- Trending Now:
ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ് നമ്മളൊക്കെ ബാങ്കുകളില്‍ ലോണിനായി സമീപിക്കുന്നത്.എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങളില്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നമ്മുടെ വായ്പ അപേക്ഷകള്‍ തള്ളിക്കളയാനുള്ള സാഹചര്യം ഉണ്ട്.അത്തരം സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ ?
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ... Read More
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവരുടെ നഷ്ട സാധ്യതകളും റിസ്‌കും പരമാവധി കുറയ്ക്കുന്നതിനാണ് വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ അപേക്ഷകന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ചെറിയ ഒരു അശ്രദ്ധ പോലും വായ്പ അപേക്ഷ തള്ളുന്നതിന് കാരണമായേക്കാം.
വായ്പ മൊറട്ടോറിയം 2 വര്‍ഷം വരെ, പക്ഷെ എല്ലാവര്ക്കും ലഭിക്കില്ല... Read More
ആദ്യം അപേക്ഷാ ഫോറവും മറ്റ് രേഖകളും കൃത്യമായും ശരിയായും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും ഉറപ്പാക്കണം. നിങ്ങള്‍ സമര്‍പ്പിച്ചിരുന്ന രേഖകളും വിവരങ്ങളും നേരത്തേ ബാങ്കിന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്ള ഏതെങ്കിലും വ്യക്തിയുടെ വിവരങ്ങളുമായി സാമ്യം തോന്നുന്നുവെങ്കില്‍ നിങ്ങളുടെ വായ്പ അപേക്ഷ തഴയപ്പെട്ടേക്കാം.
സ്റ്റാര്‍ട്ടപ്പ് സംരംഭം: വായ്പയ്ക്ക് അപേക്ഷിക്കാം... Read More
വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നതിനുള്ള പ്രധാന ഘടകം ക്രെഡിറ്റ് സ്‌കോര്‍ ആണ്. ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച ക്രെഡിറ്റ് സ്‌കോര്‍ വായ്പാ അപേക്ഷകന് ഇല്ല എങ്കില്‍ വായ്പ നല്‍കുകയില്ല.സ്വര്‍ണ വായ്പകള്‍ പോലെ ഈടുള്ള വായ്പകളില്‍ ക്രെഡിറ്റ് സ്‌കോറിന് പ്രാധാന്യമില്ല.
വായ്പ തിരിച്ചടവ് മുടങ്ങി; പേടിക്കാന്‍ ഇല്ല
... Read More
ഏറ്റവും പ്രധാനമായി നിങ്ങള്‍ക്ക് നിലവില്‍ എത്ര വായ്പകള്‍ ഉണ്ടെന്നും ബാങ്ക് പരിശോധിക്കും. ഓരോ മാസവും നിങ്ങള്‍ക്ക് ഇഎംഐ ബാധ്യത എത്ര തുകയുണ്ടെന്നും അത് നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ എത്ര ശതമാനമാണെന്നും ബാങ്ക് വിലയിരുത്തും. ഇതിലൂടെയാണ് നിങ്ങളുടെ തിരിച്ചടവ് ശേഷി ബാങ്ക് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന വായ്പാ അനുപാതം ഉള്ള വ്യക്തികള്‍ക്ക് വായ്പ ലഭിക്കുകയില്ല.
ഈടോ ജാമ്യക്കാരോ ഇല്ലാതെ 10 ലക്ഷം രൂപ വായ്പയോ? മടക്കിവച്ച ബിസിനസ് ആഗ്രഹം പുറത്തെടുത്തോളൂ... Read More
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് അപേക്ഷ നല്‍കിയാല്‍ ബാങ്കുകളില്‍ നിന്ന് വിജയകരമായി തന്നെ വായ്പ നേടാവുന്നതാണ്.അര്‍ഹതയില്ലെന്ന് തിരിച്ചറിഞ്ഞാല്‍ അപേക്ഷ നല്‍കി ബാങ്കിനു വേണ്ടി സമയം ചെലവിടുന്നത് ലാഭിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.