Sections

കയ്യില്‍ കാര്‍ഡ് ഇല്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുമോ...? 

Wednesday, Sep 01, 2021
Reported By Aswathi Nurichan
atm machine

നേരിട്ടു ബാങ്കില്‍ ചെല്ലാതെ എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒട്ടുമിക്ക ബാങ്കുകളും ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.


ഇന്നത്തെ കാലത്ത് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാത്ത ആരും ഉണ്ടാവില്ല. പലരും പുറത്തു പോകുമ്പോള്‍ എടുക്കാന്‍ മറക്കുന്ന ഒരു കാര്യമാണ് എടിഎം കാര്‍ഡ്. ആ സമയത്ത് ആയിരിക്കും പണത്തിനു അത്യാവശ്യം വരുന്നത്. എന്നാല്‍ കയ്യില്‍ എടിഎം കാര്‍ഡ് ഇല്ലാതെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സാധിക്കുമോ ? 

സാധിക്കും, കാര്‍ഡ്‌ലസ് ക്യാഷ് വിത്‌ഡ്രോല്‍ സംവിധാനത്തിലൂടെ. നേരിട്ടു ബാങ്കില്‍ ചെല്ലാതെ എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒട്ടുമിക്ക ബാങ്കുകളും ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഓരോ ബാങ്കിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഈയൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആപ്ലിക്കേഷനില്‍ കയറി അക്കൗണ്ട് നമ്പര്‍ തെരഞ്ഞെടുക്കുക. ശേഷം എത്ര പണം വേണമെന്ന് അപേക്ഷ നല്‍കുക. അപ്പോള്‍ ഒരു റഫറന്‍സ് നമ്പര്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്നതാണ്. തുടര്‍ന്ന്  അടുത്തുള്ള എടിഎമില്‍ പോയി കാര്‍ഡ്‌ലസ് ക്യാഷ് വിത്ഡ്രോവല്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം ആ റഫറന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എടിഎം കാര്‍ഡ് പിന്നെ നമ്പര്‍ എന്റര്‍ ചെയ്യുക. എത്രയാണോ നിങ്ങള്‍ പണം ആവശ്യപ്പെട്ടത് ആ പണം എടിഎമില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്.

എന്നാല്‍ ദിവസം ഇരുപതിനായിരം രൂപ മാത്രമേ ഈ രീതിയില്‍ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഓരോ ബാങ്കിനും വ്യത്യസ്തമായ ലിമിറ്റാണ് നല്‍കിയിരിക്കുന്നത്. ഈ സൗകര്യം നിലവില്‍ വന്നിട്ട് ഒരുപാട് നാളായിട്ടും പലര്‍ക്കും ഇതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. എടിഎം ഇല്ലാതെ വളരെ പെട്ടന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.