- Trending Now:
കട്ടകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ റോ മെറ്റീരിയലുകളും മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്നതാണ്. വ്യത്യസ്ത സൈസിലും വലിപ്പത്തിലും ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മ്മിക്കാവുന്നതാണ്
നമ്മുടെ നാട്ടില്‍ ഇന്ന് കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗപ്പെടുത്തുന്ന കട്ടകളാണ് ഹോളോബ്രിക്‌സ്. കെട്ടുറപ്പുള്ളതും എന്നാല്‍ വില കുറവുള്ളതുമായ ഇത്തരം കട്ടകള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഹോളോബ്രിക്‌സ് എങ്ങിനെ നിര്‍മ്മിക്കുന്നു എന്നും, ഇത്തരമൊരു ബിസിനസ് ആരംഭിക്കുന്നതിന് ആവശ്യമായ ഇന്‍വെസ്റ്റ് മെന്റ്, പ്രോഫിറ്റ്, മെഷിനറി എന്നിവയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാം.
ബേബി മെറ്റല്‍, എംസാന്‍ഡ് എന്നിവ ഉപയോഗിച്ചാണ് ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മ്മിച്ചെടുക്കുന്നത്. അതിനുശേഷം ഡൈ നല്‍കുകയാണ് ചെയ്യുന്നത്. കെട്ടിടങ്ങള്‍, വീടുകള്‍ കോമ്പൗണ്ട് വാളുകള്‍ എന്നിവയുടെ എല്ലാം നിര്‍മ്മാണത്തിനായാണ് ഹോളോബ്രിക്‌സ് കട്ടകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. കട്ടകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ടെക്‌നോളജി, പ്രൊഡക്ഷന്‍ ടെക്‌നിക് എന്നിവയുടെ അടിസ്ഥാനത്തിലാണ് കട്ടകളുടെ ക്വാളിറ്റി നിര്‍ണയിക്കുന്നത്.
കട്ടകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ റോ മെറ്റീരിയലുകളും മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്നതാണ്. വ്യത്യസ്ത സൈസിലും വലിപ്പത്തിലും ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മ്മിക്കാവുന്നതാണ്. അതായത് 4ഇഞ്ച് വലിപ്പത്തില്‍ തന്നെ ഹോളോ സോളോ എന്നീ രീതികളില്‍ കട്ട നിര്‍മ്മിക്കാവുന്നതാണ്. കൂടാതെ 5ഇഞ്ച്, 6ഇഞ്ച്, 8ഇഞ്ച് വലിപ്പത്തിലും ആവശ്യാനുസരണം കട്ടകള്‍ നിര്‍മ്മിക്കാം.
മറ്റ് എല്ലാ സംരംഭങ്ങള്‍ പോലെയും ഹോളോബ്രിക്‌സ് സംരംഭം തുടങ്ങുന്നതിനും പല രീതിയിലുള്ള ചിലവുകള്‍ വരുന്നുണ്ട്. കട്ട നിര്‍മ്മിക്കുന്നതിനാവശ്യമായ ബില്‍ഡിങ് നിര്‍മാണം, മെഷിനറി, ഇലക്ട്രിക്കല്‍ സംബന്ധമായ ചിലവുകള്‍, ലൈസന്‍സ് ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ എന്നിവയെല്ലാം പ്രധാന ചിലവുകളാണ്.
ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മ്മിക്കുന്ന കെട്ടിടം പണിയുന്നതിന് ഏകദേശം 20 സെന്റ് സ്ഥലം എങ്കിലും ആവശ്യമാണ്. എന്നാല്‍ കെട്ടിടം ഉള്ള ഒരു സ്ഥലത്താണ് ബിസിനസ് തുടങ്ങുന്നത് എങ്കില്‍ കുറച്ച് ചിലവ് കുറയ്ക്കാവുന്നതാണ്. എന്നാല്‍ ഒരു കെട്ടിടം തിരഞ്ഞെടുക്കുമ്പോള്‍ ബ്രിക്‌സ് നിര്‍മ്മിക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും ഉള്ള സ്ഥലം ആവശ്യമാണ്. കെട്ടിടത്തിന് ഏകദേശം 15 മീറ്റര്‍ വീതി, 20 മീറ്റര്‍ നീളം എന്നകണക്കില്‍ എങ്കിലും സ്ഥലം ഉണ്ടായിരിക്കണം. എന്നു മാത്രമല്ല മറ്റ് പ്രോപ്പര്‍ട്ടികളില്‍നിന്നും 10 മീറ്റര്‍ അകലമെങ്കിലും ഈ സ്ഥലത്തിന് ഉണ്ടാകണം.
