Sections

ലോണ്‍ തേടി ബാങ്കുകളില്‍ പോകുമ്പോള്‍ നിരാശ? കാരണം എന്താകാം ?

Friday, Nov 19, 2021
Reported By admin
bank loan

ഒരു ബിസ്സിനസ്സ് ലോണിന്റെ ഏറ്റവും അത്യാവശ്യമായ ഘടകമാണ് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട്

 


നമ്മുടെ നാട്ടില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കായി ബാങ്കുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിരവധി വായ്പാപദ്ധതികളാണ് കൊണ്ടു വന്നിട്ടുള്ളത്.ആവശ്യത്തിന് മൂലധനമില്ലാത്തതുകൊണ്ട് ഒരു സംരംഭം തുടങ്ങാന്‍ സാധിക്കാത്ത സാഹചര്യം ഒന്നും ഇന്നില്ലെന്ന് പറയേണ്ടിവരും . എന്നാല്‍ സംരംഭക സ്വപ്നവുമായി ബാങ്കുകളില്‍ പോയി ഒരു ബിസ്സിനസ്സ് ലോണ്‍ വേണമെന്ന് വാക്കാല്‍മാത്രം ചോദിക്കുന്നവര്‍ക്ക് പലപ്പോഴും നിരാശയോടെ ഇറങ്ങിപോരേണ്ടി വരാറുണ്ട്.

വ്യക്തമായ പ്ലാനിങ്ങും ഡോക്യുമെന്റേഷനുമില്ലാതെ ലോണ്‍ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ബാങ്കുകളെയും , പദ്ധതികളെയും, ഗവണ്മെന്റിനെയും കുറ്റപ്പെടുത്തുന്നതും പലപ്പോഴും നമ്മള്‍ കാണാറുമുണ്ട് .

ഒരു ബിസ്സിനസ്സ് ലോണിന്റെ ഏറ്റവും അത്യാവശ്യമായ ഘടകമാണ് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് മുമ്പ് ബിസിനസ് ഗൈഡ് സീരീസില്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ ആവശ്യകതയെ കുറിച്ച് നമ്മള്‍ വിശദീകരിച്ചതാണല്ലോ

.ലോണ്‍ അപേക്ഷയോടൊപ്പം വ്യക്തമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടും,നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും,സ്ഥാപനത്തിന്റെ വിശദ വിവരങ്ങളും,ലൈസന്‍സും,ലോണുപയോഗിച്ച് വാങ്ങുവാനുദ്ധേശിക്കുന്ന സാമഗ്രികളുടെ ക്വട്ടേഷനുകളുമുള്‍പ്പടെ വിശദമായ ഒരു പദ്ധതി രേഖയാണ് ബാങ്കില്‍ സമര്‍പ്പിക്കേണ്ടത് . ഇത് നമ്മുടെ മനസ്സിലുള്ള സംരംഭ ആശയത്തെക്കുറിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ബാങ്കിനെ സഹായിക്കും.

ഏതൊരു ബാങ്ക് ലോണും അപേക്ഷ സമര്‍പ്പിച്ച് ആവശ്യപ്പെട്ടാല്‍ മാത്രമേ നാം ആ ലോണിന് അര്‍ഹരാവുന്നുള്ളു , നമ്മള്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷ പരിഗണിക്കാനും അപേക്ഷയില്‍ ഒരു തീരുമാനമെടുക്കാനും ബാങ്ക് ബാദ്ധ്യസ്ഥരാണ്, അവര്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാറുമുണ്ട്.അതുപോലെ തന്നെ തട്ടിക്കൂട്ടിയതും ലാഭകരവുമല്ലാത്ത ഒരു പ്രൊജക്റ്റിനെ നിരസിക്കാനുള്ള അധികാരം ബാങ്കിനുണ്ട്. 

എന്നാല്‍ അപേക്ഷകന്റെ പ്രൊജക്റ്റ് ബാങ്ക് ആവശ്യപ്പെടുന്ന എല്ലാ ഡോക്യുമെന്റേഷനും സഹിതം കൃത്യമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടോടെ ബാങ്കില്‍ സമര്‍പ്പിച്ചിട്ടും നിരസിക്കുകയാണെങ്കില്‍ പരാതികള്‍ ബോധിപ്പിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനു വേണ്ട സഹകരണങ്ങള്‍ ചെയ്യുന്നതിനും വിവിധ ഗവണ്‍മന്റ് ഏജന്‍സികളുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.

ഒരു ബിസ്സിനസ്സ് ലോണില്‍ സ്ഥാപനത്തിന്റെ സ്ഥിര ആസ്തി , പ്രവര്‍ത്തന മൂലധനങള്‍ക്കാണ് ബാങ്ക് ലോണ്‍ ലഭ്യമാക്കാറുള്ളത് . പണം ദുര്‍വിനിയോഗം ചെയ്യാതെയും വകമാറ്റി ചിലവഴിക്കാതെയും പദ്ധതി പ്രവര്‍ത്തനത്തിനു വേണ്ടി മാത്രം ഉപയോഗിക്കുവാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.