- Trending Now:
കേരളത്തില്‍ വളരെ ഡിമാന്റുള്ളതും അതുപോലെ തന്നെ നമ്മുടെ തദ്ദേശീയമായതുമായ ഭക്ഷ്യ ഉത്പന്നമാണ് പാല്.ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന ഇന്നത്തെ ജനത പാല് ഒഴിവാക്കാറേയില്ല.ദിനം പ്രതി പാലും പാലുല്‍പ്പന്നങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇതിനോട് അനുബന്ധമായ ബിസിനസുകള്‍ക്കും വലിയ ഡിമാന്റാണ് കണ്ടുവരുന്നത്.
പാല്,വെണ്ണ,തൈര്,പനീര്‍,പാല്‍പ്പൊടി തുടങ്ങി ഒരുപാട് ഉത്പന്നങ്ങളുണ്ട്.പലതും ഫാക്ടറികളില്‍ വന്‍കിട രീതിയില്‍ തയ്യാറാക്കുന്നവായണ്.പക്ഷെ വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്. ലളിതമായി തുടങ്ങാമെന്നതും മുതല്‍മുടക്കിന്റെ ഇരട്ടി ലാഭം നേടാമെന്നതുമാണ് ഈ ബിസിനസിനെ ആകര്‍ഷകമാക്കുന്നത്.
ഒരു പായ്ക്കിംഗ് മെഷീന്‍ മാത്രം മതിയാകും. മാര്‍ക്കറ്റില്‍ ഡിമാന്റുളള ഉല്‍പ്പന്നമാണെന്നത് വിപണിസാധ്യതയും ഉറപ്പ് നല്‍കുന്നു.ഈ പായ്ക്കിംഗ് മെഷീന്‍ ഇല്ലെങ്കില്‍ പോലും സാധാരണ കവറുകളില്‍ നിറച്ച് 10 രൂപയ്ക്കും 15 രൂപയും വില്‍ക്കുന്ന വനിതകളെ നാട്ടിന്‍പുറങ്ങളില്‍ കാണാന്‍ സാധിക്കും.അതേസമയം പായ്ക്കറ്റുകളില്‍ കവര്‍ ചെയ്ത് ബ്രാന്‍ഡ് നെയിം കൂടി ചേര്‍ത്ത് വില്‍പ്പന നടത്തുന്നത് വിശ്വാസീയതയും ഡിമാന്റും വര്‍ദ്ധിപ്പിക്കും.200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും ഒക്കെ ചെറിയ പായ്ക്കറ്റുകളാക്കി വില്‍പന നടത്താം.
വിപണി കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമില്ല. വീടിന് തൊട്ടടുത്തുളള സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും വെജിറ്റബിള്‍ ഷോപ്പുകളിലൂടെയും വില്‍ക്കാം. മാത്രമല്ല വിവാഹ സദ്യകള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരില്‍ നിന്നും കാറ്ററിംഗ് ബിസിനസുകാരില്‍ നിന്നും ബള്‍ക്ക് ഓര്‍ഡറുകളും ശേഖരിക്കാം. ചെറിയ രീതിയില്‍ തുടങ്ങി വിപുലപ്പെടുത്താവുന്ന ബിസിനസാണിത്. അധികം അധ്വാനം വേണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം.
പ്രൊഡക്ടിന്റെ ക്വാളിറ്റി ഇവിടെ പ്രധാനമാണ്. നല്ല തൈരാണെങ്കില്‍ ഡിമാന്റ് ഉയരുകയും ബിസിനസ് വിപുലപ്പെടുത്താനും കഴിയും. റെഡി ടു ഡ്രിങ്ക് മോരുകളിലേക്കും മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും ക്രമേണ ബിസിനസ് വിപുലപ്പെടുത്താം. വലിയ ഇന്‍വെസ്റ്റ്മെന്റില്ലാതെ ഒഴിവ് സമയം ഉപയോഗപ്പെടുത്തി വീട്ടമ്മമാര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ബിസിനസ് ആണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.