ഏകദേശം 3228 സ്‌ക്വയര്‍ ഫീറ്റാണ് ഒരു ബില്‍ഡിംഗ് നിര്‍മ്മിക്കുന്നതിന് ആവശ്യമായി വരിക. എന്നാല്‍ ശക്തമായ അടിത്തറ ഇതിന് ആവശ്യമില്ല. ഏകദേശം ഒരു 150 രൂപ ചിലവില്‍ നിര്‍മ്മാണം നടത്താം. അങ്ങിനെ നോക്കുമ്പോള്‍ ആകെ ചിലവായി വരുന്നത് 40,000 രൂപയുടെ അടുത്താണ്. കെട്ടിടത്തിന്റെ റൂഫിന് 4 മുതല്‍ 7 മീറ്റര്‍ നീളം ഉണ്ടായിരിക്കണം.
പ്രധാനമായും ഹോളോബ്രിക്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മെഷിനറികള്‍ ആണ് , പ്രിന്റിംഗ് മെഷീന്‍, മിക്‌സിങ് മെഷീന്‍, ഡൈ ചെയ്യുന്നതിന് ആവശ്യമായ മെഷീന്‍, മറ്റുചില മെഷിനറികള്‍ എന്നിവ. വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലും ഹോളോബ്രിക്‌സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രിന്റിംഗ് മെഷീനുകള്‍ ലഭ്യമാണ് 4 ഇഞ്ച് വലിപ്പമുള്ള എട്ടെണ്ണം നിര്‍മ്മിക്കുന്നത്, 8 ഇഞ്ച് കട്ട കള്‍ നിര്‍മ്മിക്കാവുന്നത് എന്നിങ്ങിനെയെല്ലാം മാര്‍ക്കറ്റില്‍ ലഭ്യമാണ്.
10 കട്ടകള്‍ നിര്‍മ്മിക്കുന്ന മെഷീന്റെ വില ഏകദേശം രണ്ടര ലക്ഷം രൂപയാണ്. മിക്‌സര്‍ മെഷീനുകളും വ്യത്യസ്ത ടെക്‌നോളജിയിലും, അളവിലും ലഭ്യമാണ്. ഇതിന്റെ ഏകദേശ വില 1,75000 രൂപയാണ്. ഇതിന് എല്ലാം പുറമേ കട്ടകള്‍ ഡൈ ചെയ്യുന്നതിനും മെഷീന്‍ ആവശ്യമാണ്. ഇതിനായി ഏകദേശം ചിലവു വരുന്നത് 1, 68,000 രൂപയാണ്.
മറ്റ് മെഷീനറികള്‍ക്ക് എല്ലാം കൂടി ഏകദേശം ചിലവ് വരുന്നത് 2 ലക്ഷം രൂപയാണ്. ഇതില്‍ ട്രോളി, പിക്ക്,ബാസ്‌കറ്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു . ഈ രീതിയില്‍ എല്ലാം മെഷീനറിക്കും കൂടി ആകെ ചിലവ് വരുന്നത് 6,13000 രൂപയാണ്. ഇലക്ട്രിക്കല്‍ വര്‍ക്കിന് ആയി ചെലവഴിക്കേണ്ടത് ഏകദേശം 75,000 രൂപയുടെ അടുത്താണ്. 7 മുതല്‍ 10 എച്ച്പി പവര്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. അത്കൊണ്ട് തന്നെ മറ്റ് ബിസിനസുകള്‍ വെച്ച് കമ്പയര്‍ ചെയ്താല്‍ തീര്‍ത്തും കുറഞ്ഞ ചിലവ് മാത്രമാണ് ഇലക്ട്രിക്കല്‍ വര്‍ക്കിനായി വരുന്നത്.
പ്രധാനമായും ഒരു പാനല്‍ ബോര്‍ഡ്, സ്വിച്ച്, വയറിങ് എന്നിവ മാത്രമാണ് ആവശ്യമായി വരുന്നത്.എന്നാല്‍ ഒരു ത്രീഫേസ് ഇലക്ട്രിക്കല്‍ കണക്ഷന്‍ നിര്‍ബന്ധമായും ആവശ്യമാണ്. നിങ്ങളുടെ അടുത്തുള്ള പോസ്റ്റില്‍ നിന്നും ഇതിനാവശ്യമായ കണക്ഷന്‍ എടുക്കുകയാണെങ്കില്‍ ആ ചിലവും കുറയുന്നതാണ്. OYC ഇലക്ട്രിക് കണക്ഷന്‍ എന്നിവയ്ക്കായി ഏകദേശം 10,000 രൂപ ചിലവായി വരും. ബാക്കി തുക ഇലക്ട്രിക്കല്‍ വര്‍ക്കിന് ഇലക്ട്രിക്കല്‍ കണക്ഷനും ഉള്ളതാണ്. അങ്ങിനെ ആകെ ചെലവഴിക്കേണ്ടത് ഏകദേശം 85,000 രൂപയാണ്.
