- Trending Now:
ഈ പദ്ധതി പ്രകാരം 1107 കൂട്ടായ്മകള്‍ക്ക് ഇതുവരെ സഹായധനം ലഭിക്കുകയും 434 കൂട്ടായ്മകള്‍ക്ക് അപ്രൂവല്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്
പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ഫണ്ട് പദ്ധതി (SFURTI) പരിചയപ്പെടാം. കൂട്ടായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി എംഎസ്എംഇ മന്ത്രാലയത്തിന്റെ ഒരു സംരംഭ പദ്ധതിയാണിത്്. ഖാദിയുടെ കൂട്ടായ്മ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം 1107 കൂട്ടായ്മകള്‍ക്ക് ഇതുവരെ സഹായധനം ലഭിക്കുകയും 434 കൂട്ടായ്മകള്‍ക്ക് അപ്രൂവല്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇനിപ്പറയുന്ന സ്‌കീമുകള്‍ SFURTI-യില്‍ ലയിച്ചിട്ടുണ്ട്
1. ഖാദി വ്യവസായത്തിന്റെയും കരകൗശല വിദഗ്ധരുടെയും ഉല്‍പ്പാദനക്ഷമതയും മത്സരശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി
2. ഉല്‍പ്പന്ന വികസനം, ഡിസൈന്‍ ഇന്റര്‍വെന്‍ഷന്‍, പാക്കേജിംഗ് എന്നിവയ്ക്കുള്ള പദ്ധതി (PRODIP)
3. ഗ്രാമീണ വ്യവസായ സേവന കേന്ദ്രത്തിനായുള്ള പദ്ധതി (RISC)
4. റെഡി വാര്‍പ്പ് യൂണിറ്റുകള്‍, റെഡി ടു വെയര്‍ മിഷന്‍ തുടങ്ങിയ മറ്റ് ചെറുകിട സംരംഭം
സ്‌കീമിന്റെ ലക്ഷ്യം
1. പരമ്പരാഗത വ്യവസായങ്ങളെയും കരകൗശല വിദഗ്ധരെയും കൂട്ടായ്മ ഉണ്ടാക്കുകയും അവരുടെ ദീര്‍ഘകാല സുസ്ഥിര വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുക.
2. കരകൗശല തൊഴിലാളികള്‍ക്കും ഗ്രാമീണ സംരംഭകര്‍ക്കും സുസ്ഥിരമായ തൊഴില്‍ നല്‍കുക
3. പുതിയ ഉല്‍പ്പന്നങ്ങള്‍, ഡിസൈന്‍ സംരംഭങ്ങള്‍, മെച്ചപ്പെട്ട പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക്
പിന്തുണ നല്‍കിക്കൊണ്ട് കൂട്ടായ്മയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണനക്ഷമത വര്‍ദ്ധിപ്പിക്കുക
4. പരിശീലനത്തിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും കൂട്ടായ്മകളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക
5. കരകൗശല തൊഴിലാളികള്‍ക്ക് പൊതുവായ സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക
6. ഉയര്‍ന്നുവരുന്ന വെല്ലുവിളികളും അവസരങ്ങളും അളക്കാനും യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും അവരെ സജ്ജമാക്കുക
7. നൂതനവും പരമ്പരാഗതവുമായ കഴിവുകള്‍, മെച്ചപ്പെട്ട സാങ്കേതികവിദ്യകള്‍, നൂതന പ്രക്രിയകള്‍, മാര്‍ക്കറ്റ് ഇന്റലിജന്‍സ്, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പുതിയ മോഡലുകള്‍ എന്നിവ നിര്‍മ്മിക്കുക
ആര്‍ക്കൊക്കെ അപേക്ഷിക്കാം
1. സ്വകാര്യ മേഖലയിലെ കൂട്ടായ്മകള്‍(SPVs)
2. സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒകള്‍)
3. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഫീല്‍ഡ് ഭാരവാഹികള്‍
4. കോര്‍പ്പറേറ്റുകളും കോര്‍പ്പറേറ്റ് ഉത്തരവാദിത്ത (CSR) ഫൗണ്ടേഷനുകള്‍
5. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥാപനങ്ങള്‍
6. പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ (PRI)
7. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
നവീകരിച്ച SFURTI സാമ്പത്തിക സഹായം മൂന്ന് തരം കൂട്ടായ്മകള്‍ക്കാണ് നല്‍കുന്നത്
1. 1000 മുതല്‍ 2500 വരെയുള്ള കരകൗശല തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക്- 8 കോടി
2. 500 മുതല്‍ 1000 വരെ കരകൗശല തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക്- 3 കോടി
3. 150 മുതല്‍ 500 വരെ കരകൗശല തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക്- 1.50 കോടി
അപേക്ഷിക്കേണ്ടവിധം
യോഗ്യരായ ഏജന്‍സികള്‍/ഓര്‍ഗനൈസേഷനുകള്‍ കെവിഐസിയുടെ സംസ്ഥാന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അത് സ്‌കീം സ്റ്റിയറിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് മുമ്പ് സംസ്ഥാന തലത്തിലും സോണല്‍ തലത്തിലും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://sfurti.msme.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.