Sections

ക്ലീന്‍ കേരള കമ്പനി പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

Thursday, Nov 10, 2022
Reported By MANU KILIMANOOR

''ക്ലീന്‍ കേരള'' പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ''സമ്പൂര്‍ണ്ണ ശുചിത്വ കേരളം'' എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കായി ക്ലീന്‍ കേരള കമ്പനി ''ക്ലീന്‍ കേരള'' പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നു.വിവിധ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടികള്‍ കാണുന്നതോടൊപ്പം മാലിന്യങ്ങള്‍ ഉറവിടത്തില്‍ തരം തിരിക്കല്‍ പൂര്‍ണ്ണമായും ഉറപ്പ് വരുത്തുന്നതോടൊപ്പം മിനി എംസിഎഫ്, എംസിഎഫ് കേന്ദ്രങ്ങളിലെ തരം തിരിക്കല്‍ മെച്ചപ്പെടുത്തി പുന: ചംക്രമണവും പുനരുപയോഗവും സാധ്യമാവാതെ കൈയ്യൊഴിയപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കത്തക്കവണ്ണം മാലിന്യങ്ങള്‍ തരംതിരിക്കല്‍ കാര്യക്ഷമമാക്കുക, യൂസര്‍ ഫീ പിരിച്ചെടുക്കല്‍ പൂര്‍ണ്ണമാക്കുക എന്നിവ നടപ്പില്‍ വരുത്താന്‍ ആവശ്യമായ പരിശീലനങ്ങളും ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ ശക്തമായ പ്രവര്‍ത്തനത്തിന് തുടക്കമായി.

മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ എംസിഎഫില്‍ ബോധവല്‍ക്കരണ ക്ലാസും മാലിന്യങ്ങള്‍ തരം തിരിക്കല്‍ പരിശീലനവും നടത്തിയാണ് ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ക്ലീന്‍ കേരള കമ്പനി പാലക്കാട് ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ഹസീന എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി. സഹദേവന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശ്രീജിത്ത് ബാബു എന്നിവര്‍ ക്ലാസ്സെടുത്തു. ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം ട്രഷറര്‍ സരിത. കെ. പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.