- Trending Now:
ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി റിസര്‍വ് ബാങ്കിനെ നേരിട്ടറിയിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നു
ഒരു വ്യക്തിക്ക് ഇന്നത്തെ കാലത്ത് ഏതു തരം വായ്പ ലഭിക്കണമെങ്കിലും മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ കൂടിയേ തീരൂ. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് ഇത്തരത്തില്‍ ഉപഭോക്താവിന്റെ വായ്പാ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിച്ചു നല്‍കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രധാനപ്പെട്ട സ്‌കോര്‍ നിശ്ചയിക്കുന്നതിലും, പുതുക്കുന്നതിലും പാകപ്പിഴകള്‍ സംഭവിക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് ഒരു പരിഹാരവുമായാണ് ഇന്നലെ റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം പുറത്തു വന്നത്. ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി റിസര്‍വ് ബാങ്കിനെ നേരിട്ടറിയിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നു എന്നതാണത്.
വ്യക്തികള്‍ക്ക് ഇനി ക്രെഡിറ്റ് സ്‌കോര്‍ സംബന്ധമായ പരാതികള്‍ ഇനി റിസര്‍വ് ബാങ്കിനെ നേരിട്ട് അറിയിക്കാം. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളായ സിബില്‍, എക്‌സപീരിയന്‍, ഇക്വിഫാക്‌സ് തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ കേന്ദ്രബാങ്കിനെ നേരിട്ട് അറിയിക്കാനാവുക. റിസര്‍വ് ബാങ്ക് ഇന്നലെ നടത്തിയ ധനനയ അവലോകനത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ആര്‍ബിഐ ഗവര്‍ണര്‍ നടത്തിയത്. നിലവില്‍ ഇന്ത്യയില്‍ നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് ഉള്ളത്.
വായ്പ എടുത്തവരും, എടുക്കാനുദ്ദേശിക്കുന്നവരും ഉള്‍പ്പെടെ നിരവധി ആളുകളാണ് പലപ്പോഴും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ മോശം സേവനം കാരണം ബുദ്ധിമുട്ടുന്നത്. പലപ്പോഴും കൃത്യമല്ലാത്ത ക്രെഡിറ്റ് ഡാറ്റയായിരിക്കും കമ്പനികള്‍ നല്‍കുന്നത്. ഇതിന് അനുയോജ്യമായ ഒരു പരിഹാരം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ ഒരു പരിഹാരമാവുന്നത്.
നിലവില്‍ ക്രെഡിറ്റ് സംബന്ധമായ പരാതികളെ ഗൗരവത്തോടെയാണ് ആര്‍ബിഐ കാണുന്നത്. അതിനായി ആര്‍ബിഐ മോണിറ്റേഡ് ഗ്രിവന്‍സ് റിഡ്രസല്‍ മെക്കാനിസം എന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ ബ്യൂറോകള്‍ക്കെതിരെയുള്ള പരാതികളുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തിക്കുക. സിബില്‍, എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ് മുതലായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് നേരിട്ട് കേന്ദ്രബാങ്കില്‍ പരാതി സമര്‍പ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.