Sections

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: പ്രമുഖ ബാങ്കിന്റെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം

Friday, Jan 07, 2022
Reported By Admin

പുതിയ മാറ്റങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് വിജ്ഞാപനത്തില്‍ അറിയിച്ചു

 

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ് ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ചു. ഇത് പ്രകാരം എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താമെന്ന് ബാങ്ക് അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ അടുത്തിടെ അറിയിച്ചിരുന്നു. ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് ഉപഭോക്താക്കളുടെ ഇടപെടല്‍ ശക്തിപ്പെടുത്താനാണ് ഇതെന്ന് ബാങ്ക് വ്യക്തമാക്കി.

എന്നിരുന്നാലും എസിബിഐ ബാങ്ക് ശാഖകള്‍ വഴി നടത്തുന്ന ആയിരം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് നിലവിലെ ജിഎസ്ടിക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. 200000 മുതല്‍ 500000 വരെയുള്ള ഇടപാടുകള്‍ക്കായി ഒരു പുതിയ സര്‍വീസ് ചാര്‍ജ് സ്ലാബ് ബാങ്ക് ഉള്‍പ്പെടുത്തി. ഇത് പ്രകാരമുള്ള സര്‍വീസ് ചാര്‍ജ് 2022 ഫെബ്രുവരി ഒന്ന് മുതല്‍ 20 രൂപയും ജിഎസ്ടിയും ആയിരിക്കും. ഐഎംപിഎസ് സര്‍വീസ് ചാര്‍ജ് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് അനുസൃതമാണെന്നും ബാങ്ക് വ്യക്തമാക്കി. പുതിയ മാറ്റങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് വിജ്ഞാപനത്തില്‍ അറിയിച്ചു.

ഐഎംപിഎസ് / ആര്‍ടിജിഎസ് / എന്‍ഇഎഫ്ടി സര്‍വീസ് ചാര്‍ജ് - ഓഫ് ലൈന്‍

1000 രൂപ വരെ - സര്‍വീസ് ചാര്‍ജ് ഈടാക്കില്ല
10000 രൂപ വരെ - രണ്ട് രൂപ + ജിഎസ്ടി
100000 രൂപ വരെ - നാല് രൂപ + ജിഎസ്ടി
200000 രൂപ വരെ - 12 രൂപ + ജിഎസ്ടി
500000 രൂപ വരെ - 20 രൂപ + ജിഎസ്ടി

എസ്ബിഐ ഉപഭോക്താക്കളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന 94.4 ലക്ഷം പേരും മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്ന 2.1 കോടി പേരുമുണ്ട്. ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍, ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോ എന്നിവ ഉപയോഗിക്കുന്ന 4.4 കോടി ഉപഭോക്താക്കളും എസ്ബിഐക്കുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.