- Trending Now:
ആശയത്തിനുള്ള സമ്മാനമെന്ന വിധത്തിലല്ല ഇന്നവേഷന്‍ ഗ്രാന്റ് അനുവദിക്കുന്നത്
സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ ഒരു സംരംഭമായി വികസിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ഇന്നവേഷന്‍ ഗ്രാന്റ് കേരള, സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.
ആശയത്തിനുള്ള സമ്മാനമെന്ന വിധത്തിലല്ല ഇന്നവേഷന്‍ ഗ്രാന്റ് അനുവദിക്കുന്നത്. നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ക്ക് ആദ്യ മാതൃകയോ ഉല്‍പന്നമോ വികസിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പായി മാറുന്നതിനുമുളള ധനസഹായമായാണ് ഇത് വിഭാവനം ചെയ്തിട്ടുളളത്.
യോഗ്യത
കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി (ഐഡിയ ഗ്രാന്റ് മാത്രം)
കേരളത്തില്‍ നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ (ഐഡിയ ഗ്രാന്റ് മാത്രം)
നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂണീക്ക് ഐഡി ലഭിച്ചതുമായ സ്റ്റാര്‍ട്ടപ്പ് (ഐഡിയ, പ്രോഡക്ടൈസേഷന്‍, സ്‌കെയിലപ് ഗ്രാന്റുകള്‍)
പദ്ധതിയുടെ ധനസഹായം
ഐഡിയ ഗ്രാന്റ- 2 ലക്ഷം രുപ വരെ
പ്രോഡക്ടൈസേഷന്‍ ഗ്രാന്റ് - 7 ലക്ഷം രുപ വരെ
സ്‌കെയിലപ് ഗ്രാന്റ- 12 ലക്ഷം രുപ വരെ
ധനസഹായം എന്തിനൊക്കെ?
ഐഡിയ ഗ്രാന്റ് - സ്റ്റാര്‍ട്ടപ്പുകള്‍/ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അവരുടെ ആദ്യമാതൃക അല്ലെങ്കില്‍ വിപണിയില്‍ നിലനില്‍ക്കാവുന്ന ഉല്‍പന്നത്തെ/ വിപണിയില്‍ നിലനില്‍ക്കുന്ന ഉല്പന്നത്തിന്റെ അന്തിമ രൂപം വികസിപ്പിക്കുന്നതിനായി നല്‍കുന്ന രണ്ട് ലക്ഷം രൂപ വരെയുളള ധന സഹായം.
പ്രോഡക്ടൈസേഷന്‍ ഗ്രാന്റ് - ഉല്‍പന്നം വിപണിയിലെത്തിക്കുന്നതിന്‍ നല്‍കുന്ന ഏഴു ലക്ഷം രൂപ വരെയുളള ധനസഹായം.
സ്‌കെയിലപ് ഗ്രാന്റ് - സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പന്നം/ കച്ചവടം മികച്ചതാക്കുന്നതിന് നല്‍കുന്ന 12 ലക്ഷം രൂപ വരെയുളള ധനസഹായം.
അപേക്ഷ സംബന്ധിച്ച നടപടി
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ് സൈറ്റിലൂടെയാണ് അപേക്ഷ ക്ഷണിക്കുന്നത്. തുടര്‍ന്ന് സ്വീകരിക്കുന്ന നടപടികളും പ്രസിദ്ധീകരിക്കും അപേക്ഷ ക്ഷണിക്കുന്നതോടൊപ്പം വിവര സാമൂഹ്യ അച്ചടി മാധ്യമങ്ങളിലൂടെയും വിവരം പ്രസിദ്ധീകരിക്കും
ചുരുക്ക പട്ടിക തയ്യാറാക്കുന്ന നടപടി
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിക്കുന്ന അപേക്ഷകള്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് ചുരുക്ക പട്ടിക തയ്യാറാക്കും. ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച സ്റ്റാര്‍ട്ടപ്പുകളോട് അവരുടെ ഉല്‍പന്നം സംബന്ധിച്ച രണ്ട് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോയും പിച്ച്‌ഡെക്കും ധനവിനിയോഗ്യം സംബന്ധിച്ച പദ്ധതിയും സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടും. അതിന് ശേഷം അവര്‍ക്ക് സ്‌ക്രീനിംഗ് സമതിക്ക് മുന്‍പാകെ അവതരിപ്പിക്കുന്നതിനുള്ള അവസരം നല്‍കുകയും പ്രസ്തുത ആശയത്തിന്റെ/ഉല്പന്നത്തിന്റെ വിശദാംശം വിലയിരുത്തിച്ച് സ്‌ക്രീനിംഗ് സമിതി ആശയം സംബന്ധിച്ച ശുപാര്‍ശ നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.