ്റത്തില്‍ വിവരങ്ങള്‍ പുതുക്കാന്‍ സാധിച്ചിരുന്നത്.
ജീവനക്കാരന്റെ പ്രവേശന തിയതി, ജോലി വിട്ട തിയതി തുടങ്ങിയ വിവരങ്ങളൊക്കെ ഇപിഎഫ്ഒ സംവിധാനത്തിലേക്ക് നേരത്തേ അപ്‌ഡേറ്റ് ചെയ്തിരുന്നത് തൊഴില്‍ ദാതാവായിരുന്നു. അതുകൊണ്ടു തന്നെ തൊഴില്‍ ദാതാവ് കൃത്യമായി ഇക്കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ജീവനക്കാരന് തുക കൈമാറ്റം ചെയ്യുവാനും പിന്‍വലിക്കുവാനും പ്രയാസങ്ങള്‍ നേരിട്ടിരുന്നു.
ഇനി അതിന്റെ ആവശ്യമില്ല. ഇനി മുതല്‍ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് തന്നെ ജോലി വിട്ടിറങ്ങിയ തിയതി ഇപിഎഫ്ഒ സംവിധാനത്തില്‍ ചേര്‍ക്കുവാനുള്ള സൗകര്യമാണ് ഇപിഎഫ്ഒ ഒരുക്കിയിട്ടുള്ളത്. അതായത് പുറത്തിറങ്ങുന്ന തിയതി സിസ്റ്റത്തില്‍ ചേര്‍ക്കുവാന്‍ ഇനി തൊഴില്‍ ദാതാവോ കമ്പനിയോ വേണ്ട. വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാകും.
ഇപിഎഫ് അപ്‌ഡേഷന്‍ ഓണ്‍ലൈനില്‍
unifiedportal-mem.epfindia.gov.in എന്ന യൂനിഫൈഡ് പോര്‍ട്ടലിലൂടെയാണ് പിഎഫ് അപ്‌ഡേഷന്‍ ചെയ്യേണ്ടത്. യുഎഎന്‍, പാസ്‌വേഡ്, ക്യാപ്ച്ച കോഡ് എന്നിവ നല്‍കിക്കൊണ്ട് പോര്‍ട്ടലിലേക്ക് പ്രവേശിക്കുക.
ശേഷം തുറന്നു വരുന്ന പുതിയ പേജില്‍ മാനേജ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
മാര്‍ക് എക്‌സിറ്റ് ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ തൊഴില്‍ തെരഞ്ഞെടുക്കുവാനുള്ള മെനു കാണാം. നിങ്ങളുടെ യുഎഎന്നുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ പിഎഫ് അക്കൗണ്ട് തെരഞ്ഞെടുക്കാം.
ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങള്‍ സ്‌ക്രീനില്‍ ദൃശ്യമാകും. ഇതിലേക്ക് ജോലി അവസാനിപ്പിച്ച തിയതിയും ജോലി വിടാനുള്ള കാരണവും ഉള്‍പ്പെടുത്തണം. ഇതിനായി സ്‌ക്രീനില്‍ ഓപ്ഷന്‍സ് ഉണ്ട്.
റിട്ടയര്‍മെന്റ്, ഷോട്ട് സര്‍വീസ് എന്നിവയാണ് ജോലി അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഓപ്ഷനുകള്‍. ഇതിനു ശേഷം ഒടിപിയ്ക്കായി റിക്വസ്റ്റ് ചെയ്ത് ഒടിപി നല്‍കിയതിന് ശേഷം ചെക്ക് ബോക്‌സ് ക്ലിക്ക് ചെയ്യണം. അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ok നല്‍കുക.
ഇതോടെ തിയതി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു.
ജോലി അവസാനിപ്പിച്ച തിയതി വളരെ ശ്രദ്ധയോടെ വേണം നല്‍കേണ്ടത്. ആദ്യം കൊടുക്കുന്ന തിയതി പിന്നീട് തിരുത്തുവാന്‍ സാധിക്കില്ല.
ഇതിനു പുറമെ, 2020-21 കാലയളവിലെ പലിശ നിരക്ക് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇപിഎഫ്ഒ വൈകാതെ തന്നെ കൈമാറുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ദീപാവലിയ്ക്ക് മുമ്പായി തന്നെ 8.5 ശതമാനം പലിശ തുക ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തും. ഇതിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.
ഇപിഎഫ് അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കുന്നതിനുള്ള സൗകര്യവും അടുത്തിടെ ഇപിഎഫ്ഒ ഒരുക്കിയിരുന്നു. ഒരു മിസ്ഡ് കോള്‍ നല്‍കി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാലന്‍സ് അറിയാം. ഇതിനായി ഇപിഎഫ് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് ഇപിഎഫ്ഒ നമ്പര്‍ 011-22901406 ല്‍ നിങ്ങള്‍ ഒരു മിസ്ഡ് കോള്‍ നല്‍കണം. ഇതിനുശേഷം ബാക്കി തുകയുടെ വിശദാംശങ്ങള്‍ കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മെസേജ് ബോക്‌സില്‍ കാണാം.
നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ നിന്ന് ഒരു SMS അയച്ചുകൊണ്ട് ഇപിഎഫ് അക്കൗണ്ടില്‍ എത്ര പണം ബാലന്‍സ് ഉണ്ടെന്ന് അറിയാന്‍ കഴിയും. ഇതിനായി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് പോയി മെസേജ് ബോക്‌സില്‍ ടൈപ്പ് ചെയ്യുക - EPFOHO UAN LAN ശേഷം 7738299899 എന്ന നമ്പറിലേക്ക് അയയ്ക്കുക. ബാലന്‍സ് തുകയുടെ സന്ദേശം നിങ്ങള്‍ക്ക് SMS രൂപത്തില്‍ ലഭിക്കും.
കൂടാതെ EPFO വെബ്സൈറ്റായ epfindia.gov.in ലേക്ക് പോയി ഹോം പേജിലെ EPF Passbook Portal ക്ക് പോയി അവിടെ നിങ്ങളുടെ യുഎഎന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം Download/View Passbook ല്‍ ക്ലിക്കുചെയ്യുക. പാസ്ബുക്ക് നിങ്ങളുടെ മുന്നില്‍ തുറക്കും അതില്‍ നിങ്ങള്‍ക്ക് ബാലന്‍സ് കാണാന്‍ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.