Sections

പൂജകള്‍ക്കായി കര്‍പ്പൂരം വേണം; പിന്നെന്താ ഇതൊരു ബിസിനസ് ആക്കിയാല്‍

Friday, Oct 22, 2021
Reported By admin
camphor making

റെഡിമിക്‌സ് വാങ്ങാന്‍ ലഭിക്കും എന്നതിനാല്‍ അസംസ്‌കൃത വസ്തുവിനു വേണ്ടി അലഞ്ഞു നടക്കേണ്ട.

 

കര്‍പ്പൂരംപൂജാദി കര്‍മ്മങ്ങളില്‍ പ്രധാനിയാണ്.പൂജ കഴിയുമ്പോള്‍ കര്‍പ്പൂരം കത്തിച്ച് ഉഴിയുന്നതും മറ്റും പ്രധാനമാണ്.അതുപോലെ അതിന് പ്രത്യേക ആരോഗ്യ ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.ഈ കര്‍പ്പൂരം എന്ത് കൊണ്ട് നിങ്ങള്‍ക്കൊരു മികച്ച വരുമാന മാര്‍ഗ്ഗമാക്കി മാറ്റിക്കൂടാ.

നാനോ സംരംഭമായി തന്നെ ആരംഭിക്കാവുന്ന കര്‍പ്പൂര നിര്‍മ്മാണ യൂണിറ്റ് കുടുംബത്തിന് തന്നെ കൈകാര്യം ചെയ്യാവുന്നതെയുള്ളു.ഇത്തരം നാനോ കുടുംബ സംരംഭങ്ങള്‍ വീടുകളില്‍ തന്നെ ആരംഭിക്കാവുന്നതും നിലവില്‍ വീട്ടില്‍ ലഭ്യമായ വൈദ്യുതി കണക്ഷനില്‍ നിന്ന് തന്നെ വൈദ്യുതിക്ക് ഉപയോഗിക്കാനും ഗാര്‍ഹിക താരിഫില്‍ തന്നെ ബില്‍ തുക  അടക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.ധൈര്യമായി കര്‍പ്പൂര നിര്‍മ്മാണം ആരംഭിക്കാവുന്നതാണ്.

ഇത് ശരിക്കും ഒരു മരമാണ്.ചൂട് കുറഞ്ഞ പ്രദേശങ്ങളിലാണ് കര്‍പ്പൂര മരങ്ങള്‍ വളരുന്നത്. ഈ മരത്തില്‍ നിന്നും കര്‍പ്പൂര നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് അനുബന്ധ ചേരുവകളും ചേര്‍ത്താണ് കര്‍പ്പൂര നിര്‍മ്മാണത്തിനാവശ്യമായ റെഡിമിക്‌സ് നിര്‍മ്മിക്കുന്നത്.സംരംഭകനെ  സംബന്ധിച്ച് റെഡിമിക്‌സ് വാങ്ങാന്‍ ലഭിക്കും എന്നതിനാല്‍ അസംസ്‌കൃത വസ്തുവിനു വേണ്ടി അലഞ്ഞു നടക്കേണ്ട.


എല്ലായിടത്തും വിപണിയുണ്ട് എന്നുള്ളത് ഒരു വലിയ സാധ്യതയാണ്. കേരളത്തില്‍ കര്‍പ്പൂരം നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഊര്‍ജിതമായ ഒരു മാര്‍ക്കറ്റിങ് രീതി ആവിഷ്‌കരിച്ചാല്‍ വിജയം വരിക്കാവുന്ന മേഖലയാണ്.കര്‍പ്പൂര ബട്ടണുകള്‍ നിര്‍മ്മിച്ച് പ്ലാസ്റ്റിക് കവറുകളിലോ കണ്ടയ്നറുകളിലോ നിറച്ച് വില്‍ക്കാം. വിതരക്കാരെ നിയമിച്ചതിനു ശേഷം ഉല്പന്നം എത്തിച്ച് നല്‍കുന്ന രീതിയാണ് ഏറ്റവും ഗുണകരം.പ്രധാന ക്ഷേത്രങ്ങളിലും പൂജാസാധന വില്പന കേന്ദ്രങ്ങളായി നേരിട്ടുള്ള കരാറില്‍ ഏര്‍പെടുകയുമാകാം.

കര്‍പ്പൂര ബട്ടണുകള്‍ തനിയെ നിര്‍മ്മിക്കുന്ന ഫൂള്‍ ഓട്ടോമാറ്റിക് യന്ത്രം ഇന്ന് ലഭ്യമാണ്. കര്‍പ്പൂര നിര്‍മാണ യന്ത്രത്തില്‍ റെഡിമിക്‌സ് ലോഡ് ചെയ്തതിനു ശേഷം ആവശ്യമായ വലിപ്പത്തിലുള്ള ബട്ടണ്‍ ലഭിക്കുന്നതിന് അനുയോജ്യമായ തരത്തിലുള്ള മോള്‍ഡ് മെഷീനില്‍ ലോഡ് ചെയണം. തുടര്‍ന്ന് യന്ത്രം മണിക്കൂറില്‍ 5000 ബട്ടണ്‍ വരെ നിര്‍മ്മിച്ച് നല്‍കും.

ബട്ടണുകള്‍ ശേഖരിക്കുകയും പായ്ക്ക് ചെയുകയും ചെയുക എന്നുള്ളതാണ് സംരംഭകന്റെ ജോലി.കര്‍പ്പൂര നിര്‍മ്മാണത്തിനുള്ള സാങ്കേതിക പരിശീലനം ജില്ലാ വ്യവസായ വകുപ്പിന്റെ ഇന്‍കുബേഷന്‍ സെന്ററുകളില്‍ ലഭ്യമാണ്.

നിര്‍മ്മാണ യന്ത്രത്തിന് ഏകദേശം അരലക്ഷത്തിലേറെ രൂപ വിലവരും.പായ്ക്കിംഗ് അടക്കം എല്ലാ സംവിധാനങ്ങള്‍ക്കും കൂടി 1 ലക്ഷം രൂപയോളം ചെലവു വരും.വ്യവസായ വകുപ്പില്‍ നിന്നുള്ള ഉദ്യോഗ് ആധാര്‍, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന്റെ അനുസരിച്ച് 30% സബ്‌സിഡി വ്യവസായ വകുപ്പില്‍ നിന്നും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.