Sections

മലയാളികളുടെ ഭക്ഷണ രീതിയില്‍ വന്ന മാറ്റം വിറ്റ് കാശാക്കിയാലോ

Wednesday, Oct 27, 2021
Reported By Aswathi Nurichan
cornflour

വ്യത്യസ്ത ബ്രാന്‍ഡുകള്‍ വ്യത്യസ്ത വിലയ്ക്കാണ് കോണ്‍ഫ്‌ലോര്‍ ഇത്തരത്തില്‍ റീ പാക്ക് ചെയ്ത് വില്‍ക്കുന്നത്

 

മാര്‍ക്കറ്റില്‍ വളരെയധികം വില്‍ക്കപ്പെടുന്ന ഒരു ഉത്പന്നം വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ വാങ്ങി വലിയ വിലയ്ക്ക് വില്‍ക്കാവുന്ന രീതിയിലുള്ള ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.

മലയാളികളുടെ ഭക്ഷണ രീതിയിലുള്ള മാറ്റങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങളെ സ്വീകരിക്കുന്നതിന് ഒരു കാരണമാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കോണ്‍ഫ്‌ലോര്‍. എന്നാല്‍ വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ഒരു ബിസിനസ് ആണ് കോണ്‍ഫ്‌ലോര്‍ ബിസിനസ്. ഇന്ന് മാര്‍ക്കറ്റില്‍ 100ഗ്രാം കോണ്‍ഫ്‌ലോര്‍ 27 രൂപയ്ക്ക് ആണ് വില്‍ക്കപ്പെടുന്നത്. അതായത് ഏകദേശം 1000 ഗ്രാം കോണ്‍ഫ്‌ലോറിനു 270 രൂപയോളം ചിലവ് വരും.

ഒരു കിലോ കോണ്‍ഫ്‌ലോറിനു ഏകദേശം വില 60 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഇവ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നത് റീട്ടെയില്‍ പ്രൈസ് ആയ 50 രൂപക്കാണ്. അതായത് വ്യത്യസ്ത ബ്രാന്‍ഡുകള്‍ വ്യത്യസ്ത വിലയ്ക്കാണ് അവരുടെ കോണ്‍ഫ്‌ലോര്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. അപ്പോള്‍ തന്നെ കോണ്‍ഫ്‌ലോറിനു മാര്‍ക്കറ്റില്‍ ഉള്ള വാല്യു എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.

കോണ്‍ഫ്‌ലോര്‍ പാക്ക് ചെയ്തു നല്‍കുന്ന ഒരു ബിസിനസ് ആരംഭിക്കുന്നതിനായി വളരെ ബള്‍ക്ക് ഓര്‍ഡറില്‍ കോണ്‍ഫ്‌ലോര്‍ മാര്‍ക്കറ്റില്‍ നിന്നും പര്‍ച്ചേസ് ചെയ്യുകയും, നല്ല രീതിയില്‍ റീ പാക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ലാഭം നേടാവുന്നതാണ്. കേക്ക്,ഐസ്‌ക്രീം എന്നിങ്ങിനെ കോണ്‍ഫ്‌ലോര്‍ ഉപയോഗിച്ച് വീട്ടില്‍ നിര്‍മ്മിക്കാവുന്ന ഭക്ഷണസാധനങ്ങള്‍ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും മാര്‍ക്കറ്റില്‍ ഇതിന് നല്ല വാല്യു ലഭിക്കുന്നതാണ്.

അടുത്തതായി വളരെ കൂടിയ ക്വാണ്ടിറ്റി യില്‍ കോണ്‍ഫ്‌ലോര്‍ എങ്ങിനെ പര്‍ച്ചേസ് ചെയ്യാം എന്ന് നോക്കാം. അതിനായി ഇന്ത്യ മാര്‍ട്ട് പോലുള്ള ഒരു വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഇന്ത്യ മാര്‍ട്ടില്‍ ഒരു കിലോ കോണ്‍ഫ്‌ലോര്‍ വ്യത്യസ്ത സെല്ലേഴ്സിന് വ്യത്യസ്ത വിലയാണ് ഉണ്ടാവുക.

അതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്. ഇവ ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുമ്പോള്‍ വിലയില്‍ വ്യത്യാസം വരുന്നതാണ്. ഇത്തരത്തില്‍ പര്‍ച്ചേസ് ചെയ്യുന്ന കോണ്‍ഫ്‌ലോര്‍ റീ പാക്ക് ചെയ്തു വില്‍ക്കപ്പെടുമ്പോള്‍ ആമസോണ്‍ പോലുള്ള വെബ്‌സൈറ്റില്‍ വില 100 ഗ്രാമിന് ഏകദേശം 99 രൂപ നിരക്കിലാണ് നല്‍കിയിട്ടുള്ളത്.

വ്യത്യസ്ത ബ്രാന്‍ഡുകള്‍ വ്യത്യസ്ത വിലയ്ക്കാണ് കോണ്‍ഫ്‌ലോര്‍ ഇത്തരത്തില്‍ റീ പാക്ക് ചെയ്ത് വില്‍ക്കുന്നത്. അപ്പോള്‍ തന്നെ ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം ഏകദേശം മനസ്സിലാക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ കോണ്‍ഫ്‌ലോര്‍ പര്‍ച്ചേസ് ചെയ്തു നല്ല ബോക്‌സുകളില്‍ ആക്കി മാര്‍ക്കറ്റില്‍ തിരിക്കാവുന്നതാണ്. ഇതിന് ആവശ്യമായ കവറുകളും ബോക്‌സുകളും എല്ലാം ഓണ്‍ലൈനില്‍ നിന്നും പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

ഒരു കവറിന് ഏകദേശം 5 രൂപ മാത്രമാണ് ചിലവാക്കേണ്ടി വരുന്നുള്ളൂ. 4 രൂപ 50 പൈസ പൊടിക്ക് എന്നിങ്ങനെ കണക്കാക്കുകയാണെങ്കില്‍ ഒരു പാക്കറ്റ് പൊടി നിര്‍മ്മിക്കുവാന്‍ ആകെ ചിലവഴിക്കേണ്ടി വരുന്നത് 9 രൂപ 50 പൈസ മാത്രമാണ്.

ഇതേ വിലയില്‍ ഉള്ള ഉല്‍പ്പന്നമാണ് 27 രൂപയ്ക്ക് മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ വാങ്ങുന്നത്. ഇതിനു പുറമേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടാക്‌സ് എന്നിങ്ങനെയുള്ള മറ്റു ചിലവുകള്‍ കൂട്ടിയാല്‍ തന്നെ ഇതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം വളരെ വലുതാണ്. അതായത് വെറും 45 രൂപയ്ക്ക് വാങ്ങുന്ന സാധനം 270 രൂപയ്ക്ക് നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാവുന്നതാണ്.

ഇത് ഒരു ഫുഡ് പ്രോഡക്ട് ആയതുകൊണ്ട് തന്നെ ഫോസ്‌കോസ്, ഫുഡ് ലൈസന്‍സ്,ഫുഡ് രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. ഇതിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതിനുശേഷം നല്ല രീതിയില്‍ പാക്ക് ചെയ്തു മാര്‍ക്കറ്റിങ് ചെയ്ത് നിങ്ങളുടെ ഉല്‍പ്പന്നം വിപണിയില്‍ എത്തി ക്കാം. ഈ രീതിയില്‍ സംരംഭം വിജയകരമാക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.