Sections

ഒന്നരമാസത്തില്‍ 1 ലക്ഷം ഡിജിറ്റല്‍ ഉപകരണങ്ങള്‍; വിദ്യാകിരണം പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങ്

Thursday, Sep 16, 2021
Reported By admin
vidyakiranam

ജനകീയമായ പദ്ധതിയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നവര്‍ക്ക് എന്താണ് വിദ്യാകിരണം ?


ഒന്നര മാസം കൊണ്ട് വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു.ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416ആയി കുറഞ്ഞു.

പോര്‍ട്ടല്‍ വഴിയുള്ള പര്‍ച്ചേഴ്സ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ 21.5% കുട്ടികള്‍ക്കും സാമൂഹ്യപങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ലഭിച്ചത് പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
 

വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനു മുന്‍പ് ജൂലൈ 26വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികള്‍ക്കായിരുന്നു ഉപകരണങ്ങള് ആവശ്യമുണ്ടായിരുന്നത്. ആഗസ്റ്റ് 4ന് പദ്ധതിയുടെ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം 1,02,029കുട്ടികള്‍ക്ക് ഒന്നരമാസത്തിനകം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

vidyakiranam.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കും സ്‌കൂളുകള്‍ തിരിച്ചും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തിരിച്ചും ആവശ്യമുള്ള കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ സാധിക്കും.ഉപകരണങ്ങള്‍ക്ക് പകരം കഴിയുന്ന തുകയും പോര്‍ട്ടല്‍ വഴി സംഭാവന ചെയ്യാം.പണം നല്‍കുന്നവര്‍ക്ക് ആദായ നികുതിയില്‍ ഇളവുണ്ട്.

ഇത്രയധികം ജനകീയമായ പദ്ധതിയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നവര്‍ക്ക് എന്താണ് വിദ്യാകിരണം എന്ന് സംശയം ഉണ്ടാകും.ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പഠനത്തില്‍ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് വിദ്യാകിരണം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാകിരണം.സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസം നീണ്ട ഗുണഫലം ലഭിക്കുന്നതാണ്.1മുതല്‍ 5 ക്ലാസ് വരെയുള്ള പദ്ധതിക്ക് അര്‍ഹരയാ കുട്ടികള്‍ക്ക് 300 രൂപ വരെ സ്‌കോളര്‍ഷിപ് ലഭിക്കും 6 മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയും പ്ലസ് വണ്‍-പ്ലസ് ടു,ഐടിഐ പോലുള്ള തുല്യമായ മറ്റ്‌കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് 750 രൂപയും ഡിഗ്രി ,പിജി,പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയും ലഭിക്കും.


മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  1. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) ഈ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കും.
  2. മാതാവിന്റെയോ, പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
  3. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്/വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്/ അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
  4. എല്ലാ ക്ലാസുകളിലെയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
  5. ഒരു ക്ലാസിലേയ്ക്ക് ഒരു തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ.
  6. മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.

പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന രക്ഷിതാവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. സ്‌കോളര്‍ഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ ആംഗീകൃത സ്ഥാപനങ്ങളിലും കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. പാരലല്‍ കോളേജിലും പാര്‍ടൈം കോഴ്‌സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാനോ പദ്ധതിയുടെ ഗുണഭോക്താവ് ആകാനോ സാധിക്കില്ല.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.