മുകളില്‍ പറഞ്ഞ എല്ലാ ചിലവുകളും ഉള്‍പ്പെടെ ഒരു ഹോളോബ്രിക്‌സ് പ്ലാന്റ് തുടങ്ങുന്നതിനായി ചിലവഴിക്കേണ്ട തുക 1,182,200 രൂപയുടെ അടുത്ത് മാത്രമാണ്. കൂടാതെ ലീഗല്‍ പ്രൊസീജിയര്‍ മറ്റുകാര്യങ്ങള്‍ എന്നിവയ്ക്കായി 50000 രൂപ കൂടി ആഡ് ചെയ്താല്‍ ആകെ ചിലവ് 1,23, 2200 രൂപ മാത്രമാണ് വരുന്നത്. ഇത്രയും തുക ചിലവഴിച്ചാല്‍ ഒരുദിവസം 1200 മുതല്‍ 1500 വരെ കട്ടകള്‍ നിര്‍മ്മിക്കുന്ന ഒരു പ്ലാന്റ് നിങ്ങള്‍ക്ക് നിര്‍മ്മിക്കാവുന്നതാണ്.
ഹോളോബ്രിക്‌സ് കട്ട നിര്‍മ്മിക്കുന്നതിന് ആവശ്യമായ റോ മെറ്റീരിയല്‍ ബേബി മെറ്റല്‍ 25 രൂപ, എം സാന്‍ഡ് 22 രൂപ, ഒരു പാക്കറ്റ് സിമന്റ് 450 രൂപ എന്ന കണക്കില്‍ ഒരു ബാച്ചിന് ആവശ്യമായി വരുന്നത് ഏകദേശം 323 രൂപയാണ്. അതായത് ഒരു സിംഗിള്‍ കട്ട നിര്‍മ്മിക്കുന്നതിന് ചിലവായി വരുന്നത് 18 രൂപയാണ്. തരത്തില്‍ ഒരു ബാച്ചില്‍ ഏകദേശം 22 കട്ടകള്‍ നിര്‍മ്മിക്കാം. എന്നാല്‍ ഒരു കട്ട് നിങ്ങള്‍ക്ക് 25 രൂപ മുതല്‍ 28 രൂപ നിരക്കില്‍ മാര്‍ക്കറ്റില്‍ വില്‍ക്കാവുന്നതാണ്. അതായത് ഒരു കടയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ഏകദേശ ലാഭം ആറ് മുതല്‍ ഏഴ് രൂപ വരെയാണ്.
ഈ രീതിയില്‍ ഒരു ദിവസം നിങ്ങള്‍ ഏകദേശം 1500 കട്ടകള്‍ നിര്‍മ്മിച്ചാല്‍ ഒരു ദിവസം ഏകദേശം 10,500 രൂപ സമ്പാദിക്കാം. ഒരു ദിവസത്തെ ഏകദേശ ചിലവ് 3600 രൂപ മാത്രമാണ്. എല്ലാം ചിലവുകളും കിഴിച്ചു നോക്കിയാലും നിങ്ങള്‍ക്ക് ഒരു ദിവസം നേടാവുന്ന ലാഭം ഏകദേശം 6000 രൂപയുടെ അടുത്താണ് എന്ന് ചുരുക്കം. ഒരു മാസത്തില്‍ 26 ദിവസം മാത്രം നിങ്ങള്‍ കട്ടകള്‍ നിര്‍മ്മിച്ചാലും നിങ്ങളുടെ ഒരു മാസത്തെ ലാഭം ഏകദേശം 1,56000 രൂപയുടെ അടുത്തുവരും.
മാര്‍ക്കറ്റില്‍ വളരെയധികം ഡിമാന്‍ഡുള്ള ഹോളോബ്രിക്‌സ് കട്ടകള്‍ നിങ്ങള്‍ക്ക് കോണ്‍ട്രാക്ടേഴ്‌സ് മായോ എന്‍ജിനീയറുമാര്‍മായോ ഉള്ള പരിചയം ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ വിജയം കൈവരിക്കുന്നതിന് യൂണിക്കായ രീതിയില്‍ കട്ടകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ മതി. കൂടാതെ നല്ല ക്വാളിറ്റി യോടു കൂടി കട്ടകള്‍ നിര്‍മിച്ചു നല്‍കിയാല്‍ തീര്‍ത്തും നിങ്ങള്‍ക്ക് വിജയം കൈവരിക്കാവുന്ന ഒരു ബിസിനസ് തന്നെയാണ് ഹോളോബ്രിക്‌സ് നിര്‍മ്മാണം. ഏതൊരു സാധാരണക്കാരനും കുറഞ്ഞ ചിലവില്‍ ബിസിനസ് തുടങ്ങി ലാഭം നേടാന്‍ സാധിക്കുന്ന ഒന്നായി തന്നെ ഹോളോബ്രിക്‌സ് നിര്‍മ്മാണത്തെ കാണാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.