Sections

ഹോള്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

Saturday, Nov 27, 2021
Reported By
horticulture

വ്യത്യസ്ത പദ്ധതികള്‍ക്ക് വ്യത്യസ്ത രീതിയിലാണ് ധനസഹായം നല്‍കുന്നത്.  50 ശതമാനത്തോളം സബ്‌സിഡി ലഭിക്കും

 

പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, കൂണ്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, സുഗന്ധമുള്ള ചെടികള്‍, തെങ്ങ്, കശുവണ്ടി, കൊക്കോ, മുള എന്നിവ ഉള്‍പ്പെടുന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (MIDH). വികസന പരിപാടികള്‍ക്കായുള്ള മൊത്തം ചെലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.  

പ്രധാന ലക്ഷ്യങ്ങള്‍

1. മുളയും നാളികേരവും ഉള്‍പ്പെടെയുള്ള ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വളര്‍ച്ച പ്രോത്സാഹിപ്പിക്കുക. ഗവേഷണം, സാങ്കേതിക പ്രോത്സാഹനം, വിപുലീകരണം, പരിപാലനം, സംസ്‌കരണം, വിപണനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
2. കര്‍ഷകരെ FIG/FPO, FPC എന്നിങ്ങനെയുള്ള കര്‍ഷക ഗ്രൂപ്പുകളായി കൂടിച്ചേരുന്നത് പ്രോത്സാഹിപ്പിക്കുക.
3. ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, പോഷക സുരക്ഷ ശക്തിപ്പെടുത്തുക
4. നൈപുണ്യ വികസനത്തെ പിന്തുണയ്ക്കുകയും ഗ്രാമീണ യുവാക്കള്‍ക്ക് ഹോര്‍ട്ടികള്‍ച്ചറിലും വിളവെടുപ്പിനു ശേഷമുള്ള മാനേജ്‌മെന്റിലും, തൊഴിലവസരങ്ങളും സൃഷ്ടിക്കുക.

 


 

സാമ്പത്തിക സഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍

1. ഗുണനിലവാരമുള്ള വിത്തും നടീല്‍ വസ്തുക്കളും ഉല്‍പ്പാദിപ്പിക്കുന്നതിന് നഴ്‌സറികള്‍, ടിഷ്യൂകള്‍ച്ചര്‍ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുക.
2. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവയ്ക്കായി പുതിയ തോട്ടങ്ങളും പൂന്തോട്ടങ്ങളും സ്ഥാപിക്കല്‍, തോട്ടങ്ങളുടെ പുനരുജ്ജീവനം.
3. പോളി ഹൗസ്, ഗ്രീന്‍ ഹൌസ് മുതലായവ സംരക്ഷിത കൃഷിയുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സീസണില്‍ ഉയര്‍ന്ന മൂല്യമുള്ള പച്ചക്കറികളും പൂക്കളും വളര്‍ത്തുന്നതിനും.
4. ജൈവകൃഷിയും സര്‍ട്ടിഫിക്കേഷനും.
5. ജല വിഭവ ഘടനകളും നീര്‍ത്തട മാനേജ്‌മെന്റും സൃഷ്ടിക്കല്‍
6. പരാഗണത്തിനായുള്ള തേനീച്ച വളര്‍ത്തല്‍
7. ഹോര്‍ട്ടികള്‍ച്ചറിനുള്ള യന്ത്രവല്‍ക്കരണം
8. പോസ്റ്റ് ഹാര്‍വസ്റ്റ് മാനേജ്‌മെന്റും മാര്‍ക്കറ്റിംഗ് അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കല്‍
 

ആര്‍ക്കൊക്കെ അപേക്ഷിക്കാം

വ്യക്തികള്‍, കര്‍ഷകരുടെ ഗ്രൂപ്പ്, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (FPO), കാര്‍ഷിക സ്ഥാപനങ്ങള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ (SHG), എന്‍ജിഒകള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷനുകള്‍, അഗ്രികള്‍ച്ചറല്‍ പ്രൊഡക്സ് മാര്‍ക്കറ്റിംഗ് കമ്മിറ്റികള്‍, മാര്‍ക്കറ്റിംഗ് ബോര്‍ഡുകള്‍/കമ്മിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍/കമ്മിറ്റികള്‍, അഗ്രോ-ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനുകള്‍, SAU, R&D ഓര്‍ഗനൈസേഷനുകള്‍ എന്നിവയ്‌ക്കെല്ലാം അപേക്ഷിക്കാം.

വ്യത്യസ്ത പദ്ധതികള്‍ക്ക് വ്യത്യസ്ത രീതിയിലാണ് ധനസഹായം നല്‍കുന്നത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വായ്പയായാണ് ധനസഹായം നല്‍കുക. 50 ശതമാനത്തോളം സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.midh.gov.in/ , https://keralaagriculture.gov.in/en/2021/09/14/css-central-share/ എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. മറ്റ് സഹായങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.