Sections

ഡിസ്നി+ഹോട്ട്സ്റ്റാർ പുതിയ സെൽഫ് സെർവ് പ്ലാറ്റ്ഫോം പുറത്തിറക്കി

Friday, May 31, 2024
Reported By Admin
Disney+ Hotstar Rolls Out Enhanced Self-Serve Platform

കൊച്ചി: 2024 ഐസിസി മെൻസ് ടി20 ലോകകപ്പിന് മുന്നോടിയായി പരസ്യദാതാക്കൾക്ക് സമാനതകളില്ലാത്ത അവസരം വാഗ്ദാനം ചെയ്യുന്ന ഡിസ്നി+ഹോട്ട്സ്റ്റാർ സെൽഫ് സെർവ് പ്ലാറ്റ്ഫോമിൻറെ മെച്ചപ്പെടുത്തിയ പതിപ്പ് 2.0 യുടെ അവതരണം പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റിൽ പുറത്തിറക്കിയ ഇതിൻറെ പ്രാരംഭ പതിപ്പ് ഏറെ വിജയകരമായിരുന്നു.

സ്പോർട്സ് ആൻഡ് എൻറർടൈൻമെൻറ് ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ പതിപ്പ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ബംഗാളി എന്നീ എട്ട് ഭാഷകളിൽ എൻറർടൈൻമെൻറ് ഉള്ളടക്കം ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലാണ് സ്പോർട്സ് ഉള്ളടക്കം ലഭിക്കുക.

എല്ലാ ബിസിനസുകളിലും പരസ്യദാതാക്കൾക്ക് തടസമില്ലാത്തതും ആക്സസ് ചെയ്യാവുന്നതുമായ മികച്ച അനുഭവമാണ് ഈ അപ്ഗ്രേഡ് ചെയ്ത പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. പരസ്യദാതാക്കൾക്ക് മൂന്ന് മണിക്കൂറിനുള്ളിൽ അവരുടെ ക്യാമ്പയിനുകൾ ആരംഭിക്കാൻ കഴിയുമെന്ന് സെൽഫ് സെർവ് പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു. പരസ്യദാതാക്കൾക്ക് അവരുടെ പ്രേക്ഷകരെ ടാർഗെറ്റ് ചെയ്യുന്നതിന് 1000ലേറെ ടാർഗെറ്റിംഗ് ഓപ്ഷനുകളും ലഭ്യമാണ്. ആദ്യമായി പരസ്യം ചെയ്യുന്നവർക്ക് പ്രത്യേക ഇൻസെൻറീവുകളും പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.