- Trending Now:
നിങ്ങളുടെ കൂട്ടത്തില്‍ സ്വന്തമായി ചുരുങ്ങിയ മുതല്‍ മുടക്കില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍,ഫ്രീലാന്‍സ് വര്‍ക്ക് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍,സംരംഭം തുടങ്ങി സ്വന്തം ക്രിയേറ്റിവിറ്റിയോട് കൂടി മാര്‍ക്കറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍,സ്വന്തമായി സ്ഥാപനത്തിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആഗ്രഹിക്കുന്നവര്‍ ഇവരുടെ എല്ലാം മുമ്പിലുള്ള ചെറിയ ഒരു വെല്ലുവിളിയാണ് ഡിസൈന്‍ ചെയ്യല്‍.ഇത്തരക്കാര്‍ക്ക് വേണ്ടി സ്വന്തമായും സൗജന്യമായും ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന ചില ആപ്ലിക്കേഷന്‍സുണ്ട്.വലിയ പഠനം ഒന്നുമില്ലാതെ തന്നെ അത്യാവശ്യം മികച്ച രീതിയില്‍ ഡിസൈനിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംരംഭകരെ സഹായിക്കുന്നു.ഇതുവഴി ഡിസൈനര്‍മാര്‍ക്കായി മാറ്റിവെയ്ക്കുന്ന വലിയൊരു തുക തന്നെ മിച്ചം പിടിക്കാന്‍ കഴിയുകയും ചെയ്യും.
പിക്സ്ലര്‍(Pixlr)
ചിത്രങ്ങള്‍ സൗജന്യമായി എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് പിക്സ്ലര്‍.
കാന്‍വ(Canva)
പ്രീലോഡ് ചെയ്ത ടെംപ്ലേറ്റുകളുള്ള ഗ്രാഫിക് ഡിസൈന്‍ പ്ലാറ്റ്ഫോമാണ് കാന്‍വ.പോസ്റ്ററുകള്‍,പ്രസന്റേഷന്‍സ്,ബ്രോഷര്‍,കവര്‍ ഫോട്ടോ,വിസിറ്റിംഗ് കാര്‍ഡ് തുടങ്ങിയവ സൗജന്യമായി തയ്യാറാക്കാന്‍ കാന്‍വ ഉപയോഗിക്കാവുന്നതാണ്.വളരെ മികച്ചതും കൂടുതല്‍ വിത്യസ്തമായ ടെംപ്ലേറ്റുകളുമുള്ള ഒരു ആപ്ലിക്കേഷന്‍ തന്നെയാണിത്.
പിക് മങ്കി(PicMonkey)
ഒരു വെബ് ബ്രൗസര്‍ വഴി ആക്‌സസ് ചെയ്യാന്‍ കഴിയുന്ന മറ്റൊരു സൗജന്യ ഓണ്‍ലൈന്‍ എഡിറ്റിംഗ് പ്ലാറ്റ്‌ഫോമാണ് പിക് മങ്കി.താങ്ക്‌സ് കാര്‍ഡുകള്‍, ബിസിനസ്സ് കാര്‍ഡുകള്‍ എന്നിവയ്ക്കെല്ലാം ഡിസൈന്‍ ടെംപ്ലേറ്റുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നു.
ക്രെല്ലോ(Crello)
വീഡിയോയും,ഗ്രാഫിക് എഡിറ്റിംഗും സൗജന്യമായി വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ക്രെല്ലോ.വളരെ കുറഞ്ഞ മിനിറ്റിനുള്ളില്‍ സോഷ്യല്‍ മീഡിയ പ്രമോഷന് വേണ്ടി വിഷ്വലുകള്‍ സൃഷ്ടിക്കാനും ബിസിനസ്സ് കാര്‍ഡോ,ഫ്‌ലയറോ രൂപകല്‍പ്പന ചെയ്യാനും,പ്രസന്റേഷന്‍ പോലുള്ള ദൈര്‍ഘ്യമേറിയ ഉള്ളടക്കമുള്ളവ സൃഷ്ടിക്കാനും ക്രെല്ലോ സഹായിക്കുന്നു.
ഗ്രാവിറ്റ് ഡിസൈനര്‍ (Gravit Designer)
ഓണ്‍ലൈന്‍,ഓഫ്ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന വെക്റ്റര്‍ അധിഷ്ഠിത ഡിസൈന്‍ ടൂളാണ് ഗ്രാവി ഡിസൈനര്‍.ഗ്രാവിറ്റ് ഡിസൈനര്‍ ലിനക്‌സ് ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല ഡവലപ്പര്‍മാര്‍ ഉപയോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്ക് ശ്രദ്ധിക്കുകയും അവരുടെ ടൂളുകളിലേക്ക് നല്ല നിര്‍ദ്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നു.വെബ്സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യാനും, ഇന്റര്‍ഫേസുകള്‍ സൃഷ്ടിക്കാനും ചിത്രീകരണങ്ങള്‍ നടത്താനും മുഴുവന്‍ ഗെയിമുകളുടെയും കലാസൃഷ്ടികള്‍ രൂപകല്‍പ്പന ചെയ്യാനും ഗ്രാവിറ്റ് ഡിസൈനര്‍ ഉപയോഗിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.