- Trending Now:
പദ്ധതി പ്രകാരം ഖാദി ഉല്‍പന്നങ്ങളുടടെ നിര്‍മ്മാണത്തിന് ഗ്രാന്റും സബ്‌സിഡിയും ലഭിക്കും
ഖാദി മേഖലയുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മാര്‍ക്കറ്റ് പ്രൊമോഷന്‍ ആന്റ് ഡെവലപ്‌മെന്റ് സ്‌കീം (എംപിഡിഎ). എംഎസ്എംഇ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. കരകൗശലത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഖാദി മേഖലയുമായി ബന്ധപ്പെട്ട് പബ്ലിസിറ്റി, മാര്‍ക്കറ്റിംഗ്, മാര്‍ക്കറ്റിംഗ് പ്രൊമോഷന്‍, മാര്‍ക്കറ്റിംഗ് വികസന സഹായം എന്നിവയുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച ഒരു ഏകീകൃത പദ്ധതിയാണ് മാര്‍ക്കറ്റ് പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ് സ്‌കീം (എംപിഡിഎ).
പദ്ധതി പ്രകാരം ഖാദി ഉല്‍പന്നങ്ങളുടടെ നിര്‍മ്മാണത്തിന് ഗ്രാന്റും സബ്‌സിഡിയും ലഭിക്കും. ഖാദിയുടെയും പോളിവസ്ത്രയുടെയും നിര്‍മ്മാണത്തിനാണ് ഗ്രാന്റും സബ്‌സിഡിയും ലഭിക്കുക. പദ്ധതിയില്‍ തുകയില്‍ 30 ശതമാനം പ്രൊഡക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും 45 ശതമാനം വില്‍പ്പന സ്ഥാപനങ്ങള്‍ക്കും 25 ശതമാനം സംരംഭകര്‍ക്കും വിതരണം ചെയ്യുന്നു. കൂടാതെ ഖാദി ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിനായി മാര്‍ക്കറ്റിംഗ് ഡെവലപ്മെന്റ് അസിസ്റ്റന്‍സ് (എംഡിഎ) സ്‌കീം വഴിയുള്ള ധനസഹായവും നല്‍കുന്നു. സംയോജിപ്പിച്ച പ്രവര്‍ത്തിക്കുന്ന ഈ പദ്ധതികള്‍ സംരംഭകരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായിക്കും.
സ്‌കീമിന്റെ ലക്ഷ്യങ്ങള്‍
1. ഖാദി വിപണന സംരംഭങ്ങളെ സഹായിക്കുക
2. ഖാദി യൂണിറ്റുകള്‍ക്കുള്ള സാമ്പത്തിക സഹായം
3. ഖാദി, വില്ലേജ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് അനുവദിക്കുക.
4. ബോധവല്‍ക്കരണ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, പരിശീലനം, ശില്‍പശാലകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക.
5. ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിപ്പിക്കുക
6. ഖാദി, ഗ്രാമ വ്യവസായ യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കുക
ആര്‍ക്കൊക്കെ അപേക്ഷിക്കാം
സാധുവായ ഖാദി സര്‍ട്ടിഫിക്കറ്റ് ഉള്ളതും A+,A,B,C എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളതുമായ ഖാദി സ്ഥാപനങ്ങള്‍ക്ക് മാത്രമേ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
അപേക്ഷിക്കേണ്ട വിധം?
1. KVIC വെബ്‌സൈറ്റില്‍ MDA പ്രോസസ്സിംഗ് സിസ്റ്റത്തിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. മൂന്നുമാസ ക്ലെയിമുകള്‍ പൂര്‍ത്തിയാക്കി 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
2.അപേക്ഷകന്‍ സ്റ്റേറ്റ് അല്ലെങ്കില്‍ ഡിവിഷണല്‍ ഡയറക്ടര്‍ക്ക് ക്ലെയിം സമര്‍പ്പിക്കുക. സബ്‌സിഡി തീരുമാനിക്കുന്നത് ഖാദി ഡയറക്ടറേറ്റാണ്.
4.പരിശോധനയ്ക്ക് ശേഷം, കത്ത് 7 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഡയറക്ടറേറ്റില്‍ എത്തുകയും ഡയറക്ടറേറ്റ് 5 ദിവസത്തിനകം നടപടി സ്വീകരിക്കുകയും ചെയ്യും.
5. ചെലവിന്റെ (അസംസ്‌കൃത വസ്തുക്കള്‍) 30 ശതമാനമാണ് സബ്‌സിഡി ലഭിക്കുന്നത്
6. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) നല്‍കുന്ന യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് (യുസി) സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.
7. ഇടപാടുകള്‍ സാധാരണയായി ഡെബിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം (പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍) വഴിയാണ് നടക്കുക
പദ്ധതിയുടെ വിശദ വിവരങ്ങള്‍ https://www.msme.gov.in/ എന്ന വെബ്‌സൈറ്റിലും kvicecr@gmail.com എന്ന ഇമെയിലിലും ലഭ്യമാണ്. ഖാദി മേഖലയെ വളര്‍ത്താനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പദ്ധതിയാണിത്. സംരംഭകര്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.