- Trending Now:
കോവിഡ് കാലത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയുക്തത വളരെയേറെ ഉയരുകയും ചെയ്തിട്ടുണ്ട്
എന്താണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നറിയാമോ? കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഡാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. സാമ്പത്തികമായി ദുര്‍ഘടമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും കൃഷിക്കാര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കായി കെസിസിയിലൂടെ എളുപ്പത്തില്‍ വായ്പ ലഭിക്കും.
കാര്‍ഷികാവശ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ കെസിസി-യിലൂടെ കര്‍ഷകര്‍ക്ക് വായ്പ ലഭിക്കും. അതിനാല്‍ തന്നെ കോവിഡ് കാലത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയുക്തത വളരെയേറെ ഉയരുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ സേവനത്തിലൂടെ കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമായല്ല മറ്റ് ആവശ്യങ്ങള്‍ക്കും വായ്പ എടുക്കുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കും.
പ്രത്യേകതകള്‍
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ 3 ലക്ഷം രൂപ വരെയുള്ള വായ്പ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കുവാന്‍ സാധിക്കും. കീടനാശിനികള്‍, വളം, വിത്തുകള്‍ തുടങ്ങിയ കാര്‍ഷിക വസ്തുക്കള്‍ വാങ്ങിക്കുന്നതിനായി വളരെ തുച്ഛമായ പലിശ നിരക്കില്‍ കെസിസിയിലൂടെ കര്‍ഷകര്‍ക്ക് വായ്പ എടുക്കാം. ഇനി വീട്ടാവശ്യങ്ങള്‍ക്ക് കൂടി വായ്പ ഉപയോഗപ്പെടുത്താമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
2 ശതമാനം സബ്സിഡി
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ 2 ശതമാനം സബ്സിഡിയും നല്‍കുന്നുണ്ട്. അതേ സമയം കൃത്യ സമയത്ത് വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ അതിന് പുറമേ 3 ശതമാനം കിഴിവ് കൂടി നല്‍കും. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം.
പലിശ നിരക്ക് 4 ശതമാനം
3 ലക്ഷം രൂപ വരെയുള്ള വായ്പ 7 ശതമാനം പലിശ നിരക്കിലാണ് ലഭിക്കുക. ഈ വായ്പാ തുക കര്‍ഷകര്‍ യഥാ സമയം തിരിച്ചടവ് നടത്തിയാല്‍ പലിശ നിരക്കിന്മേല്‍ 3 ശതമാനം കിഴിവ് ലഭിക്കും. ഇങ്ങനെ 4 ശതമാനം പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാകും. ചില ബാങ്കുകള്‍ 2 ശതമാനം പലിശ നിരക്കിലും വായ്പ നല്‍കുന്നുണ്ട്. എങ്കിലും ശരാശരി പലിശ നിരക്ക് 4 ശതമാനം തന്നെയാണ്.
അപേക്ഷിക്കുവാന്‍
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനായി നിങ്ങള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ പിഎം കിസ്സാന്‍ സമ്മാന്‍ നിധിയില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതുണ്ട്. ഇതിനായി വോട്ടര്‍ ഐഡി കാര്‍ഡോ, പാന്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ, ആധാര്‍ കാര്‍ഡോ, ഡ്രൈവിംഗ് ലൈസന്‍സോ തിരിച്ചറിയല്‍ രേഖയായി ആവശ്യമാണ്. https://pmkisan.gov.in എന്ന പിഎം കിസ്സാന്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ കെസിസിയ്ക്കായി അപേക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.