- Trending Now:
ഏത് വായ്പ എടുക്കുന്നതിന് മുമ്പായും നാം സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്
പെട്ടെന്ന് ഉണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ നാം വായ്പകളെ ആശ്രയിക്കാറുണ്ട. നിരവധി ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും വ്യത്യസ്ത വായ്പ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കാറുമുണ്ട്. നന്നായി ചിന്തിക്കാതെ വായ്പ എടുത്താന്‍ അത് നമ്മുക്ക് വലിയ ബാധ്യതയായി മാറുമെന്നതില്‍ സംശയമില്ല. ഒന്നു രണ്ടു വായ്പ എടുക്കുന്നവര്‍ പോലും പിന്നീട് അത് ഒരു ശീലമാക്കി മാറ്റുന്നതും നമ്മള്‍ കാണാറുണ്ട.
ക്രെഡിറ്റ് ബ്യൂറോ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 60 മില്യണ്‍ വ്യക്തികള്‍ക്ക് ഓര്‍ഗനൈസ്ഡ് മേഖലയില്‍ അണ്‍ സെക്യുവേര്‍ഡ് ആയ ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റുകളുടെ ബാധ്യതയുണ്ട്. അത് ക്രെഡിറ്റ് കാര്‍ഡുകളാകാം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളാകാം, വ്യക്തിഗത വായ്പകളാകാം ഇനി പലപ്പോഴും ഈ മൂന്നും ഒന്നിച്ചും ഉണ്ടാകാം.
വായ്പകള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്നും കടക്കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്നും സാമ്പത്തിക വിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പ് തരുന്ന കാര്യമാണ്. എങ്ങനെയാണ് എടുത്താല്‍ പൊങ്ങാത്ത വലിയ ബാധ്യതയായി മാറ്റാതെ വായ്പകളെ കൈകാര്യം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.
ഏത് വായ്പ എടുക്കുന്നതിന് മുമ്പായും നാം സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. വായ്പ ഇല്ലാതെ തന്റെ ആവശ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമോ എന്നതാണ് ആദ്യത്തെ ചോദ്യം. ചിലപ്പോള്‍ അത്യാവശ്യമായ, മാറ്റി വയ്ക്കുവാന്‍ ഇനി സമയം ബാക്കിയില്ലാത്ത ആവശ്യങ്ങള്‍ക്കായും നാം വായ്പയെ ആശ്രയിക്കുന്നത്.
എന്നാല്‍ മറ്റ് ചിലപ്പോള്‍ ചിലവുകള്‍ ചുരുക്കിക്കൊണ്ട് വായ്പ എടുക്കാതെ തന്നെ കൈകാര്യം ചെയ്യുവാനും സാധിക്കും. എങ്ങനെ ഞാന്‍ ഈ വായ്പ തിരിച്ചടയ്ക്കും എന്നതാണ് രണ്ടാമത്തെ ചോദ്യം. പലപ്പോഴും ഈടായി നല്‍കുന്നവയും, ക്രെഡിറ്റ് കാര്‍ഡും, ബൈ നൗ പേ ലേറ്റര്‍ സൗകര്യവുമൊക്കെ അടിസ്ഥാന പരമായ വായ്പകളാണെന്ന് പലരും മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
വായ്പ എടുത്തു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ ബാധ്യതയായി മാറാതെ കൈകാര്യം ചെയ്യാം എന്നാണ് നാം അറിയേണ്ടത്. ശാരീരികമായി ആരോഗ്യവാനായിരിക്കുന്നതിന് സമാനമാണ് സാമ്പത്തികമായി ആരോഗ്യവാനായിരിക്കുന്നതും. അതായത് ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും സ്ഥിരമായി മുടക്കം വരുത്താതെ ചെയ്യണം.
വായ്പ ബാധ്യതയായി മാറാതെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യ വഴി വായ്പാ തിരിച്ചടവുകളും നിക്ഷേപങ്ങളും വീഴ്ച വരുത്താതെ തുടരുക എന്നതാണ്. അടുത്തത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുവാനായി ഒരു നിശ്ചിത തുക എമര്‍ജന്‍സി ഫണ്ടായി നിര്‍ബന്ധമായും കരുതേണ്ടതുണ്ട്. ഒപ്പം എല്ലാ സാമ്പത്തിക ഇടപടാുകളും പരമാവധി ശ്രദ്ധയോടെ കൈകാര്യം ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.