- Trending Now:
അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ പണം ലഭിക്കുവാന്‍ ഇതുവഴി സാധിക്കും
എണ്ണി ചുട്ട അപ്പം പോലെയാണ് നമ്മള്‍ പലരുടെയും സാമ്പത്തിക സ്ഥിതി. മാസ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് പലരും. ഓരോ മാസവും ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ ആ മാസത്തെ സാമ്പത്തിക പ്ലാനിംഗുകള്‍ ആകെ തകിടം മറിയാറുമുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ ആയാലും, ചെറുകിട ബിസിനസുകള്‍ നടത്തുന്നവര്‍ ആയാലും ഇനി പ്രൊഫണലുകളായാലും അസ്ഥിരമായതും ക്രമരഹിതവുമായ വരുമാനം സുഷ്ടിക്കുന്ന പ്രതിസന്ധികള്‍ അനവധിയാണ്.
സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കിലും മാസം കൃത്യമായി ശമ്പളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കായാലും ചില സമയങ്ങളിലുമൊക്കെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. ഇത്തരം പ്രതിസന്ധി സാഹചര്യങ്ങളെ മറി കടക്കുവാന്‍ സാധാരണയായി ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, സ്വര്‍ണ വായ്പകള്‍ തുടങ്ങിയവയെയാണ് നമ്മള്‍ ആശ്രയിക്കാറ്. എന്നാല്‍ അധികമാളുകള്‍ക്ക് പരിചയമില്ലാത്ത മറ്റൊരു സംവിധാനം കൂടെ ഇത്തരം അടിയന്തിര സന്ദര്‍ഭങ്ങളില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് ലൈനുകള്‍.
എന്താണ് ക്രെഡിറ്റ്ലൈന്‍?
ക്രെഡിറ്റ് ലൈന്‍ എന്നത് ഒരു വായ്പാ ഉത്പ്പന്നമാണ്. മികച്ച വായ്പാ ചരിത്രം ഇല്ലാത്തവരായാലും, തുടക്കാരനായാലും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, എല്ലാ ജീവനക്കാര്‍ക്കും അവര്‍ക്ക് ആവശ്യമുള്ള ഒരു നിശ്ചിത തുക അവര്‍ക്കാവശ്യമുള്ള സമയത്ത് പിന്‍വലിക്കുവാന്‍ ഇതിലൂടെ സാധിക്കും. 2,000 രൂപ മുതല്‍ 5 ലക്ഷം വരെ ക്രെഡിറ്റ് ലൈന്‍ സേവനം ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് സമാനമായ അനുഭവമാണ് ക്രെഡിറ്റ് ലൈനിലും ലഭിക്കുന്നത. 8,000 രൂപയ്ക്ക് താഴെ മാസ വരുമാനമുള്ള വ്യക്തികള്‍ക്കും അവരുടെ ഫോണിലൂടെ ഡിജിറ്റലായി വായ്പയ്ക്കായി അപേക്ഷിക്കാം. ഫിന്‍ടെക് കമ്പനികളാണ് ക്രെഡിറ്റ് ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
ക്രെഡിറ്റ്ലൈന്‍ എന്തിന്?
കോവിഡ് രോഗ വ്യാപനം പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാതിരിക്കാന്‍ എല്ലാ വ്യക്തികളും ക്രെഡിറ്റ് ലൈന്‍ വായ്പാ സേവനം എടുത്ത് വയ്ക്കുന്നത് അഭികാമ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ പണം ലഭിക്കുവാന്‍ ഇതുവഴി സാധിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ഒരു ക്രെഡിറ്റ് ലൈന്‍ തയ്യാറാക്കി വയ്ക്കേണ്ടത് അനിവാര്യമാണ്. ആവശ്യമുള്ള സമയത്ത് പെട്ടെന്ന് പണം പിന്‍വലിക്കുവാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.
എല്ലാം ഡിജിറ്റലായി
ഫിന്‍ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം ക്രെഡിറ്റ്ലൈന്‍ സേവനങ്ങള്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുക എന്നതിനും അപ്പുറത്താണ്. ഓണ്‍ലൈനായി പണം അടയ്ക്കുവാനും ഫ്ളെക്സ്പേ വഴി യുപിഐ ബാര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുവാനും ഇതിലൂടെ സാധിക്കും. ഇത് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമായി ഇല്ലാത്ത വ്യക്തികള്‍ക്ക് ഒരു ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് സമാനമായ അനുഭവമാണ് നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ മുഖേന ഡിജിറ്റലായി ഇത്തരം ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.
തിരിച്ചടച്ചാല്‍ തുക വീണ്ടും ലഭിക്കും
ക്രെഡിറ്റ് കാര്‍ഡും വ്യക്തിഗത വായ്പകളും അവയുടെ തിരിച്ചടവും വീണ്ടും ആവശ്യം വരുമ്പോള്‍ പിന്നെയും അപേക്ഷിക്കുന്നതുമൊന്നും എല്ലാ വ്യക്തികള്‍ക്കും സാധിക്കണമെന്നില്ല. അതിനാല്‍ തന്നെ സുഗമമായ തിരിച്ചടവ് സൗകര്യത്തോടെ ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ അവയേക്കാള്‍ മികച്ച ഒരു തെരഞ്ഞെടുപ്പാകുന്നു. പുതിയ കാല വായ്പാ ഉത്പ്പന്നങ്ങള്‍ക്കിടയില്‍ ഏറെ മികച്ച വായ്പാ സംവിധാനമാണ് ക്രെഡിറ്റ് ലൈനുകള്‍. അപ്രതീക്ഷിതമായ ചെറിയ ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ ഇവ തീര്‍ത്തും അനുയോജ്യമാണ്.
ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ
ഉദാഹരണത്തിന് നിങ്ങള്‍ക്ക് 1 ലക്ഷം രൂപ ക്രെഡിറ്റ് ലൈന്‍ പരിധിയുണ്ടെന്ന് കരുതുക. അതില്‍ 50,000 രൂപ മാത്രമേ നിങ്ങള്‍ ഉപയോഗിച്ചിട്ടുള്ളൂവെങ്കില്‍ ആ തുകയ്ക്ക് മാത്രമേ നിങ്ങള്‍ പലിശ നല്‍കേണ്ടതുള്ളൂ. വ്യക്തിഗത വായ്പകള്‍ പോലെ 1 ലക്ഷം രൂപ മുഴുവന്‍ തുകയ്ക്കും പലിശ നല്‍കേണ്ടതില്ല. ഇനി നിങ്ങള്‍ പണം തിരിച്ചടച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ക്രെഡിറ്റ് ലൈന്‍ പരിധിയിലേക്ക് ആ തുക വീണ്ടും വന്ന് ചേരും. നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് അത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
അധിക ചാര്‍ജുകളില്ല
നിങ്ങളുടെ പരിധിയ്ക്കകത്തു നിന്ന് കൊണ്ട് എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിക്കും. അതിനായി അധിക ചാര്‍ജുകളൊന്നും ഈടാക്കുകയുമില്ല. 3 വര്‍ഷം വരെ കാലാവധിയിലേക്ക് ഇത് ഉപയോഗിക്കുകയും ചെയ്യാം. ചിലവുകള്‍ കൈകാര്യം ചെയ്യാന്‍ ക്രെഡിറ്റ ലൈന്‍ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കുവാനും അത് നിങ്ങളെ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.